Author: Anu Nair

ആലപ്പുഴ: തനിക്ക് സിനിമാ മേഖലയിലുള്ളവരുമായി പരിചയമുണ്ടെങ്കിലും മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലീമ സുൽത്താന. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയെ പിടികൂടിയത് .തുടർന്ന് എക്സൈസ് വകുപ്പിൻ്റെ കസ്റ്റഡി അപേക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചത്. മൂന്ന് പ്രതികളെയും ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഈ മാസം 24 വരെ എക്‌സൈസ് വകുപ്പിന് കസ്റ്റഡിയിൽ വിട്ടു. തസ്ലീമയുടെ ഭർത്താവും മൂന്നാം പ്രതിയുമായ സുൽത്താൻ അക്ബർ അലിക്ക് കേസുമായി ബന്ധമില്ലെന്നാണ് പ്രതിഭാഗം വാദിച്ചത് . മയക്കുമരുന്ന് വിൽക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും തസ്ലീമയുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് ഇയാൾ പ്രതിസ്ഥാനത്തുള്ളതെന്നും അവർ വാദിച്ചു. ആദ്യം മൂന്ന് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. എന്നാൽ, തസ്ലീമയെ കോടതിയിൽ ഹാജരാക്കാൻ വൈകിയതിനെ തുടർന്ന് 24ന് വൈകിട്ട് നാലുവരെ കസ്റ്റഡി കാലാവധി നീട്ടി. തസ്ലീമയുടെയും അക്ബർ അലിയുടെയും മക്കളും കോടതിയിൽ…

Read More

തിരുവനന്തപുരം: നിലവിൽ ക്രമസമാധാന മേൽനോട്ടം വഹിക്കുന്ന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മനോജ് എബ്രഹാമിന് മേയ് ഒന്നിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം . ഫയർഫോഴ്‌സ് മേധാവി കെ. പത്മകുമാർ ഏപ്രിൽ 27ന് വിരമിച്ചതിനെ തുടർന്നാണ് ഈ സ്ഥാനക്കയറ്റം. മനോജ് എബ്രഹാമിൻ്റെ സർവീസ് കാലാവധി ജൂൺ 21 വരെ നീളും. കേരള സർക്കാർ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ആറ് മുതിർന്ന ഐപിഎസ് ഓഫീസർമാരിൽ ഒരാളാണ് അദ്ദേഹം. അടുത്ത സംസ്ഥാന പോലീസ് മേധാവിയിലേക്ക് സാധ്യതയുള്ളയുള്ളവരുടെ പട്ടിക കേന്ദ്ര സർക്കാരിന് അയച്ചു കഴിഞ്ഞു. നിലവിലെ ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് ജൂണിൽ വിരമിക്കുന്നതോടെ എഡിജിപി എംആർ അജിത് കുമാർ ഡിജിപി റാങ്കിലേക്ക് ഉയർത്തപ്പെടുമെന്നാണ് സൂചന. എന്നാൽ നിലവിൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്പിജി) ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് കേരള കേഡറിലേക്ക് മടങ്ങിയെത്തിയാൽ അജിത് കുമാറിന്റെ ഡിജിപി പദവിയ്ക്ക് വിഘാതമാകും.ഡിജിപിയായി നിയമിതനായാൽ മടങ്ങിവരാൻ പുരോഹിത് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് . മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ…

Read More

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്ത് സുരേഷിനെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു. സുകാന്തിനെ കേസിൽ പ്രതിയാക്കിയ വിവരം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് ഐബി നടപടി സ്വീകരിച്ചത്. ഐബി ഉദ്യോഗസ്ഥയുടെ മരണശേഷം സുകാന്തും കുടുംബവും പോലീസിനെ വെട്ടിച്ച് ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം സുകാന്തിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി കോടതി ഉത്തരവുമായി എത്തിയ ശേഷം പൂട്ട് തകർത്താണ് അകത്ത് കടന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച തിരച്ചിൽ രണ്ടര മണിക്കൂറോളം നീണ്ടു. ഒരു ഹാർഡ് ഡിസ്‌കും രണ്ട് ബാങ്ക് പാസ്‌ബുക്കുകളും പോലീസ് കണ്ടെത്തി. തിരുവനന്തപുരം പേട്ട സ്‌റ്റേഷൻ എസ്ഐ ബാലു, സിവിൽ പോലീസ് ഓഫീസർ അൻസാർ, ചങ്ങരംകുളം സ്‌റ്റേഷനിലെ എസ്‌സിപി സബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത് . കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേട്ടയിൽ വനിതാ ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിനിനു മുന്നിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകൾ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റോടു കൂടിയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മഴയ്ക്കൊപ്പം സംസ്ഥാനത്ത് വേനൽ ചൂടും വർധിക്കുകയാണ്. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത് . അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

Read More

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പല്ലവി ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 64കാരിയായ പല്ലവി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് റിപ്പോർട്ട്. ഡിസിപി (സൗത്ത് ഈസ്റ്റ്) സാറ ഫാത്തിമ പല്ലവിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. അന്വേഷണം ഇപ്പോൾ എച്ച്എസ്ആർ ലേഔട്ട് പോലീസ് സ്റ്റേഷനിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ചിന് (സിസിബി) കൈമാറിയതായും ഡിസിപി കൂട്ടിച്ചേർത്തു.കസ്റ്റഡിയിൽ എടുത്തിട്ടില്ലെങ്കിലും ഓം പ്രകാശിന്റെ മകൾ കൃതിയെ രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കൃതി ഇപ്പോൾ ഹോസ്പിറ്റലിലാണെന്നും റിപ്പോർട്ടുണ്ട്. ദമ്പതികളുടെ മകൻ കാർത്തികേഷ് ഓം പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി തൻ്റെ പിതാവിന് പല്ലവിയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചായിരുന്നു പരാതി. “എൻ്റെ അച്ഛൻ, മുൻ ഡിജിപി ഓം പ്രകാശിനെ എൻ്റെ അമ്മയും പല്ലവിയും സഹോദരി കൃതിയും ചേർന്ന് കൊലപ്പെടുത്തിയതായി ഞാൻ സംശയിക്കുന്നു, ഇരുവരും…

Read More

റായ്ച്ചൂർ : ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം . വിജയപുര-റായ്ച്ചൂർ പാസഞ്ചറിനു നേരെയാണ് കല്ലേറുണ്ടായത്. ആരോഹി അജിത് കാംഗ്രേ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത് . കല്ലെറിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. തീർത്ഥാടന യാത്ര കഴിഞ്ഞ് ഹൊസ്നാൽ താലൂക്കിലെ വീട്ടിലേക്ക് മാതാപിതാക്കൾക്കൊപ്പം മടങ്ങുകയായിരുന്നു കുട്ടി. ഹോട്ഗി ഗ്രാമത്തിനടുത്ത് വച്ചാണ് ട്രെയിനു നേരെ അജ്ഞാതൻ കല്ലെറിഞ്ഞത് .ഈ സമയത്ത് വിൻഡോ സീറ്റിലിരുന്ന കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തലയിൽ നിന്ന് വരുന്നത് കണ്ട് ഭയന്ന മാതാപിതാക്കൾ കുഞ്ഞിനെ ഉടൻ സോളാപൂരിലെ സർക്കാർ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പേ കുട്ടി മരിച്ചിരുന്നു. ഈ വർഷം ജനുവരി ആദ്യം സോളാപൂരിൽ മുംബൈ-സോളാപൂർ വന്ദേഭാരത് എക്സ്പ്രസിന് നേരെയും സമാനമായ നിലയിൽ കല്ലേറുണ്ടായി.

Read More

മഹാഭാരത കഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് ഇന്ത്യയിലെ പല മുൻനിര സംവിധായകരുടെയും സ്വപ്നമാണ് . ‘മഹാഭാരതം’ എന്ന കഥയെ ആസ്പദമാക്കി നിരവധി ഭാഷകളിൽ സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ‘മഹാഭാരതം’ മുഴുവനായും ഒരു സിനിമയായി സ്‌ക്രീനിലെത്തിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പുരാണ കഥകൾ സ്‌ക്രീനിലെത്തിക്കാൻ കഴിവും ധൈര്യവുമുള്ള ഒരേയൊരു സംവിധായകനായ രാജമൗലിക്ക് പോലും, മഹാഭാരതം എടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ‘മഹാഭാരതം’ എന്ന സിനിമ അണിയറയിൽ ആരംഭിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആമീർഖാൻ . ‘മഹാഭാരതം’ എന്ന കഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് നടൻ ആമിർ ഖാന്റെ ചിരകാല ആഗ്രഹമായിരുന്നു. ഇതിനു മുൻപ് പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മഹാഭാരത കഥയെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ഒരു സിനിമ പുറത്തിറങ്ങുമെന്ന് ഇടയ്ക്ക് ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ, മഹാഭാരതത്തിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്ന് ആമിർ ഖാൻ പറഞ്ഞു. ‘ ഒരു…

Read More

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടി കെ വിജയകുമാർ (71), മീര (65) എന്നിവരാണ് മരിച്ചത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൻ്റെ ഉടമയായിരുന്നു വിജയകുമാർ. രാവിലെ ജോലിയ്ക്കെത്തിയ വീട്ടു ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. സാധാരണയായി വീടിൻ്റെ പിൻവാതിൽ വഴിയാണ് പ്രവേശിക്കുന്നതെങ്കിലും, അത് അടഞ്ഞുകിടക്കുന്നതായി കണ്ടപ്പോൾ, അവർ പ്രധാന വാതിലിനടുത്ത് എത്തി . മുൻവാതിൽ തുറന്നപ്പോഴാണ് വിജയകുമാറിൻ്റെയും മീരയുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടത് . ഉടൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാളുകൾക്ക് മുൻപ് വിജയകുമാറിന്റെ വീട്ടിൽ ജോലിയ്ക്ക് നിന്ന ഇതരസംസ്ഥാന തൊഴിലാളി ഇവിടെ നിന്ന് മൊബൈൽ മോഷ്ടിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. ഈ ഫോൺ ഉപയോഗിച്ച് ഓൺലൈൻ വഴി ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇയാൾ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അസംകാരനായ ഇയാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്.

Read More

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ(30)യാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം. ഭർത്താവിൻ്റെ അറിവോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരുടെ ഭർത്താവ് സാബിക്ക് പീഡനത്തിൻ്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഭാര്യ അറസ്റ്റിലായെങ്കിലും സാബിക്ക് ഒളിവിലാണ്. സത്യഭാമയും ഭർത്താവും മയക്കുമരുന്നിന് അടിമകളാണെന്നും കുട്ടിയെ മയക്കുമരുന്ന് നൽകാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ദൃശ്യങ്ങൾ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. കൂടാതെ, സ്ത്രീകളുടെ നഗ്നവീഡിയോകൾ എടുക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Read More

ന്യൂദൽഹി : ജഗദ്ഗുരു ബസവേശ്വരന്റെ ജന്മദിനം പാർലമെന്റ് ഹൗസിൽ ആഘോഷിക്കാൻ തീരുമാനം . ഏപ്രിൽ 30 നാണ് ബസവേശ്വര ജയന്തി . ഇതാദ്യമായാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ബസവേശ്വര ജയന്തി ആഘോഷിക്കുന്നത്. തീരുമാനിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി വി. സോമണ്ണ പാർലമെന്റ് ഉദ്യോഗസ്ഥരുടെ പ്രാഥമിക യോഗം വിളിച്ചു ചേർത്തു. ലോക്‌സഭാ സ്പീക്കർ ഓം ബിർള ചടങ്ങിന് അനുമതി നൽകി. ബസവ ജയന്തി പരിപാടിയിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും. കർണാടകയിൽ നിന്നുള്ള ബസവ ആരാധകരും മഠാധിപതികളും എത്തും. പരിപാടിയിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് നൽകേണ്ടത് നിർബന്ധമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന്റെ ചുമരിൽ ഹംപിയിലെ ശിലാരഥം കൊത്തിവച്ചിട്ടുണ്ട്. ബസവേശ്വരൻ ഉൾപ്പെടെയുള്ള മഹാനായ തത്ത്വചിന്തകരുടെ ചിത്രങ്ങൾ ഈ ശിലാരഥത്തിൽ സ്ഥാപിച്ചിട്ടുണ്ട് . ഇതിനടുത്തുള്ള ചുമരിൽ ബസവേശ്വരന്റെ വാക്കുകളും ഇടം പിടിച്ചിട്ടുണ്ട്.

Read More