- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: Anu Nair
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എന്നും വിലമതിക്കപ്പെടുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ മാർപാപ്പയെ കണ്ട കാര്യം സ്മരിച്ച മോദി, മാർപാപ്പയുടെ മരണത്തിൽ തനിക്ക് അതിയായ വേദനയുണ്ടെന്നും കത്തോലിക്കാ സമൂഹത്തിന് അനുശോചനം അറിയിക്കുന്നുവെന്നും പറഞ്ഞു. “പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അഗാധമായ വേദനയുണ്ട്. ദുഃഖത്തിൻ്റെയും സ്മരണയുടെയും ഈ മണിക്കൂറിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മുന്നിൽ അനുകമ്പയുടെയും എളിമയുടെയും ആത്മീയ ധൈര്യത്തിൻ്റെയും പ്രകാശഗോപുരമായി ഫ്രാൻസിസ് മാർപാപ്പ എപ്പോഴും ഓർമ്മിക്കപ്പെടും. അദ്ദേഹം ദരിദ്രരെയും പീഡിതരെയും ഉത്സാഹത്തോടെ സേവിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് അദ്ദേഹം പ്രത്യാശയുടെ ആത്മാവിനെ ജ്വലിപ്പിച്ചു. അദ്ദേഹവുമായുള്ള എൻ്റെ മീറ്റിംഗുകൾ ഞാൻ സ്‌നേഹപൂർവ്വം ഓർക്കുന്നു, ഒപ്പം എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വികസനത്തിനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരുന്നു. ഇന്ത്യയിലെ ജനങ്ങളോടുള്ള…
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിനെ ഉൾപ്പെടുത്താതെ അൻവറിനെ സ്വതന്ത്രമായി യുഡിഎഫിലേക്ക് കൊണ്ടു വരുമെന്ന് സൂചന .തൃണമൂൽ കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം പുലർത്താത്തതിനാൽ കേരളത്തിൽ തൃണമൂൽ കോൺഗ്രസുമായി യോജിച്ചു പോകാനാവില്ലെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാടിൻ്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. ഏപ്രിൽ 23 ന് അൻവർ തിരുവനന്തപുരത്ത് എത്തും, ഈ സമയത്ത് ഈ തീരുമാനം അദ്ദേഹത്തെ അറിയിക്കും. അതേസമയം, തൃണമൂലിനെ ഉൾപ്പെടുത്താതെ സ്വതന്ത്രമായി യു.ഡി.എഫുമായി സഹകരിക്കാൻ അൻവർ തയ്യാറല്ലെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ തൃണമൂലിൻ്റെ ഔദ്യോഗിക നിലപാട് അടുത്ത ദിവസം നടക്കുന്ന യോഗത്തിൽ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. നിലമ്പൂരിലെ യുഡിഎഫ് നിർത്തുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഔദ്യോഗികമായി മുന്നണിയിൽ ഉൾപ്പെടുത്തണമെന്നതാണ് അദ്ദേഹത്തിൻ്റെ ഏക ആവശ്യം. ദേശീയ തലത്തിൽ ഇന്ത്യൻ സഖ്യം രൂപീകരിക്കാൻ കോൺഗ്രസും തൃണമൂലും ഒന്നിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവർ പിരിഞ്ഞു. പൊതുതെരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ നേതാവ് മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.കേരളത്തിൽ…
ന്യൂഡൽഹി : വിദേശരാജ്യത്ത് വച്ച് വീണ്ടും ഇന്ത്യയെ അപമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .ബോസ്റ്റണിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കവെയാണ് രാഹുൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ശരിയല്ലെന്ന പരാമർശം ഉന്നയിച്ചത് . “തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമാണ്, സിസ്റ്റത്തിൽ എന്തോ കുഴപ്പമുണ്ട് . ഞാൻ ഇത് ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുതിർന്നവരേക്കാൾ കൂടുതൽ ആളുകൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു “ രാഹുൽ പറഞ്ഞു.കോൺഗ്രസ് പാർട്ടി വോട്ടിംഗ് പ്രക്രിയയുടെ വീഡിയോ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും രാഹുൽ പറഞ്ഞു. വിദേശരാജ്യത്ത് വച്ച് സ്വന്തം രാജ്യത്തെ അപമാനിച്ച രാഹുലിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത് . വർഷങ്ങളായി വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്നതാണ് രാഹുലിന്റെ ശീലമെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു. യുഎസിൽ അദ്ദേഹം ഇന്ത്യയെ അപമാനിച്ചു. ‘ ഇത് പുതിയ കാര്യമല്ല. വളരെക്കാലമായി അദ്ദേഹം ഇത് ചെയ്യുന്നു. വിദേശ മണ്ണിൽ രാജ്യത്തെ എങ്ങനെ അപമാനിക്കാമെന്നാണ് ഗാന്ധി…
ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റവും അടുത്ത കുടുംബാംഗമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കുടുംബ തർക്കമാണ് സംഭവത്തിന് കാരണമായതെന്നും സൂചനയുണ്ട്. ഓം പ്രകാശിന്റെ ഭാര്യ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത് ഓം പ്രകാശിൻ്റെ ഭാര്യയാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സെൻ്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഓം പ്രകാശിന്റെ ശരീരത്തിൽ മൂന്ന് കുത്തുകൾ ഏറ്റതായി റിപ്പോർട്ടുകളൂണ്ട്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ പ്രകാശ് ഹോം ഗാർഡുകളുടെ കമാൻഡൻ്റ് ജനറൽ, ഫയർ ആൻഡ് എമർജൻസി സർവീസസ്, സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ്, മറ്റ് പ്രധാന വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. 2015ലാണ് ഡിജിപിയായി സേവനമനുഷ്ഠിച്ചത്.കർണാടക ലോകായുക്ത, സംസ്ഥാന വിജിലൻസ് കമ്മീഷൻ, സിഐഡി എന്നിവയിലും പ്രവർത്തിച്ചു. 2013 ഏപ്രിൽ 17ന് ബിജെപി ഓഫീസ് സ്‌ഫോടനം, 2014…
കൊച്ചി ; സിനിമയിലെ ലൈംഗികാതിക്രമങ്ങളെ നിസാരവത്ക്കരിക്കാൻ ശ്രമിച്ച മാല പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. ‘ നാണക്കേട്, മാലാ പാർവതി! നിങ്ങൾ പരിശീലനം സിദ്ധിച്ച ഒരു മനശാസ്ത്രജ്ഞയും അഭിഭാഷകയുമാണ്, എന്നിട്ടും നിങ്ങൾ ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. നിങ്ങൾ ഒരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്. വളരെ സങ്കടകരമാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ” രഞ്ജിനി സോഷ്യൽ മീഡിയയിൽ കുറിച്ചു. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകിയ നടി വിൻസിയെ കുറ്റപ്പെടുത്തിയായിരുന്നു മാലാ പാർവതിയുടെ പരാമർശം . യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, അത്തരം പ്രശ്‌നങ്ങൾ കളി തമാശയായി കാണണമെന്നും, ഇതൊക്കെ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും മാലാ പാർവതി പറഞ്ഞു . ‘ സിനിമയിലെ ചിലർക്ക് ഒരു തമാശ പോലും മനസിലാകില്ല, ഞാൻ നിങ്ങളുടെ ബ്ലൗസ് ശരിയാക്കി തരട്ടെ’ അല്ലെങ്കിൽ ‘ഞാൻ അങ്ങോട്ട് വരട്ടെ’ എന്ന് ആരെങ്കിലും പറഞ്ഞാൽ, അത് ഈ വലിയ സമ്മർദ്ദമായി മാറുന്നു, എല്ലാം തകർന്നതായി…
കമൽഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് റിലീസിന് ഒരുങ്ങുകയാണ്. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിലംബരശൻ, ജോജു ജോർജ്ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, നാസർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. മണിരത്നത്തിനൊപ്പം സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ് എന്നിവരും ഈ ചിത്രത്തിൽ കൈകോർക്കുന്നു. തഗ് ലൈഫിൻ്റെ പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. തൃഷയോടും സിമ്പുവിനോടും വിവാഹജീവിതത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചു. ഇതോടെയാണ് കമൽഹാസൻ ഒന്നിലധികം വിവാഹം കഴിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. മാധ്യമപ്രവർത്തകനും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ് രണ്ട് തവണ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തന്നോട് നേരത്തെ ചോദിച്ചിരുന്നുവെന്ന് കമൽ വെളിപ്പെടുത്തി. ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വന്നിട്ടും ഒരേയൊരു ഭാര്യ മാത്രമുള്ള താൻ എന്തുകൊണ്ടാണ് ശ്രീരാമൻ്റെ പാത പിന്തുടരാത്തതെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. ‘ഒന്നാമതായി, ഞാൻ ഒരു…
ഒറ്റപ്പാലം: ചേറ്റൂർ ശങ്കരൻ നായരുടെ തറവാട്ടിൽ എത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ മലയാളി ദേശീയ പ്രസിഡൻ്റായ ചേറ്റൂർ ശങ്കരൻ നായരുടെ തറവാട് വീടായ പാലാട്ട് ഹൗസിലാണ് സുരേഷ് ഗോപി എത്തിയത്. അപ്രതീക്ഷിത സൗഹൃദ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി, പ്രധാനമന്ത്രിയിൽ നിന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് താൻ പാലാട്ട് എത്തിയതെന്നും സൂചിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഹരിയാനയിൽ നടന്ന ഒരു ചടങ്ങിൽ, ചേറ്റൂർ ശങ്കരൻ നായർ രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ചേറ്റൂരിൻ്റെ ചെറുമകൾ മാലതി നായർ, മകൾ ജാനകി നായർ, അടുത്ത ബന്ധുക്കളുമായി സുരേഷ് ഗോപി സൗഹൃദ സംഭാഷണം നടത്തി. ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരുടെ പാലക്കാട് ചന്ദ്രനഗറിലെ വസതിയിലും സുരേഷ് ഗോപി സന്ദർശനം നടത്തി. ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചു എന്ന ആക്ഷേപത്തിനിടയിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം മങ്കരയിലെ ഭാരതപ്പുഴയുടെ തീരത്ത് ജീർണിച്ച ചേറ്റൂർ സ്മാരകത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ കുടുംബാംഗങ്ങൾ കടുത്ത അമർഷം…
കോതമംഗലം: പല്ലാരിമംഗലം അടിവാട് മാലിക് ദീനാർ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രാദേശിക ഫുട്‌ബോൾ ടൂർണമെൻ്റ് ഫൈനലിനിടെ താൽക്കാലിക ഗാലറി തകർന്ന് 32 പേർക്ക് പരിക്കേറ്റു. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് രാത്രി 10 മണിയോടെയാണ് സംഭവം. ഫൈനൽ കാണാൻ രണ്ടായിരത്തോളം കാണികൾ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ആൾക്കൂട്ടം കൊണ്ട് താൽക്കാലിക പവലിയൻ നിറഞ്ഞിരുന്നു. ഇരുമ്പ് പൈപ്പുകളും തടികളും കൊണ്ട് നിർമ്മിച്ച ഗാലറി പെട്ടെന്ന് പിന്നിലേക്ക് ചരിഞ്ഞ് തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 15 പേരെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും അഞ്ചുപേരെ ധർമഗിരി ആശുപത്രിയിലും നട്ടെല്ലിന് പരിക്കേറ്റ ഒരാളെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കും മാറ്റി.അടിവാടിലെ ഹീറോ യംഗ്‌സ് എന്ന പ്രാദേശിക ക്ലബ്ബ് സംഘടിപ്പിച്ച ടൂർണമെൻ്റ് – എം കെ മൈതീൻ മെമ്മോറിയൽ ഹീറോ യംഗ്‌സ് മിനി ഓൾ ഇന്ത്യ സെവൻസ് 2025 – കഴിഞ്ഞ 14 വർഷമായി നടത്തുന്ന വാർഷിക പരിപാടിയാണ്. ഘോഷയാത്രയിൽ ട്രോഫിയുമായി സന്നദ്ധപ്രവർത്തകർ…
ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു . 88 വയസായിരുന്നു. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിനമേരിക്കൻ പിതാവായിരുന്നു പോപ്പ് ഫ്രാൻസിസ് . വത്തിക്കാനാണ് വീഡിയോ സന്ദേശം വഴി മരണവിവരം പുറത്ത് വിട്ടത്.ഇന്ന് രാവിലെ 7:35 ഓടെയായിരുന്നു അന്ത്യം. ഫെബ്രുവരി 14 മുതൽ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു.ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ തൻ്റെ ഈസ്റ്റർ ഞായറാഴ്ച പ്രസംഗത്തിൽ ചിന്താ സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടി ആഹ്വാനം ചെയ്തിരുന്നു. ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് 35,000-ലധികം വരുന്ന വിശ്വാസികൾക്കാണ് അദ്ദേഹം ഈസ്റ്റർ ആശംസകൾ നൽകിയത്.
കാസർകോട് ; രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർകോട് തുടക്കം . മന്ത്രിമാരും ,മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകവും , രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കുകയാണ്. എങ്ങനെ ഇങ്ങനെ അതിജീവിക്കാൻ കഴിഞ്ഞുവെന്നതാണ് ചോദ്യം . കേരളം തകർന്ന് പോകട്ടെ എന്നാഗ്രഹിച്ച കേന്ദ്രസർക്കാരിനു പോലും അവാർഡുകൾ തരേണ്ടി വന്നു.സമസ്ത മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 2016 ൽ എൽഡിഎഫ് ഏറ്റെടുത്തത് തകർന്ന് കിടന്ന നാടിനെയാണ്. രണ്ടാം എൽ ഡി എഫ് സർക്കാർ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. സംസ്ഥാനത്ത് നാലര ലക്ഷം വീടുകളാണ് ലൈഫ് പദ്ധതി വഴി നൽകിയത്. ഈ നാടിനെ കാലോചിതമായി മാറ്റി തീർക്കണമെന്നും, വികസനം നാടിനു വേണമെന്നുമുള്ള ജനങ്ങളാണ് ദൗത്യം പിണറായി സർക്കാരിനെ ഏൽപ്പിച്ചത് . അതിനിടെ പ്രകൃതി ദുരന്തങ്ങളും, പകർച്ചവ്യാധികളും, പ്രതിസന്ധികളായി . നാടിനെ കൂടുതൽ തകർച്ചയിലേയ്ക്ക് നയിച്ചു. എന്നാൽ നമുക്ക് അതിജീവിക്കണമായിരുന്നു.നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർത്ഥ്യമായി . രാജ്യത്തിനു മുന്നിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
