ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബിജെപി എംപി തേജസ്വി സൂര്യയും ഗായികയും ഭാര്യയുമായ ശിവശ്രീ സ്കന്ദപ്രസാദും . സന്ദർശനത്തിന്റെ ചിത്രങ്ങൾ എക്സിൽ, തേജസ്വി സൂര്യ പങ്ക് വച്ചു.മാധവാചാര്യ രചിച്ച സർവമൂല ഗ്രന്ഥത്തിൻ്റെ 750 വർഷം പഴക്കമുള്ള കൈയെഴുത്തുപ്രതിയാണ് ഇരുവരും പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെപ്പോലെയുള്ള ഒരു യുഗനേതാവിൽ നിന്ന് അനുഗ്രഹം ലഭിക്കാൻ കഴിഞ്ഞത് ഞങ്ങൾ ഭാഗ്യവാന്മാരാണെന്നും തേജസ്വി സൂര്യ പറഞ്ഞു.”പുരാതന കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻ്റെ നിയോജകമണ്ഡലത്തിലെ താര പ്രകാശന എന്ന എൻജിഒയാണ് ഈ പുരാതന കൈയെഴുത്തുപ്രതി ഈ ആധുനിക രൂപത്തിൽ സംരക്ഷിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകളായി കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ സഹായിക്കുന്ന അത്യാധുനിക ‘വേഫർഫിഷെ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സംരക്ഷിക്കപ്പെട്ടിരുന്നത്. സിലിക്കൺ വേഫറുകളാണ് ഇതിൽ സബ്സ്ട്രേറ്റുകളായി ഉപയോഗിക്കുന്നത്.“ തേജസ്വി സൂര്യ പറഞ്ഞു