Author: Anu Nair

കൊല്ലം: കഴിഞ്ഞ ദിവസം നടന്ന കൊല്ലം പൂരത്തിൽ ആർ എസ് എസ് നേതാവ് ഹെഡ്​ഗേവാറിൻ്റെ ചിത്രവും ഉയർന്നു . ഛത്രപതി ശിവജിയ്ക്കും, ഉത്സവതിടമ്പിനും മധ്യേയാണ് ഹെഡ്​ഗേവാറിൻ്റെ ചിത്രവും പ്രദർശിപ്പിച്ചത്. കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ നിന്നെത്തിയ കുടകളുടെ കൂട്ടത്തിലാണ് ഹെഡ്ഗേവാറിന്റെ ചിത്രം പതിച്ച കുടകളും ഉയർന്നത്. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഛത്രപതി ശിവജി മഹാരാജ് എന്നിവർക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത് . സച്ചിൻ ടെൻഡുൽക്കറുടെ ചിത്രവും കുടമാറ്റത്തിൽ ഇടം പിടിച്ചിരുന്നു. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചാണ് ആശ്രാമം മെതാനത്ത് പൂരം നടന്നത്. അതേസമയം ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിനെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

Read More

വടകര: വടകര ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർക്ക് നേരെ എയർ പിസ്റ്റൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വ്ലോഗർ തൊപ്പിയെയും (നിഹാദ്) , ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. വടകര-കൈനാട്ടി ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് നിഹാദ് തൻ്റെ വാഹനത്തെ ഇടതുവശത്ത് നിന്ന് മറികടക്കാൻ ശ്രമിച്ചെന്നാരോപിച്ച് തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. നിഹാദ് മറ്റ് രണ്ട് പേർക്കൊപ്പം കാറിൽ വടകര ബസ് സ്റ്റാൻഡിലേക്ക് ബസിനെ പിന്തുടരുകയായിരുന്നു. നിഹാദും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി, അതിനിടയിൽ എയർ പിസ്റ്റൾ ചൂണ്ടിക്കാണിച്ചു ഭീഷണി മുഴക്കി . കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച നിഹാദിനെ ബസ് ജീവനക്കാർ തടഞ്ഞുനിർത്തി പോലീസിൽ ഏൽപിക്കുകയായിരുന്നു.ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മൂന്നു പേരെയും വിട്ടയച്ചതായി പോലീസ് പറഞ്ഞു.

Read More

അജിത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലിയിൽ’ തൻ്റെ മൂന്ന് ഗാനങ്ങൾ സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സംഗീതജ്ഞൻ ഇളയരാജ . അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഏഴ് ദിവസത്തിനകം ചിത്രത്തിലെ ഗാനങ്ങൾ നീക്കം ചെയ്യണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. വ്യവസ്ഥകൾ അംഗീകരിക്കാത്തത് ശക്തമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമ്മതമില്ലാതെ തൻ്റെ പാട്ടുകൾ ഉപയോഗിച്ചതിന് സിനിമാ പ്രവർത്തകർക്കെതിരെ നേരത്തെയും ഇളയരാജ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിൽ 10നാണ് ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഈ വിഷു സീസണിലെ വൻ വിജയമായി ഉയർന്നുവന്നു. ചിത്രം കേരളത്തിൽ പോലും ജനപ്രീതിയിൽ കുതിച്ചുയരുകയാണ്. അജിത്തിൻ്റെ അവസാന ചിത്രമായ വിടമുയാർച്ചിയുടെ മൊത്തം കളക്ഷൻ വെറും 136 കോടി രൂപയാണ്. വെറും നാല് ദിവസം കൊണ്ടാണ് ‘ഗുഡ് ബാഡ് ആൻഡ് അഗ്ലി’ ഇതിനെ മറികടന്നത്.

Read More

ബെംഗളൂരു : ഭർത്താവ് നൽകിയ പരാതിയ്ക്ക് പിന്നാലെ ഭാര്യയെ പള്ളിയിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജമീൽ അഹമ്മദിൻ്റെ ഭാര്യ ഷബീന ബാനുവിനെയാണ് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഏപ്രിൽ ഏഴിന് ഷബീന ബാനുവിൻ്റെ ബന്ധുക്കളായ നസീറും ഫയാസും വീട്ടിലെത്തിയിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ഭാര്യയെ സന്ദർശിക്കുന്നത് ഇഷ്ടപ്പെടാത്ത ജമീൽ അഹമ്മദ് ഇതിനെ ചൊല്ലി പ്രകോപിതനായി. ജമീൽ ബംഗളൂരുവിലെ തവരെകെരെയിലെ ജുമാ മസ്ജിദിലെത്തി ഭാര്യയ്ക്കും യുവാക്കൾക്കും എതിരെ പരാതി നൽകി. പിന്നീട്, ഏപ്രിൽ 9 ന്, മൂന്ന് പേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. പള്ളിയിലെത്തിയ ഷബീനയെ ആറ് പുരുഷന്മാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് കേസെടുത്തു. യുവതിയെ ആക്രമിച്ച സംഭവത്തിൽ മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പിർ (45), ദസ്തഗീർ (24), ചാന്ദ് ബാഷ (35), ടി.ആർ. റസൂൽ…

Read More

എല്ലാ ഭാഷകളിലെയും സിനിമാ മേഖലയിൽ ആരാധകർ തമ്മിൽ വാക്പോരാട്ടം നടക്കാറുണ്ട് . കോളിവുഡ് താരങ്ങളായ അജിത് കുമാറിൻ്റെയും ദളപതി വിജയിൻ്റെയും ആരാധകർ തമ്മിൽ അടിക്കടി സംഘർഷം ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലിയുടെ പ്രദർശനത്തിനിടെ ദളപതി വിജയ്-അജിത് കുമാർ ആരാധകർ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത് . ആരാധകരുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുകയാണ്. അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 10 നാണ് റിലീസ് ചെയ്തത്. ഈ ചിത്രം പാലക്കാട്ടെ ‘സത്യ’ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ആരാധകർക്കിടയിൽ ബഹളം തുടങ്ങി. ദളപതി വിജയ് ആരാധകരും അജിത് കുമാർ ആരാധകരും പരസ്പരം പോരടിച്ചു . ആരാധകർ പരസ്പരം ആക്രോശിച്ചുകൊണ്ട് വഴക്കുണ്ടാക്കുന്നതും സംഘർഷമുണ്ടാക്കുന്നതും വിഡിയോയിൽ കാണാം. സംഘർഷത്തിൽ സ്‌ക്രീനിങ് ഏരിയക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ സിനിമയുടെ പ്രദർശനം നിർത്തിവച്ചു. അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത…

Read More

ടീം ഇന്ത്യയുടെ മുന്‍ കളിക്കാരന്‍ വിനോദ് കാംബ്ലിക്ക് സഹായഹസ്തം നീട്ടി ഇന്ത്യന്‍ ടീം ഇതിഹാസം സുനില് ഗവാസ്ക്കർ. തന്റെ CHAMPS ഫൗണ്ടേഷൻ വഴി കാംബ്ലിയുടെ ജീവിതകാലം മുഴുവൻ പ്രതിമാസം 30,000 രൂപ സുനിൽ ഗവാസ്‌കർ നൽകും. ഇതിനുപുറമെ, ചികിത്സാ ചെലവുകൾക്കായി പ്രതിവർഷം 30,000 രൂപ പ്രത്യേകമായും നൽകും. 1999 ൽ ആരംഭിച്ച CHAMPS ഫൗണ്ടേഷൻ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരെ സഹായിച്ചു വരുന്ന സംഘടനയാണ് . ഇപ്പോൾ, ഇതേ ഫൗണ്ടേഷൻ വഴി വിനോദ് കാംബ്ലിക്ക് പ്രതിമാസം 30,000 രൂപ നൽകുന്ന പദ്ധതി ഏപ്രിൽ 1 മുതൽ ആരംഭിക്കുകയും ചെയ്തു. 53 വയസ്സുള്ള കാംബ്ലിക്ക് ജീവിതകാലം മുഴുവൻ ഈ തുക നൽകുമെന്ന് ചാംപ്സ് ഫൗണ്ടേഷൻ അറിയിച്ചു. ജനുവരി 11 ന് വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികത്തിൽ സുനിൽ ഗവാസ്‌കർ വിനോദ് കാംബ്ലിയെ കണ്ടിരുന്നു. ഈ സമയത്ത് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിച്ചുകൊണ്ടാണ്, സുനിൽ ഗവാസ്കർ…

Read More

ന്യൂഡൽഹി ; ഈ വർഷം ഇന്ത്യയിൽ മൺസൂൺ കാലത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് . അതുപോലെ, ദീർഘകാല ശരാശരിയുടെ 105% സീസണൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ പ്രവേശിക്കാൻ തുടങ്ങുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയും ചെയ്യും. ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നത് കാർഷിക മേഖലയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച്, ഈ വർഷത്തെ പ്രവചനം സൂചിപ്പിക്കുന്നത്, ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുകൂലമായ മഴ ലഭിക്കുമെന്നാണ്. നാല് മാസത്തെ മൺസൂൺ സീസണിൽ ലഡാക്ക്, വടക്കുകിഴക്കൻ ഇന്ത്യ, തമിഴ്‌നാട് എന്നിവിടങ്ങളിൽ സാധാരണയിലും കുറഞ്ഞ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസക്കാലത്തെ മൺസൂൺ കാലത്ത് ഇന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാല ശരാശരി മഴ 87 സെന്റീമീറ്ററായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു,”…

Read More

38 വർഷങ്ങൾക്ക് ശേഷം സിനിമയുടെ റെഡ് കാർപെറ്റ് പ്രീമിയറിന് വേദിയായി കശ്മീർ . ഇമ്രാൻ ഹാഷ്മി ബിഎസ്എഫ് സൈനികനായി എത്തുന്ന ‘ ‘ഗ്രൗണ്ട് സീറോ’ എന്ന സിനിമയുടെ റെഡ് കാർപെറ്റ് പ്രീമിയർ ഈ മാസം 18 ന് ശ്രീനഗറിലാണ് നടക്കുന്നത്. ശ്രീനഗറിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പക്ഷേ, ഇപ്പോൾ അത് മാറുകയാണ്. ഏപ്രിൽ 25 ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സൈന്യത്തിനും ബിഎസ്എഫ് സൈനികർക്കും ആദരാഞ്ജലി അർപ്പിക്കുന്നതിനാണ് ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.തേജസ് ഡെസ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സൽ എന്റർടൈൻമെന്റിന്റെ കീഴിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇമ്രാൻ ഹാഷ്മിയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ബിഎസ്എഫ് കമാൻഡർ നരേന്ദ്ര നാഥ് ധർ ദുബെ എന്ന കഥാപാത്രത്തെയാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനും പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനുമായ ഗാസി…

Read More

കൊച്ചി; വഖഫ് നിയമത്തിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തണമെന്ന് സന്തോഷ് പണ്ഡിറ്റ് . വഖഫ് നിയമ ഭേദഗതിക്കെതിരെ’ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന് കരുതി അതിൻ്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുക തന്നെവേണം.പൊതുമുതൽ നശിപ്പിക്കുന്ന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതൃകാപരമായ സഹന സമരമാണ് പ്രതിഷേധക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…. പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം മമതാ ബാനർജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മൂർഷിദാ ബാദിൽ നടക്കുന്ന ആക്രമങ്ങളിൽ അപലപിക്കുന്നു. അവിടെ Bengal govt നെ യോ ഇന്ത്യ govt നെ യോ അംഗീകരിക്കുന്നവർ കുറവാണ് എന്നു സംശയിക്കുന്നു. ‘വഖഫ് നിയമ ഭേദഗതിക്കെതിരെ’ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന് കരുതി അതിൻ്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുക തന്നെവേണം. പൊതുമുതൽ നശിപ്പിക്കുന്ന…

Read More

ചെന്നൈ : തമിഴ്നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി സ്റ്റാലിൻ സർക്കാർ.ഇതിനായി നിയമസഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന സ്വയംഭരണത്തിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഉന്നതതല സമിതിയും രൂപീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന് കീഴിലാണ് സമിതി രൂപീകരിച്ചത്.തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുന്നതിനുമായാണ് നടപടിയെന്ന് പ്രമേയത്തിൽ പറയുന്നു. കൺകറൻ്റ് ലിസ്റ്റിലേക്ക് മാറ്റിയ സംസ്ഥാന വിഷയങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഗവര്‍ണര്‍ ആര്‍.എന്‍.രവിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം. സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശകൾ നടപ്പാക്കും.’’ – എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ.കരുണാനിധിയും 1974ൽ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

Read More