ഡബ്ലിൻ: അയർലൻഡിൽ ഈ വാരവും മഴ തുടരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. പൊതുവെ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും ഈ വാരം അനുഭവപ്പെടുക. വാരാന്ത്യത്തോടെ മഴയുടെ ശക്തി വർധിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
ഇന്ന് പൊതുവെ മഞ്ഞ് മൂടിയ കാലാവസ്ഥ ആയിരിക്കും അയർലൻഡിലുടനീളം അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറ് ഭാഗത്ത് മഴയുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടും. 10 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്ന് അന്തരീക്ഷ താപനില അനുഭവപ്പെടുക. നാളെയും തുടർന്നുള്ള ദിവസങ്ങളിലും അന്തരീക്ഷ താപനില കുറയും.
Discussion about this post

