വാട്ടർഫോർഡ്: അയർലൻഡിൽ അന്തരിച്ച മലയാളി ഇന്ദുചൂഡൻ കെ.കെയുടെ സംസ്കാരം സംസ്കാരം ബുധനാഴ്ച നടക്കും. കോർക്കിലാണ് സംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആയിരിക്കും പരിപാടിയിൽ പങ്കെടുക്കുക.
സംസ്കാരത്തിന് മുന്നോടിയായി ചൊവ്വാഴ്ച മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ജെയിംസ് കീലി ആൻഡ് സൺസ് ഫ്യൂണറൽ ഡയറക്ടേഴ്സിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണിവരെ ആയിരിക്കും പൊതുദർശനം. ശനിയാഴ്ച ആയിരുന്നു ഹൃദയാഘാതത്തെ തുടർന്നുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഏറ്റുമാനൂർ സ്വദേശിയാണ് ഇന്ദുചൂഡൻ.
Discussion about this post

