Author: Anu Nair

കൊച്ചി : ലഹരിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിക്കാനുളള നീക്കത്തിലാണ്. എഫ്‌ഐആര്‍ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന്‍ അഭിഭാഷകരെ ബന്ധപ്പെട്ടു. ദുര്‍ബലമായ എഫ്‌ഐആറാണ് പൊലീസ് ചുമത്തിയതെന്നാണ് നടന് ലഭിച്ച നിയമോപദേശം. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നിയമനടപടികള്‍ തുടങ്ങാനാണ് ആലോചന.ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കല്‍ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് . മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നാണ് എഫ്‌ഐആറിലുളളത്.. ഇയാളെയും പൊലീസ് വിളിച്ചു വരുത്തി. തിങ്കളാഴ്ച ഷൈന്‍ വീണ്ടും ചോദ്യം ചെയ്യലിന്…

Read More

ന്യൂഡൽഹി : സിആർപിഎഫ് കോബ്രാ കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിൽ എട്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു.ലാൽപാനിയ മേഖലയിലെ ലുഗു ഹിൽസിൽ പുലർച്ചെ 5.30ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. എകെ സീരീസ് റൈഫിൾ, മൂന്ന് ഇൻസാസ് റൈഫിളുകൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), എട്ട് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തോക്കുകൾ, ഒരു പിസ്റ്റൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും സുരക്ഷാ സേന കണ്ടെടുത്തു.സുരക്ഷാ സംഘങ്ങൾക്കിടയിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോബ്രാ യൂണിറ്റ് ഗറില്ല യുദ്ധവൈദഗ്ധ്യത്തിന് പേരുകേട്ട സംഘമാണ് . അതേസമയം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹിയിൽ കാണും. നോർത്ത് ബ്ലോക്കിൽ നടക്കുന്ന യോഗത്തിൽ ഛത്തീസ്ഗഡിലെ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും വിശദമായ ചർച്ച ഉണ്ടാകും. ഛത്തീസ്ഗഢിൽ ഈ വർഷം മാത്രം 140-ലധികം മാവോയിസ്റ്റുകളാണ് വ്യത്യസ്ത വെടിവെപ്പുകളിലായി കൊല്ലപ്പെട്ടത്.

Read More

‘പ്രിയപ്പെട്ട ലാലേട്ടന്’ 10-ാം നമ്പര്‍ ജേഴ്‌സിയില്‍ ഓട്ടോഗ്രാഫ് സമ്മാനിച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. മെസ്സി ഓട്ടോഗ്രാഫ് എഴുതുന്ന വീഡിയോ മോഹന്‍ലാല്‍  സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഒപ്പിട്ടിരിക്കുന്നത്. മെസ്സി കൊടുത്തുവിട്ട ആ ജേഴ്‌സിയുമായി നില്‍ക്കുന്ന ചിത്രവും മോഹന്‍ ലാല്‍ പങ്കുവച്ച വീഡിയോയിലുണ്ട്. ‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനില്‍ക്കും. ഇന്ന്, ആ നിമിഷങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവിച്ചു. സമ്മാനം അഴിച്ചപ്പോള്‍ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസം തന്നെ, ലയണല്‍ മെസ്സി ഒപ്പിട്ട ഒരു ജേഴ്‌സി. എന്റെ പേര് അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാള്‍ക്ക്, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല.എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി’ – ഇങ്ങനെയാണ് മോഹന്‍ലാലിന്‌റെ…

Read More

കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ കൊടിയും, വിപ്ലവഗാനവും. കല്ലിക്കണ്ടി കാവുകുന്നത് മൊയിലോം ഭഗവതി ക്ഷേത്രത്തിൽ നടന്ന് ഉത്സവത്തിലാണ് ചെഗുവേരയുടെ കൊടിയും ,വിപ്ലവഗാനവും.സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെ സിപിഎം പ്രവർത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തി ഇന്‍ക്വിലാബ് വിളിച്ചത്. ശനിയാഴ്ച രാത്രി രണ്ടുമണിക്കൂറോളം ഡിജെ സെറ്റിട്ട് റോഡ് തടസ്സപ്പെടുത്തിയാണ് ചെഗുവേരയുടെ പതാകയും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചത് . നേരത്തെ സമാനമായി രീതിയിൽ കടയ്ക്കലും കോട്ടുക്കലിലും ഇത്തരത്തിൽ കൊടിയും വിപ്ലവ​ഗാനങ്ങളും ഉയർന്നിരുന്നു. അതിന്റെയെല്ലാം പേരിൽ കേസുകൾ നിലനിൽക്കെയാണ് ഇപ്പോൾ കണ്ണൂരിലും സിപിഐഎം പ്രവർത്തകർ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയിരിക്കുന്നത്.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22 ന് സൗദി അറേബ്യ സന്ദർശിക്കും. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. പ്രതിരോധം, ഊർജം, വ്യാപാര സഹകരണം എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകളും ഇത്തവണ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇത് മോദിയുടെ മൂന്നാമത്തെ സൗദി അറേബ്യ സന്ദർശനമാണ്. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന ഇരു നേതാക്കളുമൊത്ത് അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ കാണും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ക്രമാനുഗതമായി പുരോഗമിക്കുകയാണ്. സന്ദർശന വേളയിൽ കൂടുതൽ കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഗാസയിലെ സ്ഥിതിയും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പുരോഗതിയും നേതാക്കൾ അവലോകനം ചെയ്യും. ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്ടറി സന്ദർശിക്കാനും മോദി പദ്ധതിയിടുന്നുണ്ട് . ഈ വർഷത്തെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,000 തീർത്ഥാടകരാണ്. ഇതിൽ സർക്കാർ ക്വാട്ടയിൽ 1,22,000…

Read More

തിരുവനന്തപുരം:  സിനിമ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെക്കുറിച്ച് പല വ്യാജ വാർത്തകളും പ്രചരിക്കാറുണ്ട്. അത്തരത്തിൽ തന്നെക്കുറിച്ച് വന്ന ഒരു വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ. വേണുഗോപാൽ അസുഖബാധിതനായി മരണപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കപ്പെട്ട വാർത്തയാണ് അദ്ദേഹം പങ്കുവെച്ചത്. ‘വേണുഗോപാൽ അസുഖബാധിതനായി മരണപ്പെട്ടു’ എന്ന തരത്തിൽ പ്രചരിക്കപ്പെട്ട വാർത്തയാണ് അദ്ദേഹം പങ്കുവെച്ചത്. ‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിങും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എന്‍റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടക്കിടക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ….’-എന്നാണ് വേണുഗോപാൽ എഴുതിയത്. പോസ്റ്റിന് കമന്‍റുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.

Read More

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026 മെയ് മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വേ . 2026 ജനുവരിയില്‍ കമ്മീഷന്‍ ചെയ്യുന്ന തരത്തില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയായിരുന്നു. എന്നാല്‍ പ്രധാന കെട്ടിടത്തിന്റെ രണ്ടാം ഘട്ടം നിര്‍മാണത്തിനു വേണ്ടിയുള്ള പരിശോധനയില്‍ മണ്ണിന്റെ ഘടനയില്‍ കണ്ടെത്തിയിട്ടുള്ള വ്യത്യാസവും നിലവിലെ ഓഫീസുകളും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും മാറ്റി സ്ഥാപിക്കുന്നതിനുണ്ടായ കാലതാമസവും മൂലമാണ് മൂന്നു മാസക്കാലം അധികമായി ആവശ്യപ്പെടുന്നതെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ നിലവിലെ ആസൂത്രണം അനുസരിച്ചു തന്നെ ദ്രുതഗതിയില്‍ പുരോഗമിച്ചുവരികയാണ്. നിലവില്‍ റെയില്‍വേ മേല്‍പാലത്തിനുള്ള കോണ്‍ക്രീറ്റ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഫാബ്രിക്കേഷന്‍ പുരോഗമിച്ചു വരുന്നു.സബ് സ്റ്റേഷന്‍ കെട്ടിടം, എംഎല്‍സിപി ഫെയ്‌സ്-1, പാര്‍സല്‍ ബില്‍ഡിംഗ്, ബ്ലോക്ക് എ യിലെ നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചു. എസ്എസ്‌സി വര്‍ക്ക്‌സ് ബില്‍ഡിംഗ്, ഗ്യാങ് റസ്റ്റ് റൂം, സര്‍വ്വീസ് ബില്‍ഡിംഗ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി റെയില്‍വേ ഡിവിഷന് കൈമാറിയിട്ടുണ്ട്. എയര്‍ കോണ്‍കോസിന്റെ ഒന്നാം പ്ലാറ്റ്‌ഫോമിലൊഴികെയുള്ള നിര്‍മാണങ്ങളും ഒന്നാം പ്ലാറ്റ്‌ഫോമിലുള്ള ഗിര്‍ഡറുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.…

Read More

കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ യെ കാണാനില്ലന്ന് പരാതി. പത്തനംതിട്ട കീഴ് വായ്പൂര്‍ സ്വദേശി ഗ്രേഡ് എസ്‌ഐ അനീഷ് വിജയനെയാണ് കാണാതായത്. കഴിഞ്ഞ 18 ന് ഡ്യൂട്ടിക്കു ശേഷം ഉച്ചയ്ക്ക് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോയതായിരുന്നു അനീഷ്. എന്നാല്‍ വളരെ വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടുദിവസം മുന്‍പ് അനീഷ് അവധിയിലായിരുന്നു. ഇതിനുശേഷം 18 നാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്നാണ് അനീഷിനെ കാണാതായത്. സംഭവത്തില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹം കോട്ടയത്തുനിന്ന് കെ എസ്ആര്‍ടിസി ബസില്‍ കയറിപ്പോയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും വെസ്റ്റ് എസ്എച്ച്ഒ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സി ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ 9497987072, എസ് ഐ കോട്ടയം വെസ്റ്റ്…

Read More

മുംബൈ: 17 വർഷങ്ങൾക്ക് ശേഷം, മഹാരാഷ്ട്രയിലെ മാലേഗാവ് സ്‌ഫോടനക്കേസിൽ മെയ് 8 ന് വിധി പറയും .പ്രത്യേക ദേശീയ എൻഐഎ കോടതിയാണ് വിധി പറയുക. എൻഐഎ കേസുകൾക്കുള്ള പ്രത്യേക ജഡ്ജി എ കെ ലഹോട്ടിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച പ്രോസിക്യൂഷൻ അന്തിമ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിച്ചു. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തെ ഭയപ്പെടുത്താനും അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്താനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിൻ്റെ ആഭ്യന്തര സുരക്ഷയെ ഭീഷണിപ്പെടുത്താനും ഗൂഢാലോചന നടത്തിയവരാണ് മലേഗാവിൽ സ്ഫോടനം നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2008 സെപ്തംബർ 29-ന് മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ മലേഗാവവ പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ വച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ), ഇന്ത്യൻ പീനൽ കോഡ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.പ്രതികൾ വലിയ ഗൂഢാലോചനയുടെ ഭാഗങ്ങളിൽ നേരിട്ട് പങ്കുള്ളവരാണെന്നും ബോംബ് സ്‌ഫോടനത്തിന്…

Read More

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പോലീസിന് നൽകിയ നിർണായക മൊഴികൾ പുറത്ത്. മെതാംഫെറ്റാമൈൻ, കഞ്ചാവ് എന്നീ രാസവസ്തുക്കൾ പതിവായി ഉപയോഗിക്കുന്നതായി ഷൈൻ സമ്മതിച്ചു. താൻ മുമ്പ് ഡി-അഡിക്ഷൻ സെൻ്ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും നടൻ പോലീസിനോട് വെളിപ്പെടുത്തി.താരത്തിന്റെ പിതാവ് ഇടപെട്ട് മകനെ കൂത്താട്ടുകുളത്തെ ഡീ അഡിക്ഷൻ സെൻ്ററിൽ എത്തിച്ചെങ്കിലും 12 ദിവസത്തിന് ശേഷം ഷൈൻ സ്ഥലം വിട്ടു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുക്കാൻ പോലീസ് തീരുമാനിച്ചു. മയക്കുമരുന്ന് ഇടപാടുകാരൻ സജീറിനെ കണ്ടെത്തുന്നതിനായി പോലീസ് ഹോട്ടലിൽ എത്തിയിരുന്നു. സജീറിനെ അറിയാമെന്ന് ഷൈൻ സമ്മതിച്ചതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ ഷൈൻ വിറച്ചുവെന്നും പലപ്പോഴും അവ്യക്തമായ മൊഴികൾ നൽകിയെന്നും റിപ്പോർട്ടുണ്ട്. ചോദ്യം ചെയ്യലിൽ സജീറിനെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഷൈൻ മറുപടി നൽകിയതെങ്കിലും സൈബർ രേഖകൾ ഹാജരാക്കിയപ്പോൾ സജീറിനെ അറിയാമെന്ന് സമ്മതിക്കേണ്ടി വന്നു. ഷൈൻ സജീറുമായി നടത്തിയ ചില ഫോൺകോളുകളുടെ വിശദാംശങ്ങൾ സൈബർ വിഭാഗം…

Read More