- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: Anu Nair
മധുര: തമിഴ്‌നാട് ഗവർണർ ആർ എൻ രവി സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ പറഞ്ഞത് വിവാദമാകുന്നു . മുഖ്യാതിഥിയായി പങ്കെടുത്ത്, രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെയും (ആർഎസ്എസ്) ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട മതപരമായ മുദ്രാവാക്യം വിളിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടെന്നാണ് പരാതി. ഗവർണറുടെ നടപടിയെ നിശിതമായി വിമർശിച്ച് കോൺഗ്രസ് എംഎൽഎ ജെഎംഎച്ച് ഹസ്സൻ മൗലാന രംഗത്തെത്തി . ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്ക് ഇത് യോഗ്യമല്ലെന്ന് ഹസ്സൻ മൗലാന പറഞ്ഞു. തമിഴ്‌നാട്ടിൽ ആർഎസ്എസ് വക്താവിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. പക്ഷപാതപരമായ പ്രചരണമാണ് അദ്ദേഹത്തിൻ്റെ നടപടികളിൽ പ്രതിഫലിക്കുന്നത്, ഇത് അദ്ദേഹത്തിൻ്റെ സ്ഥാനത്തുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല,” ഹസ്സൻ മൗലാന പറഞ്ഞു. പരിപാടിയിൽ സ്ത്രീകൾക്കും ഹിന്ദു മതസമൂഹങ്ങൾക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഡിഎംകെയിലെ മുതിർന്ന നേതാവ് കെ പൊൻമുടിയെ ഗവർണർ രവി അപലപിച്ചു. വ്യക്തിയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും, ശൈവമതത്തെയും വൈഷ്ണവത്തെയും കുറിച്ച് ആക്ഷേപകരമായ…
നടൻ പ്രഭുദേവയുമായി പിരിഞ്ഞെങ്കിലും തന്റെ മക്കൾക്ക് അദ്ദേഹം സ്നേഹനിധിയായ അച്ഛനാണെന്ന് മുൻ ഭാര്യ റംലത്ത് . തങ്ങളുടെ മക്കളുടെ വളർച്ചയിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് റംലത്ത് ഒരു തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് . ‘ മൂത്തമകൻ ഋഷി രാഘവേന്ദർ അവൻ്റെ പിതാവിനെപ്പോലെ നന്നായി നൃത്തം ചെയ്യുന്നു. രണ്ട് വർഷം മുമ്പാണ് അവൻ നൃത്തം പഠിക്കാൻ തുടങ്ങിയത് . നൃത്തം അവൻ്റെ രക്തത്തിലുണ്ട്. എൻ്റെ രണ്ട് മക്കൾക്കും നൃത്തം ഇഷ്ടമല്ലായിരുന്നു, പക്ഷേ മൂത്തയാൾക്ക് ഇപ്പോൾ അതേ താൽപ്പര്യം ഉടലെടുത്തു. ഇപ്പോൾ 21 വയസ്സായി, ജേണലിസം കോഴ്‌സ് ചെയ്യുന്നു. സിനിമയിൽ അഭിനയിക്കാനുള്ള ഓഫറുകളും ലഭിക്കുന്നു. അവൻ ആഗ്രഹിക്കുന്നതെന്തും ഞാൻ പിന്തുണയ്ക്കുന്നു. അവൻ്റെ അച്ഛനും പിന്തുണക്കുന്നു,” അവർ പറഞ്ഞു. പ്രഭുദേവ ഒരു വലിയ മനുഷ്യനാണ്. മക്കളെ വളരെയധികം സ്നേഹിക്കുന്ന ആളാണ് . അച്ഛനും മക്കളും ഒരുപാട് നേരം സംസാരിക്കാറുണ്ടെന്നും റംലത്ത് പറഞ്ഞു . റംലത്തും പ്രഭുദേവയും 1995-ലാണ് വിവാഹിതരായത്…
കോഴിക്കോട്: നല്ലളത്ത് കോഴിക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ സുഹൃത്തായ മറ്റൊരു ആൺകുട്ടിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് നടന്ന സംഭവം പെൺകുട്ടി തൻ്റെ സ്‌കൂളിൽ കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയതോടെയാണ് പുറത്തറിയുന്നത്. പത്താംക്ലാസ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടി, രണ്ട് ആൺകുട്ടികൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും, ദൃശ്യങ്ങൾ പകർത്തിയെന്നും വെളിപ്പെടുത്തുകയായിരുന്നു. കുറ്റാരോപിതരായ ആൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നും വരും ദിവസങ്ങളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും ഫെറോക്ക് ഡിവിഷനിലെ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എ എം സിദ്ദിഖ് പറഞ്ഞു .”മൂന്ന് പ്രതികളാണുള്ളത്. അവരുടെ മാതാപിതാക്കൾക്ക് ഞങ്ങൾ നോട്ടീസ് അയച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. പീഡിപ്പിച്ച രണ്ട് ആൺകുട്ടികളിൽ ഒരാൾ പെൺകുട്ടിയുടെ അയൽവാസിയും രണ്ടാമൻ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയുമാണ്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച സുഹൃത്ത് പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഹുബ്ബള്ളി: അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി കർണാടക പൊലീസ്. ബിഹാർ പട്‌ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത് . പോക്‌സോ നിയമപ്രകാരവും കൊലക്കുറ്റത്തിനും പോലീസുകാരെ ആക്രമിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെളിവെടുപ്പിനായി താമസസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു റിതേഷ് . തുടർന്ന് വനിതാ ഓഫീസർ പി.എസ്.ഐ അന്നപൂർണ ഇയാളെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രാവിലെയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മൃതദേഹം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിജനമായ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. കൊലപാതകത്തിൽ പ്രകോപിതരായ നാട്ടുകാർ അശോക് നഗർ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ റിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായിരുന്നു. റിതേഷ് വർഷങ്ങളായി വീട്ടിൽ നിന്ന് മാറിനിൽക്കുകയും പലയിടങ്ങളിലായി ജോലി ചെയ്തു വരികയുമായിരുന്നു. രണ്ടോ മൂന്നോ…
ന്യൂഡൽഹി: ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട രഷ്ട്രപതിക്കില്ലാത്ത അധികാരം എങ്ങനെയാണ് ഗവർണർമാർ കാണിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വളരെ കാലത്തിന് ശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയുമാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഗവർണർമാർ സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളെ അനന്തമായി വെച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിക്കുന്നതല്ല. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവർണറെ പിരിച്ചുവിടുന്ന കാര്യത്തിൽ ആവശ്യമില്ല. രണ്ടേരണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം. ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ തീരുമാനിച്ചാൽ മതി. ഇത്തരം കാര്യങ്ങൾ ജനങ്ങളോട് വിളിച്ചുപറയിക്കാനുള്ള സാഹചര്യം ഗവർണർമാർ ഉണ്ടാക്കരുതെന്നും എം എ ബേബി പറഞ്ഞു.
കോഴിക്കോട് ; മുസ്ലിംലീഗ് പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തു. നേതാവിന്റെ മകനുൾപ്പെടെ രണ്ടുപേരെ എക്സൈസ് പിടികൂടി. യൂത്ത് ലീഗ് കിഴക്കോത്ത് പഞ്ചായത്ത് മുൻ സെക്രട്ടറി കിഴക്കോത്ത് ആവിലോറ ദേശത്ത് കുറുങ്ങോട്ട് മുജീബിന്റെ വീട്ടിലായിരുന്നു പരിശോധന. മുജീബിന്റെ മകൻ റബിൻ റഹ്മാൻ (24), പാലക്കാട് പട്ടാമ്പി ചെങ്ങനംകോട്ടിൽ വീട്ടിൽ മുഹമ്മദ് ഷാഫി (24) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരിൽനിന്ന് 9.034 ഗ്രാം മെത്താഫിറ്റമിനും പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ എൻ കെ ഷാജി, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ ടി കെ സഹദേവൻ, കെ ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി അജിത്, ടി ഷഫീഖലി, സിഇഒ ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ ബിജെപി പോലീസിൽ പരാതി നൽകി. ബിഹാറിലെ ബി.ജെ.പിയുടെ മീഡിയ ഇൻ ചാർജ് ഡാനിഷ് ഇഖ്ബാലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്വാലി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്.’തുക്‌ഡെ തുക്‌ഡെ സംഘ’ത്തിൻ്റെ ഭാഗമായ കനയ്യ കുമാർ ഏപ്രിൽ 11 ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിക്കും ആർഎസ്എസിനും അതിൻ്റെ ആശയങ്ങൾക്കും എതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. അഭിമുഖത്തിൽ അദ്ദേഹം ഉപയോഗിച്ച ഭാഷ അങ്ങേയറ്റം പ്രതിഷേധാർഹവും അസ്വീകാര്യവുമാണ്.- പരാതിയിൽ പറയുന്നു. മോദി ജി ഒരു സംഘിയാണ്, സംഘി എന്നത് ഒരു അധിക്ഷേപമാണ്” എന്നാണ് കനയ്യ കുമാർ പറഞ്ഞത്. മാധ്യമപ്രവർത്തക മേഘ പ്രസാദ് ഇതിനെ എതിർത്തപ്പോൾ “ആർഎസ്എസുകാർ ഭീകരരാണ്” എന്നും കനയ്യ പറഞ്ഞിരുന്നു.
മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. വീടിന് പിൻവശത്തെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ടായിരുന്നു. ഇതിന് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയെ പരിചയമില്ലെന്ന് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബായിലാണെന്ന് എന്‍ഐഎ. ഐഎസ്ഐ ഏജന്റുമായി തഹാവുര്‍ റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബായിൽ വച്ചാണെന്നും ഏജൻസി വ്യക്തമാക്കി. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ഏജന്റ് റാണയുടെയും ഹെഡ്‌ലിയുടെയും സുഹൃത്താണെന്നാണ് സൂചന. തഹാവുര്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ എന്‍ഐഎ ഇതുവരെയും ഈ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ റാണയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.അതേ സമയം റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി പറഞ്ഞു
ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 37 കാരനായ പാസ്റ്റർ അറസ്റ്റിൽ. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രെയർ ഹാൾ പാസ്റ്ററായ ജോൺ ജെബരാജാണ് മൂന്നാറിൽ നിന്ന് അറസ്റ്റിലായത്. പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു . ന്യൂ ജനറേഷൻ ആരാധനാ രീതികളിലൂടെ യുവാക്കൾക്കിടയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. 2024 മെയ് മാസത്തിലാണ് സംഭവം . കോയമ്പത്തൂരിലെ ഇയാളുടെ വസതിയിൽ വച്ച് പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവം നടന്ന് 11 മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടികളിലൊരാളുടെ ബന്ധുക്കൾ പരാതി നൽകിയത്. 17ഉം 14ഉം വയസ്സുള്ളവരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോൺ ജെബരാജ് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. പിടിയിലായ പാസ്റ്ററെ പോലീസ് കോയമ്പത്തൂരിലെത്തിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
