കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറയിലെ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. കൊട്ടാരക്കര-ഭരണിക്കാവ് മെയിൻ റോഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
മൈനാഗപ്പള്ളിയിൽ നിന്നുള്ള അഞ്ചംഗ നാടൻപാട്ട് സംഘം ചടയമംഗലത്തെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം.ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന
ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

