- യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു
- ഈസ്റ്റർ വെള്ളത്തിലാകുമോ?; അയർലൻഡിൽ വാരാന്ത്യം അതിശക്തമായ കാറ്റ്
- എല്ലാവർക്കും ജോലി, 3000 രൂപ പെൻഷൻ , സൗജന്യ ബിരുദ വിദ്യാഭ്യാസം ; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽ ഡി എഫ് പ്രകടന പത്രിക
- കശ്മീരിലേയ്ക്ക് കടക്കാൻ ശ്രമിച്ച 14 ബംഗ്ലാദേശികളെ പിടികൂടി ആർ പി എഫ്
- അഴീക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് നിഖില വിമൽ
- കാരവാൻ കണ്ടെത്തി ; രഞ്ജിത്തിനെ സഹായിച്ചവരും കുടുങ്ങും
- മീൻ പിടിയ്ക്കുന്നതിനിടെ കടലിൽ വീണു; ദാരുണാന്ത്യം സഹോദരങ്ങൾക്ക്
- സ്വകാര്യ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടി നിസ്ക്കരിക്കുന്നത് വിലക്കി അലഹബാദ് ഹൈക്കോടതി ; വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ സമാധാനം ഇല്ലാതാക്കരുതെന്ന് കോടതി
Author: Anu Nair
ടെഹ്‌റാൻ: പാകിസ്ഥാൻ ഭീകരർ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇന്ത്യ . 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ഉൾപ്പെട്ട കശ്മീരിലെ ഭീകരരുടെ വീടുകൾ തകർത്തും പാകിസ്ഥാൻ പൗരന്മാരോട് ഉടൻ മടങ്ങിവരാൻ ആവശ്യപ്പെട്ടും ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നു. സിന്ധു നദീജല കരാർ മരവിപ്പിക്കാനും പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണം പാകിസ്ഥാൻ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. മാത്രവുമല്ല, പാശ്ചാത്യർക്കും അമേരിക്കയ്ക്കും വേണ്ടി തങ്ങൾ പല വൃത്തികെട്ട ജോലികളും ചെയ്തിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.അതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ പരിഹരിക്കാനുള്ള ശ്രമവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇറാൻ .ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ സഹോദര രാജ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി ഈ ദുഷ്‌കരമായ സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇടപെടാൻ ഇറാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്‌ചി…
ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാനിലെ പല നേതാക്കളും, ഭീകരരും ഭീഷണികളുമായി രംഗത്തെത്താൻ ആരംഭിച്ചു . കഴിഞ്ഞ ദിവസമാണ് ഭീകരൻ ഹാഫീസ് സയീദ് ഇന്ത്യയെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത് . ഇപ്പോഴിതാ പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) തലവനുമായ ബിലാവൽ ഭൂട്ടോ സർദാരിയും പ്രകോപനപരമായ പ്രസ്താവനകളുമായി എത്തിയിട്ടുണ്ട്. “സിന്ധു നദിയുടെ തീരത്ത് നിന്ന് ഇന്ത്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, സിന്ധു നമ്മുടേതാണെന്നും അത് നമ്മുടേതായി തുടരുമെന്നും. ഒന്നുകിൽ നമ്മുടെ വെള്ളം ഈ നദിയിലൂടെ ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം അതിൽ ഒഴുകും. ഇന്ത്യ “സിന്ധുവിനെ ആക്രമിച്ചു” . ഇന്ത്യയിൽ നമ്മേക്കാൾ കൂടുതൽ ജനസംഖ്യയുണ്ടാകാം, പക്ഷേ പാകിസ്ഥാനിലെ ജനങ്ങൾ ധീരരാണ്. ഞങ്ങൾ അതിർത്തികളിലും പാകിസ്ഥാനുള്ളിലും പോരാടും. നമ്മുടെ ശബ്ദം ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകും“ എന്നാണ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ബിലാവൽ ഭൂട്ടോ പറഞ്ഞത് . പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലും…
തിരുവനന്തപുരം: സോഷ്യൽ മീഡിയ റീലുകളുടെ ഫോട്ടോഷൂട്ടിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് വ്ലോഗർ മുകേഷ് എം നായർക്കും സഹായി ആൻസിക്കുമെതിരെ കോവളം പൊലീസ് കേസെടുത്തു.പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്. ഫെബ്രുവരി 12ന് കോവളത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം. മോഡൽ കൂടിയായ പെൺകുട്ടിയെ റീലുകളുടെ ഫോട്ടോഷൂട്ടിൽ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു. അമ്മയോടൊപ്പമാണ് കുട്ടി റിസോർട്ടിൽ എത്തിയത്. മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത് . ഏപ്രിൽ 22ന് രാത്രിയാണ് പെൺകുട്ടിയും അമ്മയും കോവളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 23ന് പുലർച്ചെ പൊലീസ് കേസെടുത്തു. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് വ്ലോഗർ മുകേഷ് ആരോപണം നിഷേധിച്ചു. “എന്നോട് പകയുള്ള ഒരു കൂട്ടം വ്ലോഗർമാർ ഉന്നയിക്കുന്ന ആരോപണമാണിത്. ഞാൻ 1000 ത്തിലധികം ഉദ്ഘാടനങ്ങൾ നടത്തി. ഞാൻ ഒരു ലോക റെക്കോർഡ് ഉടമയാണ്, എനിക്ക് 2000 ത്തിലധികം ബ്രാൻഡുമായി സഹകരണങ്ങളുണ്ട്. തന്നെ…
ന്യൂഡൽഹി: സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചാൽ ഇന്ത്യ ഈ വെള്ളം എവിടെ സംഭരിക്കും എന്ന ചോദ്യവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി . ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ എന്ത് തീരുമാനമെടുത്താലും തങ്ങൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അസദുദ്ദീൻ ആശങ്ക പങ്കുവെച്ചത്. പഹൽഗാം ആക്രമണത്തോട് ശക്തമായി പ്രതികരിക്കാൻ അന്താരാഷ്ട്ര നിയമം ഇന്ത്യക്ക് അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. കേന്ദ്രസർക്കാർ എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കും. തീവ്രവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുന്ന രാജ്യത്തിനെതിരെ കേന്ദ്രസർക്കാരിന് നടപടിയെടുക്കാം. സ്വയരക്ഷയ്ക്കായി പാക്കിസ്ഥാനെതിരെ വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്താനും ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമം അനുവദിക്കുന്നു. മതം ചോദിച്ച് വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്ന് ആഴത്തിൽ വേരൂന്നിയ വർഗീയതയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും ഒവൈസി പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്ശേഷം, എല്ലാ പാകിസ്ഥാനികളും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകിയിരുന്നു. അതിനായി ഇന്ന് ധാരാളം പാകിസ്ഥാൻ പൗരന്മാർ അട്ടാരി വാഗ അതിർത്തിയിലേക്ക് എത്തി. വാഗാ അതിർത്തിയിൽ നല്ല തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. അതേസമയം, വാഗാ അതിർത്തി അടച്ചതിനുശേഷം ഈ അതിർത്തിയിലൂടെ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിട്ടുണ്ട്. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഇതും സംശയകരമാണ്. പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുത്താൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) തീരുമാനിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇന്ത്യ മുമ്പ് നൽകിയിരുന്ന എല്ലാ സാധുവായ വിസകളും 2025 ഏപ്രിൽ 27 മുതൽ അസാധുവായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന മെഡിക്കൽ വിസകൾ 2025 ഏപ്രിൽ 29 വരെ സാധുതയുള്ളതായി തുടരും. നിലവിൽ ഇന്ത്യയിൽ ഉള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും അവരുടെ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം…
ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യൻ സർക്കാർ പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തിരുന്നു . ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാനിലെ ജലക്ഷാമം കൂടുതൽ രൂക്ഷമാക്കുമെന്ന് പാക് അധികൃതർക്ക് ആശങ്കയുണ്ട് . അതേസമയം, ഇന്ത്യയുടെ കടുത്ത നിലപാടിന് പിന്നാലെ ഭീഷണിയുമായി പാക് ഭീകരൻ ഹാഫിസ് സയീദ് രംഗത്തെത്തി. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാഫിസ് സയീദ് പരസ്യമായി ഭീഷണി ഉയർത്തുന്നതും കാണാം. “മോദി, നിങ്ങൾ പാകിസ്ഥാന്റെ വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ നാവ് പിഴുതെടുക്കും. മോദി, നിങ്ങൾ പാകിസ്ഥാന്റെ വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ ശ്വാസം നിർത്തും, കശ്മീരിലെ നദികളിൽ രക്തം ഒഴുകും.“ എന്നാണ് ഹാഫീസ് സയീദിന്റെ ഭീഷണി. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നാൽ, ഇന്ത്യയും ഇനി നിശബ്ദത പാലിക്കില്ല. ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ, അതിനെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരിൽ രണ്ട് പേർ പാകിസ്ഥാനിൽ നിന്നുള്ളവരും രണ്ട് പേർ കശ്മീരിൽ നിന്നുള്ളവരുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് പാക് ഭീകരൻ ഹാഷിം മൂസയാണ്. അലി തൻഹയും ആസിഫ് ഫൗജിയുമാണ് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ. ആദിൽ തോക്കറും അഹ്‌സാനും കശ്മീരിൽ നിന്നുള്ളവരാണ്. പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഹാഷിം മൂസ ഇതിന് മുമ്പ് രണ്ട് ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രേഖാചിത്രം പുറത്തുവന്നെങ്കിലും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭീകരർക്കായി അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുകയാണ്. ഭീകരരെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു കശ്മീർ പോലീസ് അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എൻഐഎ സംഘം ബൈസാരനിൽ നിന്ന്…
കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്‌കാരം ഇന്ന് കൊച്ചിയിൽ നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴുമണിയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽ കുമാർ, എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, നടൻ ജയസൂര്യ തുടങ്ങി നിരവധി പേർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഇടപ്പള്ളി ശ്മശാനത്തിൽ നടക്കും . ഭാര്യയ്ക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രൻ വെടിയേറ്റ് മരിച്ചത്. ദുബായിൽ നിന്ന് മകൾ ആരതി എത്തിയ ശേഷമാണ് യാത്ര പ്ലാൻ ചെയ്തത്. മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് രാമചന്ദ്രനെ ഭീകരർ വെടിവെച്ചുകൊന്നത്. തൻ്റെ മക്കൾ കരയുന്നത് കണ്ടാകണം തീവ്രവാദികൾ തന്നെ കൊല്ലാതിരുന്നതെന്നും അവർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന്…
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൊച്ചി സ്വദേശിയായ മോഡലിനെയും മുൻ റിയാലിറ്റി ഷോ താരത്തെയും തിങ്കളാഴ്ച എക്സൈസ് ചോദ്യം ചെയ്യും. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എക്സൈസ് വകുപ്പ് നേരിട്ട് ഇവർക്ക് നോട്ടീസ് കൈമാറി. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കും ഈ ദിവസം ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കേസിൽ കണ്ണൂർ സ്വദേശി തസ്ലീമ സുൽത്താന (ക്രിസ്റ്റീന-43), ഭർത്താവ് സുൽത്താൻ അക്ബർ അലി (43), കൂട്ടാളി മണ്ണഞ്ചേരി സ്വദേശി കെ.ഫിറോസ് (26) എന്നിവരെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ അശോക് കുമാറിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി. തസ്ലീമ സുൽത്താൻ്റെ ഫോണിൽ നിന്നും ലഭിച്ച ചാറ്റുകളിൽ നിന്നും ശാസ്ത്രീയ പരിശോധനയിലൂടെ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ റിയാലിറ്റി ഷോ താരത്തിൻ്റെയും മോഡലിൻ്റെയും വിവരങ്ങൾ എക്‌സൈസ് ശേഖരിക്കും. നോട്ടീസ് ലഭിച്ചവർ തസ്ലീമയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി സ്ഥിരീകരിച്ചു. ഇത് മയക്കു മരുന്നിനായാണോ…
കൊച്ചി : പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ്‍ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റെജിലേഷ് അറസ്റ്റിൽ. പൊലീസ് ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തത്. റെജിലേഷിനെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്നും മാറ്റിയതായി മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ബിജെപി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ റെജിലേഷിനെതിരെ നടപടിയെടുത്തത് . ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത് . പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ സോഷ്യൽ മീഡിയയിൽ ഖേദപ്രകടനവും നടത്തിയിരുന്നു. ‘ ജനാധിപത്യ വിശ്വസി എന്ന നിലയിൽ ഇന്നലെ കാശ്മീരിലെ പൽഗാമിൽ ഉണ്ടായ തീവ്രവാദികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് അനവസരത്തിൽ നവമാധ്യമങ്ങളിൽ ഇട്ട പോസ്റ്റിൽ വാക്കുകളിൽ ചില താളപ്പിഴകൾ സംഭവിച്ചു എന്നത് എനിക്ക് മനസിലായി. അത് തെറ്റാണെന്ന് മനസിലായത് കൊണ്ട് തന്നെ പോസ്റ്റ് ഞാൻ പിൻവലിച്ചിരുന്നു.അതുകൊണ്ട് ഈയോരു സാഹചര്യത്തിൽ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടതിൽ ഞാൻ ക്ഷമാപണം നടത്തുന്നു.‘ എന്നാണ് പുതിയ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
