- എന് ശേഷാദ്രിനാഥന് തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്ണറോട് ശുപാര്ശ ചെയ്ത് മന്ത്രിസഭ
- ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
- ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മോഡിഫിക്കേഷൻ വേണ്ട ; സി പി ജോൺ
- പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ല ; പ്രതിപക്ഷം അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുന്നു ; വി ഡി സതീശൻ
- അടിയന്തിര സാഹചര്യങ്ങളിൽ കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകൾ; ആംബുലൻസ് സേവനം വൈകുന്നു
- MAESTRO ILAYARAAJA LIVE-IN CONCERT; ആരാധകരെ കാത്ത് മറ്റൊരു സർപ്രൈസ് കൂടി
- ബെൽഫാസ്റ്റ് ശാന്തം; ടി20 മത്സരങ്ങൾ തടസ്സമില്ലാതെ നടക്കും
- ഫെയർവെൽ ടൂർ; ഡബ്ലിനിൽ പരിപാടി പ്രഖ്യാപിച്ച് കൊഡലൈൻ
Author: Anu Nair
മുംബൈ: മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്ന് നാല് മരണം . പർഭാനി ജില്ലയിലെ യശ്വദി ഹനുമാൻ ക്ഷേത്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള ‘സഭാമണ്ഡപ’ത്തിന്റെ സ്ലാബാബ്ബ്് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു .ഇവരെ ചികിത്സയ്ക്കായി പര്‍ഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 27 പേരെ അധികൃതർ രക്ഷപ്പെടുത്തി. നിർമ്മാണത്തിലിരിക്കുന്ന തൂണുകൾ ഉറപ്പിക്കുന്നതിൽ ഉണ്ടായ പിഴവാണ് തകർച്ചയ്ക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
തിരുവനന്തപുരം: പ്രശസ്ത മലയാള കവിയും സാഹിത്യ നിരൂപകനും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു . 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്ക്കാര ചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞ് 3:30 ന് തൈക്കാടുള്ള ശാന്തികവാടത്തിൽ നടക്കും. 1934 സെപ്റ്റംബർ 5 ന് ഹരിപ്പാട് ജനിച്ച നാരായണക്കുറുപ്പ് ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടി , ബി.എഡും സ്വന്തമാക്കി . 1956 ൽ അധ്യാപകനായി ഔദ്യോഗിക യാത്ര ആരംഭിച്ച അദ്ദേഹം 1957 ൽ സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസിൽ പ്രവേശിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിൽ , കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എഡിറ്റർ, റിസർച്ച് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. വിശ്വവിജ്ഞാനകോശം, സർവ്വവിജ്ഞാനകോശം എന്നീ വിജ്ഞാനകോശ സ്ഥാപനങ്ങളുടെ ഗസ്റ്റ് എഡിറ്റർ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ചു. തപസ്യ കലാ സാഹിത്യ വേദിയുടെ പ്രസിഡന്റായി വർഷങ്ങളോളം പ്രവർത്തിച്ചു. 2022-ൽ, സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, രാജ്യം പത്മശ്രീ നൽകി…
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കുറഞ്ഞ വീര്യമുള്ള മദ്യത്തിന് പ്രഖ്യാപിച്ച നികുതി ഇളവുകൾ സംബന്ധിച്ച് എക്സൈസ് വകുപ്പ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ അബ്കാരി നയത്തെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടക്കുന്നുണ്ട്. നയപരമായ തീരുമാനങ്ങൾ നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷം എടുക്കും . പുതിയ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ മേഖലകളിലെ പ്രതിനിധികളുമായി കൂടിയാലോചിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ശേഖരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. നിലവിലെ നടപടി പൂർണ്ണമായും നികുതി മാനദണ്ഡങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. 0.5 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളെ കുറഞ്ഞ വീര്യമുള്ളതായി തരംതിരിക്കുന്നത് മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണകൂടത്തിന്റെ കാലത്താണ് ആദ്യം ചെയ്തത് . മുൻ സർക്കാർ സംസ്ഥാനത്തിനുള്ളിൽ ഹോർട്ടി-വൈൻ നിർമ്മിക്കുന്നതിനുള്ള പാത ഒരുക്കുകയും ഡിസ്റ്റിലറികൾക്ക് ലൈസൻസുകൾ അനുവദിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ടെഹ്‌റാൻ: സമാധാന കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ, ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നീക്കം. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20-ലധികം പേർ കൊല്ലപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറും ഇതേ തുടർന്ന് സമ്മർദ്ദത്തിലായി. കരാർ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് 60 ദിവസത്തേക്ക് ഫീസ് ഒഴിവാക്കുമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. അതേസമയം, ഇറാൻ കരാർ തുടരുമെന്ന് വിശ്വസിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിന് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ കരാറിലെ നിബന്ധനകൾ പാലിച്ചുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ പറഞ്ഞിരുന്നു. കരാറിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം സ്വിറ്റ്‌സർലൻഡിലേക്ക് പോകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലെബനനിലെ ആക്രമണങ്ങൾ തടയാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക്…
മുംബൈ : രാജ്യത്ത് ഒരു ശിവസേന മാത്രമേയുള്ളൂവെന്നും , അത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ . കോലാപൂരിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഉദ്ധവ് താക്കറെ തന്റെ പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് കോൺഗ്രസുമായി സഖ്യത്തിലാണെന്നും അമിത് ഷാ ആരോപിച്ചു. ശിവസേനയ്ക്കുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് അമിത് ഷായുടെ പ്രസ്താവന. റാലിയിൽ അമിത് ഷായ്ക്കൊപ്പം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും, ഏക്നാഥ് ഷിൻഡേയും പങ്കെടുത്തു. മഹാരാഷ്ട്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച അമിത് ഷാ സംസ്ഥാനത്ത് വികസനം അതിവേഗമാണ് നടക്കുന്നതെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ഇന്ത്യ പുതിയ ഐഡന്റിറ്റിയാണ് സ്ഥാപിച്ചതെന്നും, അത് ചരിത്രം ഓർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ ബിജെപിയ്ക്ക് ലഭിക്കാൻ ബുദ്ധിമുട്ടുള്ള സംസ്ഥാനമായാണ് പലരും കണ്ടത് . എന്നാൽ പാർട്ടി അവിടെ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. നുഴഞ്ഞുകയറ്റ വിഷയത്തിലും ഇന്ത്യ ശക്തമായ നിലപാടുമായി മുന്നോട്ട്…
കാസർകോട് : കാഞ്ഞങ്ങാട് ഹൈവേയിൽ പട്രോളിംഗ് നടത്തുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി. സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയത് . ഒരു ഉദ്യോഗസ്ഥന്റെ കാൽ മുട്ടിന് താഴെയാണ് മുറിച്ചുമാറ്റി, മറ്റൊരാളുടെ കാൽപാദമാണ് നീക്കം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച, വാഹന പരിശോധനയ്ക്കിടെ, അമിതവേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് പട്രോളിംഗ് സംഘത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ജീപ്പിന് പിന്നിൽ നിന്നിരുന്ന പോലീസുകാരെ കാർ ഇടിച്ചു തെറിപ്പിച്ചു . പരിക്കേറ്റ പോലീസുകാർ രണ്ട് വാഹനങ്ങൾക്കിടയിലായി കുടുങ്ങി. ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട സൂരജ് പോലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ കളിക്കാരൻ കൂടിയാണ്. അപകടത്തെക്കുറിച്ച് അറിഞ്ഞയുടനെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരും ഇരുവരുടെയും ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും…
തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രതി ചേർക്കാൻ തീരുമാനം. 2025-ൽ ദ്വാരപാലക പാളി മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തെത്തുടർന്നാണ് പ്രശാന്ത് ഉൾപ്പെടെയുള്ള ഭരണസമിതിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ എസ്‌ഐടി തീരുമാനിച്ചത്. സ്വർണ്ണ പാളികളുടെ കൈമാറ്റത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. മുൻ ഭരണസമിതി ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു . പ്രശാന്ത് ഉൾപ്പെടെ ഭരണസമിതിയിലെ മൂന്ന് അംഗങ്ങളെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. 2025-ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക ശില്പങ്ങളും , കട്ടിളപാളികളും സ്വർണ്ണം പൂശുന്നതിനായി നൽകിയതായി എസ്‌ഐടി അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പിന്നിൽ പ്രത്യേക ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രാജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. ശബരിമല സ്വർണ്ണ മോഷണക്കേസ്…
ലക്നൗ ; അയോധ്യ രാമക്ഷേത്രത്തിലെ നിർമ്മാണത്തിനിടെ ലഭിച്ച 60 കിലോ വെള്ളിക്കല്ലുകളുടെയും, ജൗൻപൂരിലെ വിശ്വകർമ കുടുംബം സംഭാവന ചെയ്ത മാലയുടെയും രേഖകൾ കാണാതായതായി റിപ്പോർട്ട്. രാമക്ഷേത്രത്തിലെ വഴിപാട് പണവും, വസ്തുക്കളും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഇത് സംബന്ധിച്ച രേഖകൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അന്വേഷണം ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോഴാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. രാമക്ഷേത്ര നിർമ്മാണത്തിനിടെ അടിത്തറയിൽ സ്ഥാപിക്കാൻ ജ്വല്ലേഴ്‌സ് അസോസിയേഷനാണ് 60 കിലോ വെള്ളി കല്ലുകൾ സംഭാവനയായി നൽകിയത്. രാമക്ഷേത്ര ട്രസ്റ്റിന് വെള്ളിക്കല്ലുകൾ കൈമാറിയതിന്റെ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പറയുന്നു. രാജ്യത്തുടനീളമുള്ള ജ്വല്ലറികളുടെ സഹായത്തോടെയാണ് ഈ കല്ലുകൾ തയ്യാറാക്കിയതെന്ന് സംഘടനയുടെ പ്രസിഡന്റ് അനുരാഗ് റസ്തോഗി പറഞ്ഞു. എന്നാൽ ശിലാസ്ഥാപന ചടങ്ങിലും, നിർമ്മാണ പ്രക്രിയയിലും ഈ കല്ലുകൾ കാണാനായില്ലെന്നും അദ്ദേഹം പറയുന്നു. ഈ വെള്ളിക്കല്ലുകൾ എന്ത് ചെയ്തുവെന്ന് അറിയാൻ രാം ശങ്കർ യാദവ്, കൃഷ്ണദേവ് തിവാരി, രാം ലല്ലയുടെ നാലു…
തിരുവനന്തപുരം ; മുഖ്യമന്ത്രി വി ഡി സതീശൻ അഹങ്കാരിയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നേരിട്ട് കാണാൻ സമയം ചോദിച്ചപ്പോൾ അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട ആവശ്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് പരാമര്‍ശം. ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്ക് സമയം ആവശ്യപ്പെട്ട് എൻഎസ്എസ് നേതൃത്വം രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. മുൻ സംസ്ഥാന സർക്കാരിന്റെ കാലത്ത് സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ തുടർച്ചയായാണ് ആദായനികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചുള്ള ചർച്ച ആവശ്യപ്പെട്ടത്. എന്നാൽ സമയം അനുവദിച്ചില്ല. രണ്ട് തവണയും എൻ എസ് എസ് കൂടിക്കാഴ്ച്ചയക്ക് സമയം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും സുകുമാരൻ നായരും തമ്മിലുള്ള തർക്കം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കൾ സമുദായ നേതാക്കളുടെ “പടിവാതിൽക്കൽ അലഞ്ഞുനടക്കേണ്ട” ആവശ്യമില്ലെന്ന പ്രസ്താവന സതീശൻ നടത്തിയതോടെയാണ് അസ്വാരസ്യങ്ങൾ ആരംഭിച്ചത്. ഇതിന്റെ പേരിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച സുകുമാരൻ നായർ, പെരുന്നയിലെ…
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷാ തയ്യാറെടുപ്പുകളുടെ ഭാഗമായി നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി . സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. പുനഃപരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എൻടിഎ പത്രക്കുറിപ്പിൽ അറിയിച്ചു. പരീക്ഷാ സാമഗ്രികൾ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നത് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങളെയും പോലീസ് സേനയെയും പ്രത്യേക എസ്കോർട്ട് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5.15 വരെ പരീക്ഷ നടക്കും. ഓഫ്‌ലൈൻ മോഡിലാണ് പരീക്ഷ നടത്തുക. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പുനഃപരീക്ഷ എഴുതും. ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വൈകുന്നേരം 6.20 വരെ അധിക സമയം നൽകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
