മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ(30)യാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം. ഭർത്താവിൻ്റെ അറിവോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരുടെ ഭർത്താവ് സാബിക്ക് പീഡനത്തിൻ്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി.
ഭാര്യ അറസ്റ്റിലായെങ്കിലും സാബിക്ക് ഒളിവിലാണ്. സത്യഭാമയും ഭർത്താവും മയക്കുമരുന്നിന് അടിമകളാണെന്നും കുട്ടിയെ മയക്കുമരുന്ന് നൽകാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ദൃശ്യങ്ങൾ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
കൂടാതെ, സ്ത്രീകളുടെ നഗ്നവീഡിയോകൾ എടുക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

