- എന് ശേഷാദ്രിനാഥന് തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്ണറോട് ശുപാര്ശ ചെയ്ത് മന്ത്രിസഭ
- ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
- ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മോഡിഫിക്കേഷൻ വേണ്ട ; സി പി ജോൺ
- പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ല ; പ്രതിപക്ഷം അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുന്നു ; വി ഡി സതീശൻ
- അടിയന്തിര സാഹചര്യങ്ങളിൽ കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകൾ; ആംബുലൻസ് സേവനം വൈകുന്നു
- MAESTRO ILAYARAAJA LIVE-IN CONCERT; ആരാധകരെ കാത്ത് മറ്റൊരു സർപ്രൈസ് കൂടി
- ബെൽഫാസ്റ്റ് ശാന്തം; ടി20 മത്സരങ്ങൾ തടസ്സമില്ലാതെ നടക്കും
- ഫെയർവെൽ ടൂർ; ഡബ്ലിനിൽ പരിപാടി പ്രഖ്യാപിച്ച് കൊഡലൈൻ
Author: Anu Nair
കണ്ണൂർ: മട്ടന്നൂരിലെ ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് 42 യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് വയനാട്ടിൽ നിന്ന് ബസ് പുറപ്പെട്ടത് . ശിവപുരത്ത് എത്തിയപ്പോൾ, ബസിന് പിന്നിൽ നിന്ന് തീ പടരുന്നത് ഡ്രൈവർ ശ്രദ്ധിച്ചു. തുടർന്ന് ബസ് നിർത്തി ഉറങ്ങിക്കിടന്ന എല്ലാ യാത്രക്കാരെയും ഉണർത്തി പുറത്തേക്കിറക്കി. അവരുടെ ലഗേജുകളും പുറത്തെടുത്തു. മട്ടന്നൂരിൽ നിന്നും കൂത്തുപറമ്പിൽ നിന്നുമുള്ള അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. സമീപത്തുള്ള ഒരു പഴക്കടയിലേക്കും തീ പടർന്നിരുന്നു. ഇതും അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണി നേരിടുന്ന സമയത്ത് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ ആരോഗ്യവകുപ്പിനെതിരെ വിമർശനം . അച്ചടക്ക നടപടിക്രമങ്ങളെക്കുറിച്ച് ക്ലാസ് എടുക്കാനാണ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ ഓഫീസർമാരെയും ഡെപ്യൂട്ടി ഡിഎംഒമാരെയും തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ചിരുന്നു. പൊതുജനാരോഗ്യ ആശങ്ക വർദ്ധിച്ചുവരുന്ന ഈ കാലയളവിൽ രോഗ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനുപകരം, ജില്ലകളിൽ നിന്ന് ഉദ്യോഗസ്ഥരെ അച്ചടക്ക പരിശീലന സെഷനിൽ പങ്കെടുക്കാൻ വിളിക്കുന്നത് തെറ്റായ നയമാണെന്ന് വിമർശനമുണ്ട് . പരിപാടികൾ ആദ്യം ജൂൺ 22 ന് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ജൂൺ 24 ലേക്ക് മാറ്റിവച്ചു. മെഡിക്കൽ ഓഫീസർമാർ നിലവിൽ തീവ്രമായ ജില്ലാതല രോഗ നിരീക്ഷണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ജൂൺ 24 ന് സ്ഥാനമൊഴിയുന്ന അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയ്ക്ക് വിടവാങ്ങൽ ചടങ്ങും വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. വിടവാങ്ങൽ ചടങ്ങിൽ മുതിർന്ന…
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ പിളർപിന് പിന്നാലെ പാർട്ടിയുടെ ഭാരവാഹികൾ ആരൊക്കെയെന്ന് വ്യക്തമാക്കി മമത ബാനർജി പുതിയ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. മമത തന്നെയാണ് ചെയർ പേഴ്സൺ എന്ന് വ്യക്തമാക്കുന്ന പട്ടികയാണ് നൽകിയിരിക്കുന്നത്. അഭിഷേക് ബാനർജി, ഡെറക് ഒബ്രയാൻ, സുബ്രത ബക്ഷി എന്നിവരുൾപ്പെടെ പ്രധാന നേതാക്കളെ ഉൾപ്പെടുത്തിയാണ് മമത ബാനർജി തൃണമൂൽ കോൺഗ്രസ് ദേശീയ വർക്കിംഗ് കമ്മിറ്റി പട്ടികയുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. മുതിർന്ന നേതാവ് സുബ്രത ബക്ഷിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അഭിഷേക് ബാനർജിയെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും നിയമിച്ചു.മമത വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പട്ടിക നൽകുന്നതിനു ഒരു ദിവസം മുൻപാണ് വിമതരായ എം പി – എം എൽ എ മാർ കൊൽക്കത്തയിൽ പ്രത്യേകസമ്മേളനം ചേർന്ന് സമാന്തര സംഘടന പ്രഖ്യാപിച്ചത്. ആ സമ്മേളനത്തിൽ സീനിയർ എം എൽ എ അരൂപ് റായിയെ പാർട്ടി ചെയർപേഴ്സണായി തെരഞ്ഞെടുത്തിരുന്നു. മമതയ്ക്കും അഭിഷേകിനും എതിരായ നേരിട്ടുള്ള വെല്ലുവിളിയായി ആയിട്ടായിരുന്നു ആ നീക്കത്തെ…
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ പരാജയം നിസ്സാരമല്ലെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ . പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വലിയ തിരിച്ചടി നേരിട്ടുവെന്നും ‘ചിന്ത’ വാരികയിൽ എഴുതിയ ‘തിരിച്ചുവരവ് അനിവാര്യം’ എന്ന ലേഖനത്തിൽ ശൈലജ പറയുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെയും തോൽവി പഠിക്കണം. ഉറച്ചുനിന്നവർ പോലും ഇടതുമുന്നണി വിട്ടു. പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടും അവ പരിഹരിക്കാൻ ഒരു ശ്രമവും നടത്തിയില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലിയിൽ മാറ്റം അനിവാര്യമാണ്. ഭാഷാ ശൈലി, പെരുമാറ്റം, ജീവിതശൈലി എന്നിവ പരിശോധിക്കണം എൽഡിഎഫ് 99 സീറ്റുകളിൽ നിന്ന് 35 ആയി ചുരുങ്ങി. പല ഘടകകക്ഷികൾക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. അവർക്ക് പഴയ പദവി വീണ്ടെടുക്കാൻ കഴിയണം. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗുരുതരമായ കാര്യമാണ്. തിരഞ്ഞെടുപ്പിലെ തിരിച്ചടി ആശങ്കാജനകമായ മാറ്റമാണ്. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂർ മണ്ഡലത്തിലേക്ക് മാറ്റിയത്…
കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി 15 കാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു . കൊല്ലം കൊട്ടാരക്കര നീലേശ്വരത്താണ് അപകടം. ഹരിലാൽ (52), പാർഥിപ് (15), അജയ കുമാർ (45) എന്നിവരാണ് മരിച്ചത് . മൂന്ന് പേരെയും മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ റിഷബ് (15) , കൗശിക് (15), നിസാം (40) എന്നിവരെ കൊല്ലം മെഡിസിറ്റിയിലേയ്ക്ക് മാറ്റി. നവനീത് കൃഷ്ണൻ (13) , ജിബിമോൾ (15) എന്നിവർ നിസാര പരിക്കുകളാണ് ഉള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു മണ്ണ് നിറച്ച ലോറി കൊട്ടാരക്കര മുക്കോണിമുക്കിലെ ബസ് സ്റ്റോപ്പിലേക്കാണ് ഇടിച്ചു കയറിയത് . ആ സമയത്ത് ഏഴ് കുട്ടികളും ചില നാട്ടുകാരുമാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നു. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് ലോറി ഉയർത്തി…
ന്യൂഡൽഹി: രാജ്യസഭാ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി വച്ചു . പ്രസിഡന്റ് ദ്രൗപതി മുർമു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ‘പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 75 ലെ വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു’ എന്നാണ് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്നു ജോർജ്ജ് കുര്യൻ. സംഘടനാ ചുമതല അദ്ദേഹത്തിന് നൽകുമെന്ന് സൂചനയുണ്ട്. കേരളത്തിൽ പ്രവർത്തിക്കാനുള്ള തന്റെ താൽപ്പര്യം കുര്യൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2024 ലാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച രണ്ട് പ്രധാന നിർദ്ദേശങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ . മദ്യത്തിന്റെ നികുതി കുറയ്ക്കാനും ധാതുമണൽ ഖനന മേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കാനുമുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി.എം. സുധീരൻ കടുത്ത വിമർശനം രേഖപ്പെടുത്തി. മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത മദ്യവിരുദ്ധ നിലപാടിന് വിരുദ്ധമാണെന്നും സുധീരൻ പറയുന്നു . ബജറ്റ് പ്രഖ്യാപനം പൊതുജനങ്ങളോടുള്ള വിശ്വാസവഞ്ചനയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വോട്ടർമാരോടുള്ള പ്രതിബദ്ധതയെ ഈ നീക്കം ഗുരുതരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പൂർണ്ണ രൂപം അദ്ദേഹം ഫേസ്ബുക്കിലും പങ്ക് വച്ചിട്ടുണ്ട്. കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ബഹു. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ നൂതനവും ഭാവനാസമ്പന്നവുമായ പല പദ്ധതികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ടെങ്കിലും ചില ബജറ്റ് നിര്‍ദ്ദേശങ്ങളെക്കുറിച്ച് എനിക്കുള്ള വിയോജിപ്പും എതിര്‍പ്പും അന്നേദിവസംതന്നെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയാണ് ഇവിടെ…
കൊച്ചി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജിവച്ചതിനെത്തുടർന്ന്, സംഘടനയെ നയിക്കാൻ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എംഎൽഎയും നടനുമായ രമേശ് പിഷാരടി ചെയർമാനായാണ് കമ്മിറ്റി രൂപീകരിച്ചത്. ശ്വേതയുടെ രാജിയെത്തുടർന്ന്, നടൻ ജഗദീഷിനെയാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ചുമതലപ്പെടുത്തിയത്. . ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം പിഷാരടിയെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുത്തു. മുൻ മന്ത്രി ഗണേഷ് കുമാറും അഡ്‌ഹോക്ക് കമ്മിറ്റി അംഗമാണ്. അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി നാല് മാസമാണ്. അപ്പോഴേക്കും, പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ താരസംഘടന ആരംഭിക്കും. അതേസമയം അമ്മ സംഘടന നിലവിൽ കുറ്റാരോപിതരുടെ കൈകളിലേക്ക് പോകുന്ന രീതിയിലാണ് നീങ്ങുന്നതെന്ന് ശ്വേതാ മേനോൻ പറഞ്ഞു. “എന്റെ ആത്മാഭിമാനത്തെ ഞാൻ വിലമതിക്കുന്നു, അതുകൊണ്ടാണ് ഞങ്ങൾ സ്വന്തം നിബന്ധനകൾക്ക് വിധേയമായി സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. ഞാൻ ഇപ്പോൾ അംഗമല്ല, ഇപ്പോൾ എനിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സെപ്റ്റംബർ 1 മുതൽ ഉള്ള എല്ലാ സാമ്പത്തിക രേഖകളും എന്റെ പക്കലുണ്ട്. ബാബുരാജ് കമ്മിറ്റിയിൽ…
കൊച്ചി: മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ ഭരണസമിതി രാജിവച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങളെ തുടർന്നാണ് നാടകീയമായ രാജി. അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുമ്പാണ് രാജി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചു. സംഘടനയുടെ ഉത്തരവാദിത്തം വീണ്ടും അഡ് ഹോക്ക് കമ്മിറ്റിയുടെ കൈകളിലാകും. ഭൂരിഭാഗം അമ്മ അംഗങ്ങളും നിലവിലെ ഭരണസമിതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് രാജിയുടെ വക്കിലെത്തിയത് . ഭരണസമിതി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിനെച്ചൊല്ലിയും വിവാദങ്ങൾ ഉണ്ടായിരുന്നു. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയം തയ്യാറാക്കിയതായും റിപ്പോർട്ടുണ്ട്. നേതൃത്വം സംഘടനയ്ക്ക് അപകീർത്തി വരുത്തിയെന്നാണ് ആരോപണം. ഐഎഫ്എഫ്കെയിൽ മദ്യം വിളമ്പിയതിന് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതായും സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവഴിച്ച് പുതിയ വേദി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും , ഇതിനെല്ലാം ആരാണ് അനുമതി നൽകിയതെന്നും ചോദ്യമുയർന്നു. സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രമുഖ താരങ്ങൾ തമ്മിൽ യോഗത്തിൽ നേർക്കുനേർ തർക്കിച്ചു.…
ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദത്തിലായ നീറ്റ് പുനപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷാ കേന്ദ്രങ്ങളിലായി 23 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത് . വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല. ഡൽഹി കന്റ്ണ്മെന്റ് കേന്ദ്രീയ വിദ്യാലയപരീക്ഷാ കേന്ദ്രത്തിലും വൈകിയെത്തിയ വിദ്യാർത്ഥിക്ക പരീക്ഷ എഴുതാനായില്ല. ട്രാഫിക് ബ്ലോക്ക് കാരണമാണ് വൈകിയതെന്ന് പിതാവ് പറഞ്ഞു. പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകിയില്ല. ബയോമെട്രിക് പരിശോധനകൾ അടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്നും വൈകിയതിനാൽ പ്രവേശനം അനുവദിക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കോഴിക്കോട് രണ്ട് മിനിട്ട് താമസിച്ചെത്തിയ വിദ്യാർത്ഥിയെ ഉള്ളിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥിയാണ് വൈകി എത്തിയത്. വാഹനം ലഭിക്കാത്തതിനാലാണ് വൈകിയതെന്ന് വിദ്യാർത്ഥി പറഞ്ഞിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ രണ്ടരലക്ഷം പൊലീസുകാരെയും, 15000 അർധസൈനികരെയും വിന്യസിച്ചു.ചോദ്യപേപ്പറിന്റെ സുരക്ഷാചുമതലയും അർധസൈനിക വിഭാഗങ്ങൾക്കാണ്. പരീക്ഷാകേന്ദ്രങ്ങളിൽ ഒന്നരലക്ഷം സിസിടിവി ക്യാമറകളും, 51000 സിഗ്നൽ ജാമറുകളും ഏർപ്പെടുത്തി. ക്യാമറകളിലെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
