- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: Anu Nair
പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും, നടനുമായ എസ്.എസ്. സ്റ്റാൻലി (57 ) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു .ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. 2000-കളുടെ തുടക്കത്തിൽ, നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത് പേരുകേട്ട സംവിധായകനാണ് സ്റ്റാൻലി . പ്രശസ്ത സംവിധായകരായ മഹേന്ദ്രൻ്റെയും ശശിയുടെയും സഹായിയായാണ് സ്റ്റാൻലി തൻ്റെ സിനിമാ യാത്ര ആരംഭിച്ചത്. ആദ്യ ചിത്രമായ ‘ഏപ്രിൽ മാതത്തിൽ ‘ ശ്രീകാന്തും സ്നേഹയുമാണ് പ്രധാന താരങ്ങളായി എത്തിയത്. ചിത്രം വൻ വാണിജ്യ വിജയമായി മാറുകയും ചെയ്തു. ധനുഷ് നായകനായ പുതുക്കോട്ടൈ ശരവണനായിരുന്നു അടുത്ത ചിത്രം . ആകെ നാല് ചിത്രങ്ങളായിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
അജ്മീർ ; വഖഫ് നിയമത്തിനെതിരെ ആളുകളെ കലാപത്തിന് പ്രേരിപ്പിച്ച കോൺഗ്രസ് നേതാവ് കബീർ ഖാൻ അറസ്റ്റിൽ. അജ്മീറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജ്മീർ പോലീസിന്റെ സഹായത്തോടെ ആദർശ് നഗർ പ്രദേശത്ത് നിന്നാണ് കബീർ ഖാനെ പിടികൂടിയത്.കർണാടകയിലെ ദാവണഗരെയിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമാണ് കബീർ ഖാൻ. വഖഫ് ബിൽ പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ കബീർ ഖാൻ പുറത്തുവിട്ടതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. വീഡിയോയിൽ, യുവാക്കളോട് തെരുവിലിറങ്ങാനും പൊതു സ്വത്ത് നശിപ്പിക്കാനും നിയമത്തിനെതിരെ പ്രതിഷേധിക്കാൻ “ജീവൻ ബലിയർപ്പിക്കാനും” ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ സന്ദേശങ്ങൾ കബീർഖാൻ നൽകി. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, “സമാധാനപരമായ പ്രതിഷേധം” എന്ന ആശയം നിരർത്ഥകമാണെന്ന് കബീർഖാൻ പറഞ്ഞു. “ബാനറുകൾ പിടിച്ച് നിവേദനങ്ങൾ സമർപ്പിക്കുന്നത് സഹായിക്കില്ല, ബസുകളും ട്രെയിനുകളും കത്തിക്കുക, കുറച്ച് ആളുകൾ ജീവൻ ബലിയർപ്പിക്കുക. എല്ലാ പട്ടണങ്ങളിലും 10 പേരെങ്കിലും മരിക്കണം. 50-100 കേസുകൾ ഫയൽ ചെയ്യണം; ഇതെല്ലാം സംഭവിക്കണം.ഇത് യാദൃശ്ചികമായി…
ന്യൂഡൽഹി : 14 വർഷത്തെ പ്രതിജ്ഞയ്ക്ക് അവിസ്മരണീയമായ അന്ത്യം . നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കണ്ടിട്ട് മാത്രമേ താൻ പാദരക്ഷ അണിയൂ ഹരിയാന കൈതാൽ സ്വദേശി രാംപാൽ കശ്യപിന്റെ ഉറച്ച പ്രതിജ്ഞയ്ക്കാണ് കഴിഞ്ഞ ദിവസം അന്ത്യമായത് . നരേന്ദ്ര മോദിയുടെ ആരാധകനായ രാംപാൽ കശ്യപ് 2009-ലാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തത് . ഒരു നേതാവെന്ന നിലയിൽ രാജ്യത്തിൻ്റെ വിധി മാറ്റാൻ കഴിയുന്ന ആളാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ ശക്തമായ ബോധ്യത്തോടെ, മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതുവരെയും അദ്ദേഹത്തെ നേരിട്ട് കാണുന്നതുവരെയും ചെരുപ്പ് ധരിക്കില്ലെന്ന് രാംപാൽ പ്രതിജ്ഞയെടുത്തു. കഠിനമായ ചൂടായാലും മഞ്ഞുകാലത്തിൻ്റെ കൊടുംതണുപ്പായാലും കാലവർഷക്കെടുതിയിലായാലും രാംപാൽ നഗ്നപാദനായി നടന്നു.ഒരു ദശാബ്ദത്തിലേറെയായി കാത്തിരുന്ന ആ നിമിഷം ഒടുവിൽ പ്രധാനമന്ത്രി മോദിയുടെ ഹരിയാന സന്ദർശന വേളയിൽ എത്തി. വേദിയിൽ, മാധ്യമങ്ങളുടെയും അനുയായികളുടെയും സാന്നിധ്യത്തിൽ, രാംപാലിനെ പ്രധാനമന്ത്രിയെ കാണാൻ വിളിച്ചു. ഒരു ജോഡി ഷൂസ് രാംപാലിന് സമ്മാനമായി നൽകുകയും ചെയ്‌തു. അദ്ദേഹത്തെ ഷൂസ്…
കൊച്ചി: എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 14 കാരി മരിച്ചു. 18 ഓളം പേർക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശി അനീറ്റയാണ് മരിച്ചത്.ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്. കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു . അപകടത്തിൽ ബസിനടിയിൽ കുടുങ്ങിയാണ് അനീറ്റ മരിച്ചത്. പരിക്കേറ്റ 16 യാത്രക്കാർ കോതമംഗലത്തെ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് . 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.
തിരുവനന്തപുരം: കോഴിക്കറിയുടെ ചൂട് കുറഞ്ഞെന്നാരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം . തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് അമരവിളയിലെ പുഴയോരം ഹോട്ടലിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഹോട്ടൽ ഉടമ ദിലീപിന് പരിക്കേറ്റു. നെയ്യാറ്റിൻകര സ്വദേശി സജിൻദാസിൻ്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം അത്താഴം കഴിക്കാൻ ഹോട്ടലിൽ എത്തിയിരുന്നു. സജിനും സംഘവും ഓർഡർ ചെയ്ത ചിക്കൻ കറി മേശയിലേക്ക് വിളമ്പുമ്പോൾ വേണ്ടത്ര ചൂടുണ്ടായിരുന്നില്ലെന്നാണ് ആരോപണം. ഇതേത്തുടർന്ന് ഹോട്ടലിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ കടയിൽ നിന്ന് സോഡാ കുപ്പിയുമായി സംഘം ദിലീപിനെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ദിലീപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നാലെ നെയ്യാറ്റിൻകര പോലീസ് സ്‌റ്റേഷനിൽ സജിൻ ദാസും സംഘവും സോഡാ കുപ്പി കൊണ്ട് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി കാട്ടി ദിലീപ് പരാതിയും നൽകി. സജിൻ ദാസ്, പ്രവീൺ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് ദിലീപ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ കോൺഗ്രസിൻ്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വോട്ട് ബാങ്കിനായി നുണകൾ പ്രചരിപ്പിക്കുകയാണെന്നും അവർ പട്ടികജാതി-പട്ടികവർഗക്കാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയാണെന്നും മോദി പറഞ്ഞു . ഹരിയാനയിലെ ഹിസാറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. എന്നാൽ പാവപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കാൻ ഈ ഭൂമികളും സ്വത്തുക്കളും ശരിയായി വിനിയോഗിച്ചിട്ടില്ല. വഖഫ് സ്വത്തുക്കളുടെ ആനുകൂല്യം ദുരിതബാധിതർക്ക് നൽകിയിരുന്നെങ്കിൽ അത് അവർക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാൽ, ഭൂമാഫിയക്കാണ് ഈ സ്വത്തുക്കൾ പ്രയോജനപ്പെടുത്തിയത്. വഖഫ് നിയമത്തിലൂടെ സാമൂഹിക നീതി നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ. ഭേദഗതികൾ വരുത്തി വഖഫ് നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുന്നതോടെ ഭൂമി കൈയേറ്റവും അവസാനിക്കും. പാവങ്ങളുടെ ഭൂമിയിൽ കൈ തൊടാൻ പോലും വഖഫിനാകില്ല. പുതിയ വഖഫ് നിയമപ്രകാരം ഒരു ആദിവാസിയുടെ ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാനാവില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതി. അംബേദ്കർ…
കൊല്ലം : പുറത്ത് ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പോയാൽ പോക്കറ്റ് കാലിയാകാതെ മടങ്ങി വരാനാകില്ല . ഒരു വടയും ചായയും കഴിക്കണമെങ്കിൽ പോലും കുറഞ്ഞത് 20 രൂപയും ചിലപ്പോൾ അതിൽ കൂടുതലും ബില്ല് വരും. എന്നാൽ വെറും 10 രൂപയ്ക്ക് നാല് ഇഡ്ഡലിയും സാമ്പാറും കിട്ടിയാലോ? അതെ സംസ്ഥാനത്തെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആരംഭിച്ചിരിക്കുന്ന പദ്ധതിയാണിത്. ‘ഗുഡ് മോർണിംഗ് കൊല്ലം’ എന്ന പേരിലാണ് കൊല്ലം കോർപ്പറേഷൻ ഈ പദ്ധതി അവതരിപ്പിക്കുന്നത്. വിഷു ദിനമായ തിങ്കളാഴ്ച മുതൽ പ്രഭാത ഭക്ഷണ വിതരണ കൗണ്ടറിൻ്റെ പ്രവർത്തനം ആരംഭിച്ചു. വെറും 10 രൂപയ്ക്ക് നാല് ഇഡ്ഡലിയോ ദോശയോ കഴിക്കാം.നല്ല രുചിയുള്ള സാമ്പാറും കറിയായി ലഭിക്കും കൊല്ലം നഗരത്തിലെ ചിന്നക്കടയിലാണ് പ്രാതൽ വിതരണ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. പരിപാടി വൻ ഹിറ്റാകുമെന്നും ജനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ അധികൃതർ.20 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരത്തിലെത്തുന്നവർക്ക് പ്രഭാതഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ കൊല്ലം കോർപറേഷൻ ‘ഗുഡ് മോണിംഗ്…
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പിന്തുണച്ച് എപി സുന്നി വിഭാഗം . പെരുമണ്ണയിൽ നടന്ന മതപ്രഭാഷണത്തിനിടെ മുതിർന്ന നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് സംസാരിച്ചത്. ‘ ആശുപത്രികളിൽ തന്നെ പ്രസവം നടത്തണമെന്ന് രാജ്യത്ത് നിയമമുണ്ടോ . കേസിനെയും പോലീസിനെയും ആരും പേടിക്കേണ്ടതില്ല . വീട്ടിൽ പ്രസവിക്കുന്നത് അവരുടെ സ്വന്തം സൗകര്യമാണ്. വീട്ടിൽ പ്രസവം എടുക്കുന്നവരെ കുറ്റപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതൊരു മോശം ലോകമാണ്. ‘ എന്നും സയ്യിദ് സ്വാലിഹ് തുറാബ് പറഞ്ഞു. മലപ്പുറത്ത് അടുത്തിടെ വീട്ടിൽ പ്രസവം നടന്ന ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചിരുന്നു. പെരുമ്പാവൂരിലെ ഇബ്രാഹിം മുസ്ലിയാരുടെ മകൾ അസ്മ (35) ആണ് മരിച്ചത് . ഇതോടെ വീട്ടിൽ പ്രസവിക്കുന്നതിനെതിരെ വലിയ ബോധവത്കരണം ആരംഭിച്ചു . അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ഭാര്യ ആശുപത്രിയിൽ പ്രസവിക്കുന്നതിനെ എതിർത്ത ഭർത്താവ് അമ്പലപ്പുഴ നീർക്കുന്നം സിറാജ് മൻസിലിൽ സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസ്മയുടെ…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി തുളസി എന്ന യുവതിയെയാണ് വിമാനത്താവള അധികൃതർ അറസ്റ്റ് ചെയ്തത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരിൽ ഒരാളുടെ കൈവശം 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുണ്ടെന്ന് രഹസ്യവിവരം അധികൃതർക്ക് ലഭിച്ചിരുന്നു . തുളസിയുടെ ബാഗ് അധികൃതർ പരിശോധിച്ചപ്പോൾ 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ബാങ്കോക്കിൽ നിന്ന് തായ് എയർവേയ്‌സ് വിമാനത്തിലാണ് യുവതി നെടുമ്പാശ്ശേരിയിലെത്തിയത്. തുളസിയിൽ നിന്ന് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എവിടെ എത്തിക്കാൻ കൊണ്ടുവന്നതാണിതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കേരളത്തിൽ മയക്കുമരുന്ന് കടത്ത് വ്യാപകമായതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കാനാണ് തീരുമാനം.കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലും വിഷയം ചർച്ച…
അമ്മയ്ക്കും, സഹോദര കുടുംബത്തിനുമൊപ്പം വിഷു ആഘോഷിക്കുന്ന നടി മഞ്ജു വാര്യരുടെ ചിത്രങ്ങൾ വൈറലാകുന്നു. അമ്മ ഗിരിജയ്ക്കും സഹോദരൻ മധു വാര്യർക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . ബ്രൗൺ സാരിയിൽ വളരെ ലാളിത്യമാർന്ന മഞ്ജുവിന്റെ ലുക്കിനെ ഏറെ പേരാണ് പ്രശംസിച്ചത്.സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകൾ ആവണിയുമാണ് മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത്. പലപ്പോഴും അമ്മ ഗിരിജിയുടെ പിന്തുണയെക്കുറിച്ച് മഞ്ജു പറയാറുണ്ടെങ്കിലും തൻ്റെ വ്യക്തിജീവിതത്തിൽ നിന്നുള്ള കാഴ്ചകൾ മഞ്ജു വളരെ അപൂർവമായി മാത്രമേ പങ്കിടാറുള്ളൂ. സഹോദരൻ മധുവാര്യരുടെ ഭാര്യ, മകൾ ആവണി എന്നിവരും ചിത്രത്തിൽ മഞ്ജുവിനൊപ്പമുണ്ട്.വളർത്തു നായയെ ഓമനിക്കുന്ന മഞ്ജുവിനെയും ചിത്രങ്ങളിൽ കാണാനാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
