Author: Anu Nair

ബദാം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് ബദാം. നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അവയിൽ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍ കുതിർത്തു വെച്ച ശേഷം, കഴിയ്ക്കുന്നതിലൂടെ ബദാം കൂടുതല്‍ പോഷകസമ്പുഷ്ടമായി മാറുകയും ചെയ്യും . എന്നാൽ പലരും ബദാമിൻ്റെ തൊലി നീക്കി കളഞ്ഞ ശേഷമാണ് അവ കഴിക്കുന്നത് . എന്നാൽ ബദാം തൊലികൾ നിങ്ങളുടെ ചർമ്മത്തിന് ഏറെ പ്രയോജനകരമാണ് . ബദാം പോലെ, ഇതിൻ്റെ തൊലിയിൽ ധാരാളം പ്രകൃതിദത്ത ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ബദാമിലെ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ പ്രകൃതിദത്തമായ കാര്യങ്ങൾ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബദാം തൊലികൾ തീർച്ചയായും ഏറെ നല്ലതാണ്. ബദാം തൊലി സ്‌ക്രബ്ബായി ഉപയോഗിക്കാം. ഇത് ചർമ്മത്തെ ആഴത്തിൽ ശുദ്ധീകരിക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ…

Read More

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ് . കൊച്ചി എളമക്കര പോലീസാണ് കേസെടുത്തിരിക്കുന്നത് . സമൂഹമാദ്ധ്യമങ്ങളിൽ നടിക്കെതിരെ പോസ്റ്റുകൾ പങ്കുവച്ചതിനാണ് നടപടി. പരാതിക്കാരിയായ നടിയെ ടാഗ് ചെയ്ത് സനൽ കുമാർ ഒന്നിലധികം പോസ്റ്റുകൾ പങ്കുവെക്കുകയും നടിയുടേതാണെന്ന് അവകാശപ്പെട്ട് ഓഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്തതിനെ തുടർന്നാണ് നടി പോലീസിനെ സമീപിച്ചത് . സനൽ കുമാർ അമേരിക്കയിൽ നിന്നാണ് ഈ പോസ്റ്റുകൾ ചെയ്തതെന്നാണ് സൂചന . സംവിധായകനെതിരെ മുൻപും നടി സമാനമായ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ സനൽകുമാർ അറസ്റ്റിലായിരുന്നു. പ്രണയാഭ്യർത്ഥനകൾ നിരസിച്ചതിനെത്തുടർന്ന് സനൽ കുമാർ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് 2022ൽ നടി പരാതിയിൽ പറഞ്ഞത്.പിന്നീട് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

Read More

ചെന്നൈ: നയൻതാര, ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘനം ആരോപിച്ച് നടൻ ധനുഷ് നൽകിയ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ സമർപ്പിച്ച അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഹർജി തള്ളിയ ജസ്റ്റിസ് അബ്ദുൾ ഖുദ്ദോസ്, ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് നൽകിയ ഇടക്കാല ഇൻജക്ഷൻ അപേക്ഷ 2025 ഫെബ്രുവരി 5 ന് പരിഗണിക്കുമെന്നും അറിയിച്ചു. നെറ്റ്ഫ്ലിക്സ് നിർമ്മിച്ച നയൻതാരയുടെ ഡോക്യുമെന്ററിയിൽ നാനും റൗഡി ധാൻ എന്ന താൻ നിർമ്മിച്ച ചിത്രത്തിലെ പിന്നണി ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതായാണ് ധനുഷിന്റെ ആരോപണം . നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഓഫീസ് മദ്രാസ് ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള മുംബൈയിലാണ് സ്ഥിതി ചെയ്യുന്നതിനാൽ, ധനുഷ് കമ്പനിക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അനുമതി നേടിയിരുന്നു. പകർപ്പവകാശ നിയമവും ലെറ്റേഴ്‌സ് പേറ്റന്റ് നിയമവും പ്രകാരം അഞ്ചാം പ്രതിക്കെതിരെ (ലോസ് ഗാറ്റോസ് – നെറ്റ്ഫ്ലിക്സ് ഇന്ത്യ) കേസെടുക്കാൻ മാത്രമേ വാദി അനുമതി തേടിയിട്ടുള്ളൂവെന്നും…

Read More

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയാണെന്ന് നാട്ടുകാർ . 2019-ൽ സജിതയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലാകുന്നതിന് മുമ്പ്, തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പല്ലടം പോലീസ് സ്റ്റേഷന് സമീപം ഒരു കുട്ടിയ്ക്ക് നേരെ ട്രക്ക് ഇടിച്ചുകയറ്റിയതിന് ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. പ്രണയവിവാഹമായിരുന്നു ചെന്താമരയുടേത് . ആദ്യം നെല്ലിച്ചോടിൽ സ്ഥിരതാമസമാക്കിയ ശേഷം ഭാര്യ വിലാസിനിക്കൊപ്പം പോത്തുണ്ടിയിലെ ഒരു ചെറിയ കോളനിയിലേക്ക് താമസം മാറി.‘ ഞങ്ങളുടെ ഗ്രാമത്തിലെ ഒരു മനോരോഗിയാണ് ചെന്താമര. മന്ത്രവാദത്തെക്കുറിച്ചും ‘ചാത്തൻ’ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും അയാൾ ഞങ്ങളോട് പറയുമായിരുന്നു. ഞങ്ങൾ ബുദ്ധിപൂർവ്വം സംസാരിക്കാൻ ശ്രമിച്ചാൽ ഞങ്ങളെ ഓടീച്ചുവിടുമായിരുന്നു,” പോത്തുണ്ടി നിവാസിയായ മനു പറഞ്ഞു. ചെന്താമര ഒറ്റയ്ക്കാണ് കൃത്യം ചെയ്തത് , ഞങ്ങൾക്ക് മറ്റ് ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,” അന്വേഷണ സംഘത്തിന്റെ ഭാഗമായ ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു. ഒരിക്കൽ ചെന്താമര പോത്തുണ്ടി ജംഗ്ഷനിലെ ഒരു കടയിലേക്ക് ഒരു ഇരുമ്പ് ദണ്ഡുമായി നടന്നുവന്നു. പന്തികേട് തോന്നിയപ്പോൾ എന്തിനാണ്…

Read More

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാൻ വയനാട് എംപി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. രാവിലെ 11:30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അവർ റോഡ് മാർഗം വയനാട്ടിലേക്ക് യാത്ര തിരിച്ചു. ജനുവരി 24 ന് കാട്ടുവഴി മുറിച്ചുകടന്ന് താൻ ജോലി ചെയ്തിരുന്ന തോട്ടത്തിലെത്തുന്നതിനിടെയാണ് കടുവ രാധയെ കൊലപ്പെടുത്തിയത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക എത്തുന്നത്. ആത്മഹത്യ ചെയ്ത മുൻ കോൺഗ്രസ് ഭാരവാഹി എൻ.എം. വിജയന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദർശിക്കും. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ജോലി തേടുന്നവരിൽ നിന്ന് പണം വാങ്ങിയതിനെത്തുടർന്ന് ഉണ്ടായ വലിയ കടബാധ്യതയെത്തുടർന്നാണ് വിജയൻ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന സംസ്ഥാനതല പ്രചാരണമായ മലയോര സമര യാത്രയുടെ ഭാഗമായി വയനാട് കളക്ടറേറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി യോഗത്തിൽ പങ്കെടുക്കുകയും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും

Read More

തൃശൂർ: മാളയിൽ നടക്കുന്ന കാലിക്കറ്റ് ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ കേരളവർമ്മ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആഷിശിന്റെ നില ഗുരുതരമാണ്. സംഘർഷത്തെത്തുടർന്ന് കലോത്സവം നിർത്തിവച്ചു. സ്കിറ്റ് മത്സരത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. ഫലം പറയുന്നതിൽ ജഡ്ജ്സും മത്സരാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ അദ്ധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കുകയായിരുന്നുവെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. എന്നാൽ എസ്‌എഫ്‌ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു. പോലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. തുടർന്ന് കലോത്സവം നിർത്തിവയ്ക്കുകയായിരുന്നു. കെഎസ് യു ജില്ലാ അധ്യക്ഷൻ ​ഗോകുൽ അടക്കം പത്തോളം പേർ സഞ്ചരിച്ചിരുന്ന ആംബുലൻസിന് നേരെയും ആക്രമണം നടന്നു. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരാണ് ആംബുലൻസിന് നേരെ ആക്രമണം നടത്തിയതെന്നാണ് കെഎസ്‌യു ആരോപണം. ജനുവരി 24നാണ് കലോത്സവം ആരംഭിച്ചത്. ഇന്നായിരുന്നു സമാപനം നടക്കേണ്ടിയിരുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്രതാരം…

Read More

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം പള്ളിക്കലിലാണ് സംഭവം . കാട്ടുപുതുശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസ് (49) നെയാണ് പോലീസ് പിടികൂടിയത്. ഈ മാസം 13 നാണ് സംഭവം . പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നവാസ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പള്ളിക്കൽ എസ് എച്ച് ഒ രാജീവ് കുമാർ, എസ് ഐ രാജീ കൃഷ്ണ എന്നിവരടങ്ങുന്ന നവാസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങൾ പങ്ക് വച്ച് നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് .അസാധാരണമായ ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫിക്ക് പേരുകേട്ട വ്യക്തിയാണ് ഡോൺ പെറ്റിറ്റ് . “2025 മഹാ കുംഭമേള രാത്രിയിൽ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഗംഗാ നദി തീർത്ഥാടന ദൃശ്യം. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമം നന്നായി പ്രകാശിക്കുന്നു” എന്ന കുറിപ്പോടെയാണ് പെറ്റിറ്റ് X-ൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് രാത്രിയിൽ കാണുന്ന ഗംഗാ നദിയിലെ 2025 ലെ മഹാ കുംഭമേള, ഈ മത തീർത്ഥാടനത്തിന്റെ വലിയ വ്യാപ്തി പ്രകടമാക്കുന്നു എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്

Read More

ന്യൂഡൽഹി: വഖഫ് ബില്ലിന് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ് ബിൽ അംഗീകരിച്ചത് . അതേസമയം പ്രതിപക്ഷം നിർദ്ദേശിച്ച എല്ലാ ഭേദഗതികളും നിരസിച്ചു.കമ്മിറ്റി അംഗീകരിച്ച ഭേദഗതികൾ നിയമത്തെ മികച്ചതും ഫലപ്രദവുമാക്കുമെന്ന് യോഗത്തിന് ശേഷം കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ജനാധിപത്യ പ്രക്രിയയെ തകിടം മറിച്ചാണ് ബില്ലിന് അംഗീകാരം നൽകിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.”ഇതൊരു പ്രഹസനമായിരുന്നു. ഞങ്ങളുടെ വാദം കേട്ടില്ല. ജഗദാംബിക സ്വേച്ഛാധിപത്യപരമായ രീതിയിലാണ് പ്രവർത്തിച്ചത്,” ടിഎംസി എംപി കല്യാൺ ബാനർജി പറഞ്ഞു. പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികളെല്ലാം വോട്ടിനിന്ന് തള്ളിയപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ നിര്‍ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിച്ചു. പ്രതിപക്ഷ നിര്‍ദേശങ്ങളെ ജെ.പി.സിയിലെ 10 അംഗങ്ങള്‍ പിന്തുണച്ചു. 16 പേര്‍ എതിര്‍ത്തു.

Read More

ശർക്കര ഉപയോഗിക്കുന്ന ഏത് മധുര പലഹാരത്തിനും നല്ല രുചിയുണ്ടാകും. ആരോഗ്യത്തിനും ഇത് ഉത്തമമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ശർക്കര . എന്നാൽ ഇന്ന് മായം കലർന്ന ശർക്കരയാണ് വിപണിയിൽ അധികവും വിൽക്കുന്നത്. ഇത് ആരോഗ്യത്തിന് അപകടകരമാണ്. ശർക്കര യഥാർത്ഥമാണോ വ്യാജമാണോ എന്ന് ഈ ചില വഴികളിലൂടെ നമുക്ക് കണ്ടെത്താനാകും. ശർക്കരയുടെ രൂപകല്പന നോക്കിയാൽ അത് യഥാർത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാനാകും. ശുദ്ധമായ ശർക്കര നേരിയതും മൃദുവും ചെറുതായി ഒട്ടിപ്പിടിക്കുന്നതുമാണ്. ഈ ശർക്കര എളുപ്പത്തിൽ പൊട്ടിക്കാം. എന്നാൽ മായം കലർന്ന ശർക്കര പൊടിക്കാൻ പ്രയാസമുള്ളതും ബുദ്ധിമുട്ടുള്ളതുമാണ്. ശർക്കരയിൽ സൾഫർ സംയുക്തം മായം ചേർത്തിട്ടുണ്ടെങ്കിൽ അത് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്. അതിനാൽ ഒരു കഷ്ണം ശർക്കര വെള്ളത്തിൽ ലയിപ്പിക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ഈ സമയത്ത് കുമിളകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, സൾഫർ കലർന്നിരിക്കുമെന്ന് ഉറപ്പാണ്. ശുദ്ധമായ ശർക്കരയുടെ നിറം തവിട്ടോ മഞ്ഞയോ ആണ്. ശർക്കരയുടെ…

Read More