മ്യാൻമറിലും തായ്ലൻഡിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു . കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിലും മറ്റും കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ് . സെൻട്രൽ മ്യാൻമറിലെ സാഗയിങ്ങിൻ്റെ വടക്കുപടിഞ്ഞാറ് വെള്ളിയാഴ്ചയുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1500 ഓളം പേർക്ക് പരിക്കേറ്റു.
രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ കർമനിരതരായി അപകടമേഖലയിലുണ്ട് . ഭൂകമ്പത്തിൽ മ്യാൻമറിലുടനീളമുള്ള കെട്ടിടങ്ങളും , പാലങ്ങളും , റോഡുകളും തകർന്നു, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലേയിൽ ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
യുഎസ് ജിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഒരു നൂറ്റാണ്ടിനിടെ മ്യാൻമറിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. പ്രഭവകേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിൽ പോലും കനത്ത നാശനഷ്ടമുണ്ടായി .ഡ്ചാർട്ട് സിറ്റിപുണ്ട് നഗരത്തിൽ കുറഞ്ഞത് 10 പേരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. 100 ഓളം പേരെ കാണാതായി.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ആറ് പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1.7 ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന മാൻഡലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ്.അവിടെ കെട്ടിടങ്ങൾ മുഴുവൻ അവശിഷ്ടങ്ങളായി മാറി .
ഇന്ത്യ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ എന്നിവയടക്കം പല രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു മുന്നോട്ട് വന്നിട്ടുണ്ട്.