- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
- ഗാൽവേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്; സിലിയൻ കീൻ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി
- ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്; ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണം വർധിച്ചു
- ലെബനനിൽ ഐറിഷ് സൈനികർ ഉൾപ്പെട്ട സംഘത്തെ ലക്ഷ്യമിട്ട് ആക്രമണം; പോളിഷ് സേനാംഗങ്ങൾക്ക് പരിക്ക്
- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
Author: Anu Nair
തൃശൂർ: വീട്ടിൽ നിന്ന് സ്പിരിറ്റ് പിടികൂടിയതിനു പിന്നാലെ 52 കാരൻ ആത്മഹത്യ ചെയ്തു . ഒല്ലൂരിലെ പുത്തൂർ സ്വദേശി ജോഷിയാണ് തൂങ്ങിമരിച്ചത്. ജോഷിയുടെ കൈനൂരിലെ വസതിയിൽ നിന്ന് 150 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടിയതിന് മിനിറ്റുകൾക്ക് ശേഷമാണ് ആത്മഹത്യ . വീടിന് സമീപത്തെ പറമ്പിൽ ജോഷിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനധികൃത മദ്യസംഭരണത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിലെത്തുമ്പോൾ ജോഷി പറമ്പിൽ സുഹൃത്തുക്കളോടൊപ്പം ചീട്ട് കളിക്കുകയായിരുന്നു. റെയ്ഡിനെക്കുറിച്ച് അറിയിക്കാൻ സുഹൃത്ത് വിളിച്ചെങ്കിലും ജോഷി കാൾ കട്ട് ചെയ്തു . പിന്നീട് പല തവണ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ തെരച്ചിൽ ആരംഭിച്ചു . തുടർന്നാണ് പറമ്പിലെ മോട്ടോർ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീപ്പ് ഡ്രൈവറായ ജോഷി ഞായറാഴ്ച രാവിലെയോടെയാണ് സ്പിറ്റ് എത്തിച്ചതെന്നാണ് വീട്ടുകാരുടെ മൊഴി. 150 ലീറ്റർ സ്പിരിറ്റാണ് ജോഷിയുടെ…
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം ശക്തമാക്കി ആശ വര്‍ക്കര്‍മാര്‍. അമ്പതാം ദിനസമരത്തിൽ മുടി മുറിച്ചാണ് ആശ വര്‍ക്കാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. സമര വേദിക്ക് മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. ഒരാള്‍ തലമുണ്ഡനം ചെയ്തു. ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. സമരം ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് ആശാ പ്രവര്‍ത്തകര്‍ എത്തിയത്. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്.ജനാധിപത്യപരമായി സമരം ചെയ്യാനും അതു തുടരാനും എല്ലാവര്‍ക്കും അവകാശമുണ്ട് എന്നായിരുന്നു ആശമാരുടെ സമരത്തെക്കുറിച്ച്…
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബിൽ മതസ്വാതന്ത്യ്രത്തിനു എതിരാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി . വഖഫ് നിയമഭേദഗതി ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്ന് ഖുറാനിലുണ്ട്. നിലവിലെ വഖഫ് നിയമം ആരെയും ദ്രോഹിക്കുന്നില്ല. നിയമഭേദഗതിയെ എല്ലാവരും ഒന്നിച്ചു ചെറുക്കണമെന്നും തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹില്‍ സംസാരിക്കവെ വിപി സുഹൈബ് പറഞ്ഞു. ‘ വഖഫ് അള്ളാഹുവിന്റെ ദാനമാണ് . ആ നിലയ്ക്ക് അത് അങ്ങേയറ്റം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതിനാലാണ് നമ്മുടെ നാട്ടിൽ വഖഫ് നിയമങ്ങളുള്ളത് . ഈ നിയമങ്ങളിൽ വലിയ ഭേദഗതികൾ വരുത്തുന്ന ബില്ലാണ് പാസാക്കാൻ പോകുന്നത്. പുതിയ ബില്ലിൽ കേന്ദ്ര വഖഫ് കൗൺസിലിലും, സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്ലീങ്ങൾ ഉണ്ടാകണമെന്ന് നിബന്ധന വച്ചിരിക്കുകയാണ്. വിശ്വാസികളാണ് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടത് എന്നത് ഖുര്‍ആനിന്റെ തത്വമാണ്. അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്.’ പാളയം ഇമാം…
കൊച്ചി : എമ്പുരാൻ ചിത്രത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകവെ മകനും ഈദ് ആശംസയുമായി മുരളി ഗോപി . എല്ലാവർക്കും ഈദ് ആശംസ എന്ന പോസ്റ്റാണ് മുരളി ഗോപി ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ഗോധ്ര കലാപത്തെ വെളുപ്പിക്കാൻ ശ്രമിച്ച ‘ എമ്പുരാൻ ‘ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയുമുണ്ടായി. എന്നിട്ടും തിരക്കഥാകൃത്തായ മുരളി ഗോപി ഈ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാനോ, ഖേദപ്രകടനം നടത്താനോ മുന്നോട്ട് വന്നിട്ടില്ല . അതുകൊണ്ട് തന്നെ ഈദ് ആശംസ നേർന്ന പോസ്റ്റിനു താഴെ പല കമന്റുകളും വരുന്നുമുണ്ട്.അതേസമയം വിവാദഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
കൊച്ചി : പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസർ. ഇസ്ലാമിക ഭീകരതയെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് ലേഖനത്തില്‍ പറയുന്നു. എമ്പുരാനെ വിമർശിച്ച് കഴിഞ്ഞ ദിവസം ഓർഗനൈസർ ലേഖനം പങ്കുവച്ചിരുന്നു. ഇതിന് ശേഷം 17 ഭാഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. അതിനു പിന്നാലെയാണ് പുതിയ ലേഖനം എത്തിയിരിക്കുന്നത്. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിൻ്റെയും ലഷ്‌കറെ ത്വയ്ബ ഭീകരൻ ഹാഫിസ് സയീദിൻ്റെയും പേരുകൾ വിളിച്ചറിയിക്കുന്ന മസൂദ് സയീദ് എന്ന കഥാപാത്രത്തിൻ്റെ പേര് യാദൃശ്ചികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?. സിനിമയെ വിമർശനാത്മകമായി കാണുന്ന ആർക്കും അങ്ങനെ വിശ്വസിക്കാൻ പ്രയാസമായിരിക്കും. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു കൂട്ടിച്ചേര്‍ക്കലാണിത്. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു . ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ ചലച്ചിത്രമേഖലയിൽ…
എമ്പുരാൻ ചിത്രത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകവെ മകനും, ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി അമ്മ മല്ലിക സുകുമാരൻ . തന്റെ മകനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല.തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ലായെന്നും മല്ലിക സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.ഈ സിനിമയുടെ അണിയറയിൽ…
മുംബൈ : ബോളിവുഡ് താരം വിവേക് ഒബ്റോയിയ്ക്ക് പങ്കുള്ള കമ്പനിയില്‍ ഇ.ഡി റെയ്ഡ്. കാറം ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇ.ഡി കണ്ടുകെട്ടിയത്. ഭവന പദ്ധതി തട്ടിപ്പ് കേസിലാണ് നടപടി . സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതിയില്‍ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് നിലവില്‍ അന്വേഷിക്കുന്നത്. നേരത്തെ, 2023 ഡിസംബറിൽ, വിവേക് ഒബ്‌റോയ് പങ്കാളിയായ കമ്പനി നടത്തിയ തട്ടിപ്പിനെ പറ്റിയുള്ള മഹാരാഷ്ട്ര പോലീസിൻ്റെ അന്വേഷണത്തെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കാറത്തിൻ കീഴിലുള്ള വിവിധ പദ്ധതികളെ വിവേക് ഒബ്റോയ് പ്രൊമോട്ട് ചെയ്തിരുന്നു.ചുരുങ്ങിയ ചെലവില്‍ ഭവനനിര്‍മാണം എന്ന പേരില്‍ തുടങ്ങിയ പദ്ധതിയില്‍ 11,500 പേര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭവനങ്ങള്‍ ലഭിച്ചിരുന്നില്ല. കാർം ഇൻഫ്രാസ്ട്രക്ചർ, “മിഷൻ 360” സംരംഭത്തിന് കീഴിൽ കുറഞ്ഞ ചെലവിൽ വീടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഒന്നിലധികം ഭവന പദ്ധതികൾ ആരംഭിച്ചിരുന്നു. വീട് വാങ്ങുന്നവരെ കബളിപ്പിക്കുന്നതിനായി കൃഷിഭൂമിയെ കാർഷികേതര ഭൂമിയായി കാണിക്കാനായി വ്യാജ രേഖകളും ഉപയോഗിച്ചു
തിരുവനന്തപുരം: വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എമ്പുരാൻ സിനിമ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ . കുടുംബസമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആർ സിനിമാസിലാണ് പിണറായി വിജയൻ എത്തിയത് . വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് ചിത്രം കണ്ട ശേഷം പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ…
പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ വീണ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 55 കാരി മുങ്ങിമരിച്ചു. പാലക്കാട് വണ്ടിത്താവളം സ്വദേശി നബീസയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ നബീസ ആടിനെ മേയ്ക്കാൻ കൊണ്ടുപോയ സമയത്താണ് സംഭവം. ചെറുമകൾ ഷിഫാന തൻ്റെ നേരെ പാഞ്ഞുകയറിയ തെരുവ് നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ കുളത്തിൽ ഇറങ്ങിയ നബീസ മുങ്ങിത്താണു. നാട്ടുകാർ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
മധ്യപ്രദേശ്: വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ തമ്മിലടി . കത്തിയും വടിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നതിനിടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലെ ഒരു പള്ളിയിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയവർ തമ്മിൽ കറുത്ത ബാൻഡ് ധരിക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് ഒടുവിൽ കൂട്ടയടിയിൽ കലാശിച്ചത്. മുസ്ലീം ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡൻ്റ് ഷക്കിൽ അഹമ്മദ്, സയ്യിദ് സാവേഷ് അലി എന്നയാളുമായാണ് തർക്കം തുടങ്ങിയത് . രണ്ട് ഗ്രൂപ്പുകളിൽ, ഒരു സംഘം കറുത്ത ബാൻഡ് ധരിച്ചിരുന്നു, മറ്റൊന്ന് അത് ധരിക്കാൻ തയ്യാറല്ലായിരുന്നു. ഇതെ ചൊല്ലിയുള്ള തർക്കത്തിനിടെ ചിലർ കൈയ്യിൽ കരുതിയിരുന്ന കത്തികളും, വടികളും കൊണ്ട് പരസ്പരം ആക്രമിക്കുകയായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
