- അർമാഗിലെ വാഹനാപകടം; 90 കാരി മരിച്ചു
- ട്വന്റി 20 പരമ്പര; ജൂലൈയിൽ ഇന്ത്യൻ ടീം സിംബാബ്വെയിലേക്ക്
- കടലിൽ വീണവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
- റോറി ഒ ഹാൻലോണിന്റെ വിയോഗം; അനുശോചിച്ച് മീഹോൾ മാർട്ടിൻ
- ‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി
- വാണിജ്യ എൽപിജിക്ക് വില കൂട്ടി, സിലിണ്ടർ വില 2000 കടന്നു
- അവസരവാദികളുടെ നിലപാട് കാരണം ആലപ്പുഴയിൽ ഒരു വോട്ട് പോലും നഷ്ടപ്പെടില്ല ; സുധാകരനെതിരെ വീണ്ടും പിണറായി വിജയൻ
- സ്കൂളിൽ രാസവസ്തു പൊട്ടിത്തെറിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
Author: Anu Nair
ബെംഗളൂരു : ഭർത്താവ് നൽകിയ പരാതിയ്ക്ക് പിന്നാലെ ഭാര്യയെ പള്ളിയിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജമീൽ അഹമ്മദിൻ്റെ ഭാര്യ ഷബീന ബാനുവിനെയാണ് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഏപ്രിൽ ഏഴിന് ഷബീന ബാനുവിൻ്റെ ബന്ധുക്കളായ നസീറും ഫയാസും വീട്ടിലെത്തിയിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ഭാര്യയെ സന്ദർശിക്കുന്നത് ഇഷ്ടപ്പെടാത്ത ജമീൽ അഹമ്മദ് ഇതിനെ ചൊല്ലി പ്രകോപിതനായി. ജമീൽ ബംഗളൂരുവിലെ തവരെകെരെയിലെ ജുമാ മസ്ജിദിലെത്തി ഭാര്യയ്ക്കും യുവാക്കൾക്കും എതിരെ പരാതി നൽകി. പിന്നീട്, ഏപ്രിൽ 9 ന്, മൂന്ന് പേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. പള്ളിയിലെത്തിയ ഷബീനയെ ആറ് പുരുഷന്മാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് കേസെടുത്തു. യുവതിയെ ആക്രമിച്ച സംഭവത്തിൽ മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പിർ (45), ദസ്തഗീർ (24), ചാന്ദ് ബാഷ (35), ടി.ആർ. റസൂൽ…
എല്ലാ ഭാഷകളിലെയും സിനിമാ മേഖലയിൽ ആരാധകർ തമ്മിൽ വാക്പോരാട്ടം നടക്കാറുണ്ട് . കോളിവുഡ് താരങ്ങളായ അജിത് കുമാറിൻ്റെയും ദളപതി വിജയിൻ്റെയും ആരാധകർ തമ്മിൽ അടിക്കടി സംഘർഷം ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലിയുടെ പ്രദർശനത്തിനിടെ ദളപതി വിജയ്-അജിത് കുമാർ ആരാധകർ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത് . ആരാധകരുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുകയാണ്. അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 10 നാണ് റിലീസ് ചെയ്തത്. ഈ ചിത്രം പാലക്കാട്ടെ ‘സത്യ’ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ആരാധകർക്കിടയിൽ ബഹളം തുടങ്ങി. ദളപതി വിജയ് ആരാധകരും അജിത് കുമാർ ആരാധകരും പരസ്പരം പോരടിച്ചു . ആരാധകർ പരസ്പരം ആക്രോശിച്ചുകൊണ്ട് വഴക്കുണ്ടാക്കുന്നതും സംഘർഷമുണ്ടാക്കുന്നതും വിഡിയോയിൽ കാണാം. സംഘർഷത്തിൽ സ്‌ക്രീനിങ് ഏരിയക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ സിനിമയുടെ പ്രദർശനം നിർത്തിവച്ചു. അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത…
ടീം ഇന്ത്യയുടെ മുന്‍ കളിക്കാരന്‍ വിനോദ് കാംബ്ലിക്ക് സഹായഹസ്തം നീട്ടി ഇന്ത്യന്‍ ടീം ഇതിഹാസം സുനില് ഗവാസ്ക്കർ. തന്റെ CHAMPS ഫൗണ്ടേഷൻ വഴി കാംബ്ലിയുടെ ജീവിതകാലം മുഴുവൻ പ്രതിമാസം 30,000 രൂപ സുനിൽ ഗവാസ്‌കർ നൽകും. ഇതിനുപുറമെ, ചികിത്സാ ചെലവുകൾക്കായി പ്രതിവർഷം 30,000 രൂപ പ്രത്യേകമായും നൽകും. 1999 ൽ ആരംഭിച്ച CHAMPS ഫൗണ്ടേഷൻ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരെ സഹായിച്ചു വരുന്ന സംഘടനയാണ് . ഇപ്പോൾ, ഇതേ ഫൗണ്ടേഷൻ വഴി വിനോദ് കാംബ്ലിക്ക് പ്രതിമാസം 30,000 രൂപ നൽകുന്ന പദ്ധതി ഏപ്രിൽ 1 മുതൽ ആരംഭിക്കുകയും ചെയ്തു. 53 വയസ്സുള്ള കാംബ്ലിക്ക് ജീവിതകാലം മുഴുവൻ ഈ തുക നൽകുമെന്ന് ചാംപ്സ് ഫൗണ്ടേഷൻ അറിയിച്ചു. ജനുവരി 11 ന് വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികത്തിൽ സുനിൽ ഗവാസ്‌കർ വിനോദ് കാംബ്ലിയെ കണ്ടിരുന്നു. ഈ സമയത്ത് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിച്ചുകൊണ്ടാണ്, സുനിൽ ഗവാസ്കർ…
ന്യൂഡൽഹി ; ഈ വർഷം ഇന്ത്യയിൽ മൺസൂൺ കാലത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് . അതുപോലെ, ദീർഘകാല ശരാശരിയുടെ 105% സീസണൽ മഴ ലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ പ്രവേശിക്കാൻ തുടങ്ങുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയും ചെയ്യും. ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നത് കാർഷിക മേഖലയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച്, ഈ വർഷത്തെ പ്രവചനം സൂചിപ്പിക്കുന്നത്, ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുകൂലമായ മഴ ലഭിക്കുമെന്നാണ്. നാല് മാസത്തെ മൺസൂൺ സീസണിൽ ലഡാക്ക്, വടക്കുകിഴക്കൻ ഇന്ത്യ, തമിഴ്‌നാട് എന്നിവിടങ്ങളിൽ സാധാരണയിലും കുറഞ്ഞ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസക്കാലത്തെ മൺസൂൺ കാലത്ത് ഇന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാല ശരാശരി മഴ 87 സെന്റീമീറ്ററായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു,”…
38 വർഷങ്ങൾക്ക് ശേഷം സിനിമയുടെ റെഡ് കാർപെറ്റ് പ്രീമിയറിന് വേദിയായി കശ്മീർ . ഇമ്രാൻ ഹാഷ്മി ബിഎസ്എഫ് സൈനികനായി എത്തുന്ന ‘ ‘ഗ്രൗണ്ട് സീറോ’ എന്ന സിനിമയുടെ റെഡ് കാർപെറ്റ് പ്രീമിയർ ഈ മാസം 18 ന് ശ്രീനഗറിലാണ് നടക്കുന്നത്. ശ്രീനഗറിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പക്ഷേ, ഇപ്പോൾ അത് മാറുകയാണ്. ഏപ്രിൽ 25 ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ സൈന്യത്തിനും ബിഎസ്എഫ് സൈനികർക്കും ആദരാഞ്ജലി അർപ്പിക്കുന്നതിനാണ് ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.തേജസ് ഡെസ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എക്സൽ എന്റർടൈൻമെന്റിന്റെ കീഴിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇമ്രാൻ ഹാഷ്മിയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ബിഎസ്എഫ് കമാൻഡർ നരേന്ദ്ര നാഥ് ധർ ദുബെ എന്ന കഥാപാത്രത്തെയാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനും പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനുമായ ഗാസി…
കൊച്ചി; വഖഫ് നിയമത്തിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തണമെന്ന് സന്തോഷ് പണ്ഡിറ്റ് . വഖഫ് നിയമ ഭേദഗതിക്കെതിരെ’ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന് കരുതി അതിൻ്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുക തന്നെവേണം.പൊതുമുതൽ നശിപ്പിക്കുന്ന സമരം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതൃകാപരമായ സഹന സമരമാണ് പ്രതിഷേധക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…. പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം മമതാ ബാനർജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ മൂർഷിദാ ബാദിൽ നടക്കുന്ന ആക്രമങ്ങളിൽ അപലപിക്കുന്നു. അവിടെ Bengal govt നെ യോ ഇന്ത്യ govt നെ യോ അംഗീകരിക്കുന്നവർ കുറവാണ് എന്നു സംശയിക്കുന്നു. ‘വഖഫ് നിയമ ഭേദഗതിക്കെതിരെ’ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ ആർക്കും അവകാശമുണ്ട്, എന്ന് കരുതി അതിൻ്റെ മറവിൽ മറ്റുള്ളവരുടെ സ്വൈര്യ ജീവിതവും, സമാധാനവും തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തുക തന്നെവേണം. പൊതുമുതൽ നശിപ്പിക്കുന്ന…
ചെന്നൈ : തമിഴ്നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി സ്റ്റാലിൻ സർക്കാർ.ഇതിനായി നിയമസഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന സ്വയംഭരണത്തിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഉന്നതതല സമിതിയും രൂപീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന് കീഴിലാണ് സമിതി രൂപീകരിച്ചത്.തമിഴ്‌നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായുള്ള പ്രവർത്തന ബന്ധം മെച്ചപ്പെടുത്തുന്നതിനുമായാണ് നടപടിയെന്ന് പ്രമേയത്തിൽ പറയുന്നു. കൺകറൻ്റ് ലിസ്റ്റിലേക്ക് മാറ്റിയ സംസ്ഥാന വിഷയങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഗവര്‍ണര്‍ ആര്‍.എന്‍.രവിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം. സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശകൾ നടപ്പാക്കും.’’ – എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ.കരുണാനിധിയും 1974ൽ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.
പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും, നടനുമായ എസ്.എസ്. സ്റ്റാൻലി (57 ) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു .ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. 2000-കളുടെ തുടക്കത്തിൽ, നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത് പേരുകേട്ട സംവിധായകനാണ് സ്റ്റാൻലി . പ്രശസ്ത സംവിധായകരായ മഹേന്ദ്രൻ്റെയും ശശിയുടെയും സഹായിയായാണ് സ്റ്റാൻലി തൻ്റെ സിനിമാ യാത്ര ആരംഭിച്ചത്. ആദ്യ ചിത്രമായ ‘ഏപ്രിൽ മാതത്തിൽ ‘ ശ്രീകാന്തും സ്നേഹയുമാണ് പ്രധാന താരങ്ങളായി എത്തിയത്. ചിത്രം വൻ വാണിജ്യ വിജയമായി മാറുകയും ചെയ്തു. ധനുഷ് നായകനായ പുതുക്കോട്ടൈ ശരവണനായിരുന്നു അടുത്ത ചിത്രം . ആകെ നാല് ചിത്രങ്ങളായിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
അജ്മീർ ; വഖഫ് നിയമത്തിനെതിരെ ആളുകളെ കലാപത്തിന് പ്രേരിപ്പിച്ച കോൺഗ്രസ് നേതാവ് കബീർ ഖാൻ അറസ്റ്റിൽ. അജ്മീറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജ്മീർ പോലീസിന്റെ സഹായത്തോടെ ആദർശ് നഗർ പ്രദേശത്ത് നിന്നാണ് കബീർ ഖാനെ പിടികൂടിയത്.കർണാടകയിലെ ദാവണഗരെയിൽ നിന്നുള്ള കോൺഗ്രസ് നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമാണ് കബീർ ഖാൻ. വഖഫ് ബിൽ പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ കബീർ ഖാൻ പുറത്തുവിട്ടതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. വീഡിയോയിൽ, യുവാക്കളോട് തെരുവിലിറങ്ങാനും പൊതു സ്വത്ത് നശിപ്പിക്കാനും നിയമത്തിനെതിരെ പ്രതിഷേധിക്കാൻ “ജീവൻ ബലിയർപ്പിക്കാനും” ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ സന്ദേശങ്ങൾ കബീർഖാൻ നൽകി. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, “സമാധാനപരമായ പ്രതിഷേധം” എന്ന ആശയം നിരർത്ഥകമാണെന്ന് കബീർഖാൻ പറഞ്ഞു. “ബാനറുകൾ പിടിച്ച് നിവേദനങ്ങൾ സമർപ്പിക്കുന്നത് സഹായിക്കില്ല, ബസുകളും ട്രെയിനുകളും കത്തിക്കുക, കുറച്ച് ആളുകൾ ജീവൻ ബലിയർപ്പിക്കുക. എല്ലാ പട്ടണങ്ങളിലും 10 പേരെങ്കിലും മരിക്കണം. 50-100 കേസുകൾ ഫയൽ ചെയ്യണം; ഇതെല്ലാം സംഭവിക്കണം.ഇത് യാദൃശ്ചികമായി…
ന്യൂഡൽഹി : 14 വർഷത്തെ പ്രതിജ്ഞയ്ക്ക് അവിസ്മരണീയമായ അന്ത്യം . നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കണ്ടിട്ട് മാത്രമേ താൻ പാദരക്ഷ അണിയൂ ഹരിയാന കൈതാൽ സ്വദേശി രാംപാൽ കശ്യപിന്റെ ഉറച്ച പ്രതിജ്ഞയ്ക്കാണ് കഴിഞ്ഞ ദിവസം അന്ത്യമായത് . നരേന്ദ്ര മോദിയുടെ ആരാധകനായ രാംപാൽ കശ്യപ് 2009-ലാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തത് . ഒരു നേതാവെന്ന നിലയിൽ രാജ്യത്തിൻ്റെ വിധി മാറ്റാൻ കഴിയുന്ന ആളാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ ശക്തമായ ബോധ്യത്തോടെ, മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതുവരെയും അദ്ദേഹത്തെ നേരിട്ട് കാണുന്നതുവരെയും ചെരുപ്പ് ധരിക്കില്ലെന്ന് രാംപാൽ പ്രതിജ്ഞയെടുത്തു. കഠിനമായ ചൂടായാലും മഞ്ഞുകാലത്തിൻ്റെ കൊടുംതണുപ്പായാലും കാലവർഷക്കെടുതിയിലായാലും രാംപാൽ നഗ്നപാദനായി നടന്നു.ഒരു ദശാബ്ദത്തിലേറെയായി കാത്തിരുന്ന ആ നിമിഷം ഒടുവിൽ പ്രധാനമന്ത്രി മോദിയുടെ ഹരിയാന സന്ദർശന വേളയിൽ എത്തി. വേദിയിൽ, മാധ്യമങ്ങളുടെയും അനുയായികളുടെയും സാന്നിധ്യത്തിൽ, രാംപാലിനെ പ്രധാനമന്ത്രിയെ കാണാൻ വിളിച്ചു. ഒരു ജോഡി ഷൂസ് രാംപാലിന് സമ്മാനമായി നൽകുകയും ചെയ്‌തു. അദ്ദേഹത്തെ ഷൂസ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
