അമ്മയ്ക്കും, സഹോദര കുടുംബത്തിനുമൊപ്പം വിഷു ആഘോഷിക്കുന്ന നടി മഞ്ജു വാര്യരുടെ ചിത്രങ്ങൾ വൈറലാകുന്നു. അമ്മ ഗിരിജയ്ക്കും സഹോദരൻ മധു വാര്യർക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു .
ബ്രൗൺ സാരിയിൽ വളരെ ലാളിത്യമാർന്ന മഞ്ജുവിന്റെ ലുക്കിനെ ഏറെ പേരാണ് പ്രശംസിച്ചത്.സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകൾ ആവണിയുമാണ് മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത്.
പലപ്പോഴും അമ്മ ഗിരിജിയുടെ പിന്തുണയെക്കുറിച്ച് മഞ്ജു പറയാറുണ്ടെങ്കിലും തൻ്റെ വ്യക്തിജീവിതത്തിൽ നിന്നുള്ള കാഴ്ചകൾ മഞ്ജു വളരെ അപൂർവമായി മാത്രമേ പങ്കിടാറുള്ളൂ. സഹോദരൻ മധുവാര്യരുടെ ഭാര്യ, മകൾ ആവണി എന്നിവരും ചിത്രത്തിൽ മഞ്ജുവിനൊപ്പമുണ്ട്.വളർത്തു നായയെ ഓമനിക്കുന്ന മഞ്ജുവിനെയും ചിത്രങ്ങളിൽ കാണാനാകും.
Discussion about this post