ഡബ്ലിൻ: അഭിഷേകാഗ്നി വചന ശുശ്രൂഷ ഈ മാസം 28 ന് നടക്കും. ഡബ്ലിനിലെ ബ്യൂമൗണ്ടിലുള്ള ബ്ലെസ്സ്ഡ് മാർഗരെറ്റ് ബാൾ ചർച്ച് ദേവാലയത്തിലാണ് പരിപാടി. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നര വരെയാണ് പരിപാടി.
പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ സേവ്യർ ഖാൻ വട്ടയിൽ അച്ചനാണ് അഭിഷേകാഗ്നി വചന ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ വിശ്വാസികൾക്കായി ശുശ്രൂഷ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഡബ്ലിനിലെ പരിപാടിയും.
Discussion about this post

