ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം യെമനിലെ ജയിലിൽ ലഭിച്ചതായി മലയാളി നഴ്സ് നിമിഷ പ്രിയ .. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ എടപ്പാളിന് ലഭിച്ച ഓഡിയോ സന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യം പറയുന്നത്.
‘ ജയിലിലെ മെയിൻ ഓഫീസിലേയ്ക്ക് ഒരു അഭിഭാഷക ഫോൺ വിളിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിച്ചതായും, അതിന്റെ ഓർഡർ ജയിലിൽ എത്തിയെന്നും അവർ പറഞ്ഞു. എല്ലാവരും ഒപ്പ് വച്ചതിനു ശേഷമാകും ജയിലിലേയ്ക്ക് ഓർഡർ എത്തുക . പെരുന്നാളിന് ശേഷം അവരെന്നെ തീർക്കാനുള്ള പരിപാടി ആയിരിക്കുമോ. വളരെ പേടിയോടെയും വിഷമത്തോടെയുമാണ് എന്നോടിപ്പോൾ എല്ലാവരും സംസാരിക്കുന്നത്. എന്തൊക്കെയാ നടക്കുന്നത്’. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.