- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
Author: Anu Nair
കൊച്ചി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പളളി സ്വദേശി എന്‍ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ മന്ത്രി പ്രസാദ്,കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍ , സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ ആദരാഞ്ജലികള്‍ക്ക് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടു പോയി. രണ്ട് ദിവസം കഴിഞ്ഞ് അമേരിക്കയിലുള്ള സഹോദരന്‍ എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം. മുംബയ് വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ അതുല്‍ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവിലിയിലും എത്തിച്ചു.കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്നലെയാണ് ഇവര്‍ നാലുപേരും കൊല്ലപ്പെട്ടത് അതിനിടെ ,പഹല്‍ ഗാം ഭീകരാക്രമണത്തില്‍ 250 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് തെക്കന്‍ കശ്മീര്‍ മേഖലയില്‍ ഉള്ളവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുളളത്. നേരത്തെ കേസില്‍ ഉള്‍പെട്ട 1500 പേരെ ഇതിനോടകം ചോദ്യം ചെയ്‌തെന്നാണ് വിവരം.
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അസം സ്വദേശി അമിതിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച അറതൂട്ടി പാലത്തിന് സമീപത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പാലത്തിന് അടിയിലെ തോട്ടില്‍ നിന്നും കൊല്ലപ്പെട്ട വിജയകുമാറിന്റെ ഐ ഫോണ്‍ കണ്ടെടുത്തു. ഈ ഫോണില്‍ സിസിടിവി ഔട്ട്പുട്ട് ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള തോട്ടില്‍ നിന്നും ഡിവിആര്‍ കണ്ടെടുത്തതിന് ശേഷമാണ് മൊബൈല്‍ ഫോണും കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം പ്രതി ഫോണും എടുത്തുകൊണ്ടാണ് പോയത്.വിജയകുമാറിന്റെ വീട്ടിലെ രണ്ട് മൊബൈല്‍ഫോണ്‍ കൂടി കണ്ടെത്താന്‍ ഉണ്ട്. കണ്ടെടുത്ത ഡിവിആറിലെ ഡേറ്റ വീണ്ടെടുക്കാനുളള നടപടികള്‍ ഫോറന്‍സിക് സംഘം ആരംഭിച്ചു. പ്രതി എങ്ങനെയാണ് കൃത്യം നടത്തിയതെന്ന കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭ്യമാകും. ഈ ദൃശ്യങ്ങള്‍ കണ്ടെടുക്കുക എന്നതാണ് അടുത്ത ഘട്ടം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീടിന് സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു.അമിതിന്റെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിലെ മാളയില്‍ നിന്നും ഇയാള്‍ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ…
ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം . കശ്മീർ താഴ്വരയിലെ ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന 1,500-ലധികം സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . വർഷങ്ങളായി ‘ഓവർ ഗ്രൗണ്ട് വർക്കർ’ (OGWs) എന്ന നിലയിൽ ഭീകരതയെ പിന്തുണച്ചിരുന്നവരും പിടിയിലായി. ഇവരുടെ ബന്ധങ്ങളെ കുറിച്ചും , പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം, രാജ്യ തലസ്ഥാനമായ ഡൽഹിയിലും പഞ്ചാബ് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പാലിച്ചുകൊണ്ട് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന മതഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഇനി മൗനം പാലിക്കില്ലെന്നത് വ്യക്തമാണ്. ഭീകരാക്രമണത്തിനുശേഷം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നുണ്ട്. ഭീകരതയുടെ “അതിർത്തി കടന്നുള്ള ആയുധവൽക്കരണത്തെ” അപലപിച്ചുകൊണ്ട് ഇന്ത്യയുടെ നിലപാടിനെ സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവരും ധാർമ്മിക പിന്തുണ നൽകിയിട്ടുണ്ട്.
കശ്മീർ മെച്ചപ്പെടുന്നത് ചിലർക്ക് സഹിക്കുന്നില്ല ; അതിർത്തി കടന്ന് ആക്രമിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി : പഹല്‍ഗാം ഭീകരാക്രമണത്തിൽ അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഇയ്യിടെയായി കാശ്‍മീർ ടൂറിസ്റ്റുകൾ എല്ലാം വന്നു മെച്ചപ്പെട്ടതാണ് പലരെയും അസ്വസ്ഥരാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….. ജമ്മു കാശ്മീരിൽ പഹല്‍ഗാം ഭീകരാക്രമണത്തിൽ 30 ഓളം പേര് കൊല്ലപ്പെട്ട വാർത്ത അറിഞ്ഞു അപലപിക്കുന്നു. നിരവധി പേര് ഗുരുതറാവസ്ഥയിൽ കിടക്കുന്നു, ഇന്ത്യ ഈ തീവ്രവാദ ആക്രമണത്തിൽ തിരിച്ചു അടി തുടങ്ങി. ജമ്മുകശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയായ ടറ്റ പാനിയിൽ ഷെല്ലാക്രമണം നടന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇയ്യിടെയായി കാശ്‍മീർ ടൂറിസ്റ്റുകൾ എല്ലാം വന്നു മെച്ചപ്പെട്ടതാണ് പലരെയും അസ്വസ്ഥത ഉണ്ടാക്കിയത്. പാകിസ്ഥാനും തീവ്രവാദികളും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യത്തിനെതിരെയാണ് എന്ന് എല്ലാവരും ഓർക്കണം. . അതിർത്തി കടന്നു പാകികളുലെ ഉള്ളിലുള്ള ഭീകര ക്യാമ്പുകൾ തകർക്കുകയാണ് വേണ്ടത്. കൊടുക്കേണ്ടത് അപ്പപ്പോൾ തന്നെ കൊടുക്കണം, ഒരു നിമിഷം പോലും വൈകിപ്പിക്കരുത്….
കൊച്ചി : കശ്മീർ ഭീകരാക്രമണത്തിന് പിന്നാലെ പൃഥ്വിരാജിനും, മോഹൻലാലിനും വിമർശനം . ഗോധ്ര കലാപം വെളുപ്പിച്ച് എമ്പുരാൻ എടുത്ത ടീം അടുത്ത ക്യാപ്സൂളുമായി ഉടൻ എത്തുമെന്നാണ് വിമർശനം . കഴിഞ്ഞ ദിവസമാണ് കശ്മീരിൽ വിനോദയാത്രയ്ക്കെത്തിയ 27 ഓളം നിരപരാധികൾ കൊല്ലപ്പെട്ടത് . ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീരിലെ ഭീകരസംഘടനയായ ടി ആർ എഫ് ഏറ്റെടുത്തിരുന്നു . എന്നാൽ ചരിത്രം മാറ്റിപ്പറയുന്ന ചില മലയാളി സിനിമ പ്രവർത്തകർ ഇതും മാറ്റി പറയുമെന്നാണ് ചിലർ പറയുന്നത് . ഇപ്പോൾ തന്നെ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്ന രീതിയിൽ വെളുപ്പിച്ചെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇനി വർഷങ്ങൾ കഴിയുമ്പോൾ മട്ടാഞ്ചേരി മാഫിയ ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജീവനും വിലയിട്ടേക്കാം . ആ ഭീകരരെയും മതേതരവാദികളാക്കിയേക്കാം എന്നും കമന്റുകളുണ്ട്.
ന്യൂദൽഹി : പാകിസ്ഥാൻ നയതന്ത്രജ്ഞരോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാൻ നിർദേശിച്ച് ഇന്ത്യ . വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിൽ എടുത്ത നിരവധി തീരുമാനങ്ങളിൽ ഒന്നാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യോഗത്തിൽ പങ്കെടുത്തു. സിസിഎസ് മീറ്റിന് ശേഷം പ്രധാനമന്ത്രി മോദിയും അമിത് ഷായും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച്ചയും നടന്നു. ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധം, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു. നിലവിൽ ഇന്ത്യയിലുള്ള പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ഒരു ദിവസത്തിന് പിന്നാലെയാണ് നടപടി. പാകിസ്ഥാൻ പൗരന്മാർക്ക് മുമ്പ് നൽകിയ SPES വിസകളും റദ്ദാക്കി . ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് സ്വന്തം പ്രതിരോധ, നാവിക,…
ഭോപ്പാൽ : പഹൽഗാം ഭീകരാക്രമണത്തിൽ സന്തോഷം പങ്ക് വച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ചെയ്ത രണ്ട് പേർ അറസ്റ്റിൽ.മധ്യപ്രദേശിലെ ദാമോ ജില്ല സ്വദേശികളായ വസീം ഖാൻ, തൻവീർ ഖുറേഷി എന്നിവരാണ് പിടിയിലായത് . തൻവീർ തൊഴിൽരഹിതനാണ് . ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക വാർത്താ ചാനലിൽ ജീവനക്കാരാനാണ് വസീം . പഹൽഗാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിൽ സന്തോഷം പങ്ക് വയ്ക്കുകയും, വർഗീയ കലാപം നടത്താൻ ശ്രമിക്കുകയുമായിരുന്നു ഇവർ. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്. പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട പലരും വിവരം സൈബർ പൊലീസിനെ അറിയിച്ചു. തുടർന്ന്, ഇവർക്കെതിരെ സംസ്ഥാന ദാമോഹ് കോട്വാലി പോലീസ് സ്റ്റേഷനിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിഎൻഎസ് സെക്ഷൻ 353(2), 196, 299, 3(5) എന്നിവ പ്രകാരം മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തുന്നത് ഭയപ്പെടുത്തുന്നു : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡ
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി . “ജമ്മു കശ്മീരിലെ ഭീകരാക്രമണം, നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളെയും കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത വിവേകശൂന്യവും ഞെട്ടിപ്പിക്കുന്നതുമായ അക്രമ പ്രവർത്തനത്തിൽ ഞാൻ ഭയന്നുവിറക്കുന്നു.”എന്നാണ് കാർണി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്. “ഈ ഭീകരാക്രമണത്തെ കാനഡ ശക്തമായി അപലപിക്കുന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഞങ്ങൾ അനുശോചനം അറിയിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ആക്രമണത്തെക്കുറിച്ച് സംസാരിച്ച G7 നേതാക്കളിൽ അവസാനമായി സംസാരിച്ചത് കാർണിയാണ്. യുഎസ് ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജപ്പാൻ എന്നിവയും ഭീകരാക്രമണത്തെ അപലപിച്ചു.
ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസാരൻ താഴ്‌വരയിൽ ഇരുപതിലധികം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുന്നണിയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന ടിആർഎഫ് ഏറ്റെടുത്തു കഴിഞ്ഞു . ജമ്മു കശ്മീരിലെ ലഷ്‌കറിൻ്റെയും ടിആർഎഫിൻ്റെയും ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിലെ സൂത്രധാരൻ സൈഫുള്ള ഖാലിദ് എന്ന കസൂരി തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന ഈ ആക്രമണങ്ങളുടെ പിന്നിലും. ലഷ്‌കർ-ഇ-തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള ഖാലിദ് സൈഫുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ഹാഫിസ് സയീദുമായി ഏറെ അടുപ്പമുള്ളയാളാണ് . ഇന്ത്യയിൽ നടന്ന പല വലിയ ഭീകരാക്രമണങ്ങളിലും ഇയാളുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളുമായി ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന കസൂരി പാകിസ്ഥാൻ പട്ടാളക്കാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് മാസം മുമ്പ്, സൈഫുള്ള ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബിലെ കങ്കൻപൂരിൽ എത്തിയിരുന്നു, അവിടെ പാകിസ്ഥാൻ സൈന്യത്തിൻ്റെ വലിയ ബറ്റാലിയൻ ആസ്ഥാനമാണ് . പാകിസ്ഥാൻ…
ന്യൂഡൽഹി ; പഹൽഹാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥൻ വിനയ് നർവാലിന് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. നിറമിഴികളോടെയാണ് ഭാര്യ ഹിമാൻഷി വിനയ്ക്ക് അന്ത്യസല്യൂട്ട് നൽകിയത്. ഉന്നത നാവികസേനാ ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഉള്ളുലയ്ക്കുന്ന കാഴ്ച്ചകൾക്കാണ് പലരും സാക്ഷിയാകുന്നത് . നെഞ്ച് പൊട്ടി വിലപിച്ച ഹിമാൻഷിയെ ബന്ധുക്കൾ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. ഒടുവിൽ സല്യൂട്ട് നൽകി ജയ് ഹിന്ദ് വിളിച്ച ഹിമാൻഷി തന്റെ മനസിൽ എന്നും വിനയ് ജീവിക്കുമെന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു. വിനയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ മാസം 16 നായിരുന്നു ഇരുവരുടെയും വിവാഹം . കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു വിനയ്. https://youtube.com/shorts/NYfZHhrNuus
Subscribe to Updates
Get the latest creative news from FooBar about art, design and business.
