കൊച്ചി: എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 14 കാരി മരിച്ചു. 18 ഓളം പേർക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശി അനീറ്റയാണ് മരിച്ചത്.ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്.
കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു . അപകടത്തിൽ ബസിനടിയിൽ കുടുങ്ങിയാണ് അനീറ്റ മരിച്ചത്. പരിക്കേറ്റ 16 യാത്രക്കാർ കോതമംഗലത്തെ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് . 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.
Discussion about this post