ഡബ്ലിൻ: അയർലൻഡിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനവ്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 130 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിലാണ് ഗണ്യമായ വർധനവ് ഉണ്ടായിട്ടുള്ളത്.
അതേസമയം ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. കവർച്ച, മോഷണം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം 200 ലധികം പേരാണ് അറസ്റ്റിലായത്. ഈ റിപ്പോർട്ടിലെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസിന്റെ റിപ്പോർട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും.
Discussion about this post

