Author: Anu Nair

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (3), തിരുവനന്തപുരം (2), തൃശൂർ (2), മലപ്പുറം (2), പാലക്കാട് (1) എന്നിവിടങ്ങളിൽ നിന്നാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ സംസ്ഥാനത്ത് ആകെ 120 ഷിഗെല്ല കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം ഇതുവരെ 196 പേർക്ക് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. കേസ് വർധിക്കുന്നുണ്ടെങ്കിലും ജനങ്ങൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ, നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാ ആളുകളും ആശുപത്രി വിട്ടു. കോഴിക്കോട് ഫറോക്കിൽ നിന്നുള്ള നിപ രോഗി ഇപ്പോഴും ചികിത്സയിലാണ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയാണ് അദ്ദേഹം.

Read More

തിരുവനന്തപുരം : സ്വകാര്യ വൽക്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സര്‍ക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിന്റെ ആകെത്തുകയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തൊട്ടു മുന്‍പത്തെ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പൊതുമേഖലാ അധിഷ്ടിതമായ റെയര്‍ എര്‍ത്ത് ഇടനാഴി എന്ന ആശയത്തെ അട്ടിമറിക്കുകയാണ് യുഡിഎഫ് സർക്കാർ. ബജറ്റില്‍ പ്രഖ്യാപിച്ച മിഷന്‍ സമുദ്രയും സ്വകാര്യ പങ്കാളിത്തത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് ചാലകശക്തിയായി നിലകൊണ്ട കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയെ പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ വെക്കുമെന്ന പ്രഖ്യാപനത്തിന്റെ ഉദ്ദേശം പശ്ചാത്തല വികസന രംഗത്ത് ചാലക ശക്തിയായി നിലകൊണ്ട കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. സ്വകാര്യ വൽക്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സര്‍ക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിന്റെ ആകെത്തുക. ഒരുവശത്ത് ക്ഷേമ-ആശ്വാസ നടപടികളും മറുവശത്ത് വികസന നടപടികളും എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ…

Read More

ഇസ്ലാമാബാദ്: ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷത്തിൽ ചർച്ചകൾക്ക് സൗകര്യമൊരുക്കിയതിന്റെ പേരിൽ നയതന്ത്ര അംഗീകാരം നേടാമെന്ന പാകിസ്ഥാന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്ലാമാബാദിനെ അന്തിമ പ്രക്രിയയിൽ ഉൾപ്പെടുത്താതെ ഡിജിറ്റലായി ഇടക്കാല സമാധാന കരാറിൽ ഒപ്പുവെച്ചതോടെ പാകിസ്ഥാന്റെ നയതന്ത്രവേഷം മങ്ങി . ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടത്തിയതിന് ശേഷം പാകിസ്ഥാൻ തുടക്കത്തിൽ വലിയ പ്രാധാന്യം നേടിയിരുന്നു. ഒരു വലിയ അന്താരാഷ്ട്ര പ്രതിസന്ധിയിൽ മധ്യസ്ഥനാകാൻ പാകിസ്ഥാൻ സ്വയം നിലകൊണ്ടതോടെ, പാകിസ്ഥാന് ഇത് നയതന്ത്രപരമായ ഉത്തേജനമായി മാറുമെന്ന് പോലും പല നിരീക്ഷകരും കണ്ടു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ നേതൃത്വവുമായി നേരിട്ട് ഇടക്കാല സമാധാന കരാർ പ്രഖ്യാപിക്കുകയും ഒപ്പുവെക്കുകയും ചെയ്തതോടെ ആ ധാരണ തകർന്നു. മാത്രമല്ല പാകിസ്ഥാൻ കരാറിന്റെ അവസാന ഘട്ടത്തിൽ പുറത്ത് ആകുകയും ചെയ്തു.റിപ്പോർട്ടുകൾ പ്രകാരം, ഫ്രാൻസിലെ വെർസൈൽസിൽ നടന്ന പരിപാടിയിലാണ് കരാർ അന്തിമമാക്കിയത്. സമാധാന ചർച്ചകളിൽ പങ്കാളിയായി എന്നതിന്റെ പേരിൽ…

Read More

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ വീണ ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കറിൽ പരിശോധന നടത്തുന്നത്. കേന്ദ്ര സേനയുടെ സാന്നിധ്യത്തിലാണ് പരിശോധന. ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ വീണയെ വിട്ടയച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. മൂന്ന് തവണ ഇടവേളകൾ നൽകി. രേഖപ്പെടുത്തിയ മറുപടികൾ വായിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, വൈകുന്നേരം 7.52 ന് വീണ പുറത്തിറങ്ങി. സോഫ്റ്റ്‌വെയർ മെയിന്റനൻസ് സേവനങ്ങൾ നൽകിയതിന് സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ ലഭിച്ചതായി വീണ മറുപടി നൽകിയതായി സൂചനയുണ്ട്. കമ്പനി അടച്ചുപൂട്ടിയതിനുശേഷം സേവനങ്ങളുടെ വിശദാംശങ്ങളോ തെളിവുകളോ തന്റെ പക്കലില്ലെന്നും അവർ പറഞ്ഞു. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്ത…

Read More

തിരുവനന്തപുരം : പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പ്രഖ്യാപിച്ച പദ്ധതികളെ പ്രശംസിച്ച് നടൻ മോഹൻലാൽ. കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു . ‘ ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി ‘ -എന്നാണ് മോഹൻലാലിന്റെ വാക്കുകൾ. മലയാള സിനിമയുടെ സമഗ്രവികസനം , പ്രമുഖ പ്രതിഭകളുടെ സ്മരണാർത്ഥമുള്ള സാംസ്ക്കാരിക കേന്ദ്രങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റിൽ മാറ്റി വച്ചിരിക്കുന്നത്. . അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഈ ഫിലിം സിറ്റിയ്ക്കായി നൂറ് കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിനു പുറമേ ചലച്ചിത്ര മേഖലയ്ക്ക് വലിയ ഉണർവേകുന്നതിനായി സിനിമയ്ക്ക് വ്യവസായ…

Read More

തിരുവനന്തപുരം : സാംസ്ക്കാരിക, കലാ, സിനിമാ മേഖലകൾക്കും ഗവേഷണ രംഗത്തിനും വൻ കുതിപ്പേകുന്ന വിപുലമായ പദ്ധതികളാണ് യുഡി എഫ് സർക്കാരിന്റെ പുതിയ ബജറ്റിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. മലയാള സിനിമയുടെ സമഗ്രവികസനം , പ്രമുഖ പ്രതിഭകളുടെ സ്മരണാർത്ഥമുള്ള സാംസ്ക്കാരിക കേന്ദ്രങ്ങൾ, അത്യാധുനിക ഗവേഷണ പാർക്കുകൾ , വയോജന ക്ഷേമം എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റിൽ മാറ്റി വച്ചിരിക്കുന്നത്. മലയാള സിനിമയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ സ്മരണാർത്ഥം ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും . അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഈ ഫിലിം സിറ്റിയ്ക്കായി നൂറ് കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിനു പുറമേ ചലച്ചിത്ര മേഖലയ്ക്ക് വലിയ ഉണർവേകുന്നതിനായി സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കൽ, വ്യാജപതിപ്പുകൾ തടയാൻ ആന്റി പൈറസി സെൽ രൂപീകരിക്കൽ, സിനിമയ്ക്ക്…

Read More

തിരുവനന്തപുരം : 1.69 ലക്ഷം കോടി റവന്യൂ വരവും, 2.05 ലക്ഷം കോടി റവന്യൂ ചിലവും, 35,355 കോടി റവന്യൂ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്ന് ധനകാര്യമന്ത്രി കൂടിയായ വി ഡി സതീശൻ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്കുള്ള നികുതി കുറച്ചതാണ് ബജറ്റിലെ പ്രധാന ഘടകങ്ങളിലൊന്ന് . 10 ലക്ഷം വരെയുള്ള വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ആയും, 15-20 ലക്ഷം വിഭാഗത്തിനുള്ള നികുതി എട്ടിൽ നിന്ന് അഞ്ചായും കുറച്ചു. 40 ലക്ഷത്തിനു മുകളിൽ നികുതി 10 ൽ നിന്ന് 15 ആക്കി ഉയർത്തി. ഫ്ലാറ്റുകൾക്കും, അപ്പാർട്ട്മെന്റുകൾക്കും അനുവദിച്ചിട്ടുള്ള 4 ശതമാനം മുദ്രവില നിരക്ക് വില്ലകൾക്കും ബാധകമാക്കി. ഓൾ ഇന്ത്യാ ടൂറിസ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതി സീറ്റ് ഒന്നിന് നിലവിൽ 2000 ത്തിൽ നിന്ന് 900 മാക്കി കുറച്ചു. സ്ലീപ്പര്‍ ഒന്നിന് മൂവായിരത്തില്‍നിന്ന് 1500 ആയും കുറച്ചിട്ടുണ്ട്. ട്രഷറി വകുപ്പിന് 20 കോടിയും അനുവദിച്ചിട്ടുണ്ട്. പൂന്തുറയിൽ ഫിഷിംഗ്…

Read More

തിരുവനന്തപുരം : ശബരിമല , ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വനിതകളെ കൂടുതൽ സ്റ്റേഷനുകളിൽ എസ് എച്ച് ഒമാരാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡർ അവർ പദ്ധതി , സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ പദ്ധതി സിദ്ധാർത്ഥിന്റെ പേരിലാകും ഇത് നടപ്പാക്കുക. സംസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഓപ്പറേഷൻ തൂഫാന് വേണ്ടി 10 കോടി, പ്രവാസി ഇൻ വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കും ,കോട്ടയത്ത് കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈവാക്കിന്റെ പ്രവർത്തികൾ പുനരാരംഭിക്കും, തേക്കിൻ കാട് മൈതാനം നവീകരിക്കും.ഇതിനായി 10 കോടി വകയിരുത്തി. കേരള സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സമഗ്രപരിഷ്ക്കരണം . സംസ്ഥാന ജീവക്കാരുടെ ഡി എ , പെൻഷൻ കാരുടെ ഡി ആർ എന്നിവ മുടക്കമില്ലാതെ നൽകുമെന്നും മുഖ്യമന്ത്രി.

Read More

തിരുവനന്തപുരം : കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശവും, ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തിൽ കേരളത്തിനെ സമുദ്രശക്തിയാക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനം . ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റയിൽ പാത വേഗത്തിൽ നടപ്പാക്കാനും തീരുമാനം. മിഷൻ സമുദ്ര പദ്ധതിയ്ക്കായി 400 കോടി , കേരള മാരിടൈം പോളിസി രൂപീകരിക്കും, കൊച്ചി വിമാനത്താവളത്തിൽ ഗ്ലോബൽ കൺവെൻഷൻ സെന്റർ. ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പ്രത്യേക സെൽ. ഇൻ വെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കും, വൺ കേരള കരുതൽ മിഷൻ പ്രകാരം രോഗികളായ ഗുണഭോക്താക്കൾക്ക് കൂടുതൽ സഹായം. തൊഴിൽ മേഖലയിൽ വലിയ മാറ്റത്തിന് തുടക്കമിടാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതി രൂപീകരിക്കും , തൊഴിൽ ശക്തി ആസൂത്രണമാകും മുഖ്യ ചുമതല. സ്വകാര്യ ഉപഗ്രഹ നിർമ്മാണ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കും. സാറ്റ് ലൈറ്റ് ടെക്നോളജിയിൽ തൊഴിൽ സാധ്യത വർധിപ്പിക്കും . മലബാറിൽ ലോകനിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും . ഇതിനായി 50 കോടി അനുവദിച്ചു.കേരളത്തെ സ്വർണ്ണ വിനിമയ കേന്ദ്രമാക്കി…

Read More

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുന്നു. അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയാണ് ബജറ്റെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ പദ്ധതി. അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിൽ നിർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മുൻ സർക്കാരുകൾ വാഗ്ദാനം ചെയ്തതും എന്നാൽ ഒരിക്കലും നടപ്പിലാക്കാത്തതുമായ ലൈറ്റ് മെട്രോ പദ്ധതികൾ ഈ സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ ₹20 കോടി നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനുള്ള പദ്ധതിയിൽ കേരളത്തിലുടനീളമുള്ള റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും നവീകരണത്തിനുമായി പൂർണ്ണമായും നീക്കിവച്ചിരിക്കുന്ന ₹985.77 കോടിയുടെ വിഹിതവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യലിറ്റി ജനറൽ ആശുപത്രിയാക്കും. സലിം കുമാറിന് എറണാകുളത്ത് സ്മാരം നിർമ്മിക്കാൻ 1 കോടി.പൊന്നാനി തീരദേശ…

Read More