Author: Anu Nair

കൊൽക്കത്ത ; പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തെ തേടി കൊൽക്കത്ത ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ഒരേസമയം റെയ്ഡുകൾ നടത്തി. കൊൽക്കത്തയിലെ പാർക്ക് സർക്കസ്, അലിപൂർ, ബെനിയാപുകൂർ, ഖിദിർപൂർ പ്രദേശങ്ങളിൽ അന്വേഷണ ഏജൻസിയുടെ സംഘങ്ങൾ തിരച്ചിൽ നടത്തിവരികയാണ്. ഐഎസ്‌ഐക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് സിആർപിഎഫ് ജവാൻ അറസ്റ്റിലായതിനെ തുടർന്നാണ് റെയ്ഡ് ആരംഭിച്ചതെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ജമ്മു കശ്മീരിൽ നടക്കുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ജവാൻ പാകിസ്ഥാനിലേക്ക് അയച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഈ ജവാൻ വഴി, പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്ന ചില ‘സ്ലീപ്പർ സെല്ലുകൾ’ കൊൽക്കത്തയിൽ സജീവമായിരുന്നെന്ന് എൻഐഎ സംശയിക്കുന്നു. കൊൽക്കത്തയിൽ നിന്ന് ചില സിം കാർഡുകൾ എടുത്തതായും അവ ചാര ശൃംഖലയിൽ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സ്രോതസ്സുകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ…

Read More

ഇസ്ലാമാബാദ് ; സിന്ധൂനദീജല തർക്കത്തിൽ പാകിസ്ഥാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ . സിന്ധു നദീജല വിഷയത്തിൽ ഇന്ത്യയുടെ തീരുമാനത്തെ ഉദ്ധരിച്ച് മുനീർ, ഈ വെള്ളത്തിന്മേൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, 24 കോടി പാകിസ്ഥാനികളുടെ ഈ മൗലികാവകാശത്തിൽ പാകിസ്ഥാൻ സൈന്യം ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. ബലൂചിസ്ഥാനിൽ പാകിസ്ഥാനെതിരെ പോരാടുന്ന ഗ്രൂപ്പുകൾക്ക് ഇന്ത്യയിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് മുനീർ പറഞ്ഞു . ബലൂചിസ്ഥാനിൽ അടുത്തിടെ നടന്ന വലിയ ആക്രമണങ്ങൾക്കും ജാഫർ എക്സ്പ്രസ് ട്രെയിൻ ഹൈജാക്ക് ചെയ്തതിനും പിന്നിൽ ഇന്ത്യയാണെന്നും അസിം മുനീർ പറഞ്ഞു.ഇന്ത്യ ജലവിതരണം നിർത്തിയാൽ അത് യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ സർക്കാർ മുമ്പ് പറഞ്ഞിരുന്നു. സിന്ധു നദീജല കരാറിന്റെ കാര്യത്തിൽ പാകിസ്ഥാൻ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ് . പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിർത്തലാക്കുമെന്ന് ഇന്ത്യ സൂചന നൽകിയതിനെത്തുടർന്ന് പാകിസ്ഥാനിൽ ആശങ്കകൾ വർദ്ധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, പാകിസ്ഥാൻ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ഇതിനെക്കുറിച്ച്…

Read More

ബൊഗോട്ട: ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിന് പിന്തുണ വാഗ്ദാനം ചെയ്ത് കൊളംബിയ. ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന കൊളംബിയ പ്രസ്‌താവന പിന്‍വലിച്ചു. കശ്‌മീരിലെ യഥാര്‍ഥ സ്ഥിതിഗതികൾ മനസിലായെന്നും ലഭ്യമായ വിവരങ്ങളില്‍ ആത്മ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന കൊളംബിയ പുറപ്പെടുവിക്കുമെന്ന് ഇന്ത്യന്‍ സർവകക്ഷി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായി ശശി തരൂർ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നുളള വിശദീകരണത്തിലും വിഷയ വിവരണത്തിലും പൂർണ വിശ്വാസമായെന്ന് കൊളംബിയ വിദേശകാര്യ ഉപമന്ത്രി റോസ യോലാൻഡ വില്ലാവിസെൻസിയോ പറഞ്ഞു.കൊളംബിയ പാകിസ്ഥാന്‍ അനുകൂല പ്രസ്‌താവന നടത്തിയത്. ഇതില്‍ ഇന്ത്യ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. കൊളംബിയയുടെ നിലപാട് മാറ്റിയത് പ്രതിനിധി സംഘത്തിന്റെ ആഴത്തിലുള്ള വിശദീകരണം മൂലമാണെന്നും, ആശങ്കകൾ ഫലപ്രദമായി പരിഹരിച്ചെന്നും യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും ബിജെപി നേതാവുമായ തരൺജിത് സിംഗ് സന്ധു പറഞ്ഞു. പാക് അനുകൂല പ്രസ്‌താവന പിൻവലിച്ചതിനെയും ഇന്ത്യൻ നിലപാട് മനസിലാക്കിയതിനെയും വിലമതിക്കുന്നുവെന്ന് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More

തൃശൂർ: ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായുള്ള ആനയോട്ടത്തിൽ 9 തവണ വിജയിച്ച ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപികണ്ണൻ (49) ചരിഞ്ഞു. ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ മദപ്പാടിൽ കെട്ടിയിരുന്ന ആന മിനിയാന്നു കാലത്ത് മുതൽ വയറുവേദനയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. രാവിലെ പനമ്പട്ടയും അവിലും കഴിച്ചു. രാത്രിയോടെ വയർ സ്തംഭിച്ച നിലയിലായി. ഇന്നലെ പുലർച്ചെ രണ്ടോടെ തളർന്നു വീണു. 4.10ന് മരണം സ്ഥിരീകരിച്ചു. മദപ്പാടായതിനാൽ അടുത്തു പോയി ചികിത്സിക്കാൻ പറ്റുന്ന സ്ഥിതിയല്ലായിരുന്നു. 2003, 2004, 2009, 2010, 2016, 2017, 2019, 2020, 2024 വർഷങ്ങളിൽ ഗോപികണ്ണനാണ് ആനയോട്ടത്തിൽ വിജയിച്ചു. 2001 സെപ്റ്റംബർ 3 ന് തൃശൂർ നന്ദിലത്ത് എം ജി ഗോപാലകൃഷ്ണനാണ് ആനയെ സമർപ്പിച്ചത്.

Read More

ജറുസലേം ; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് . ഗാസ യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേലും ഹമാസും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ഇസ്രായേൽ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് നെതന്യാഹുവിന്റെ അഭാവത്തിൽ, ഉപപ്രധാനമന്ത്രി യാരിവ് ലെവിനെ ഇടക്കാല പ്രധാനമന്ത്രിയാക്കി. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിനാണ് സുരക്ഷാ കാര്യങ്ങളുടെ ഉത്തരവാദിത്തം നൽകിയിരിക്കുന്നത്. നെതന്യാഹുവിന്റെ അഭാവത്തിൽ അദ്ദേഹം സുരക്ഷാ മന്ത്രിസഭയെ നയിക്കും. നെതന്യാഹു ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത് ഇതാദ്യമല്ല. 2023 ഡിസംബറിൽ അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ നടത്തി. 2024 മാർച്ചിൽ, ഹെർണിയ ശസ്ത്രക്രിയയും നടത്തി .അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ട്. പ്രധാനമന്ത്രി എല്ലാ വർഷവും ഒരു മെഡിക്കൽ റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ടതുണ്ടെങ്കിലും, 2016 മുതൽ 2023 വരെ നെതന്യാഹു ഒരു റിപ്പോർട്ടും പുറത്തുവിട്ടില്ല. 2023 ജനുവരിയിൽ വന്ന റിപ്പോർട്ടിൽ അദ്ദേഹം പൂർണ്ണമായും ആരോഗ്യവാനാണെന്നും പറഞ്ഞിരുന്നു.

Read More

വയനാട്: കമ്പളക്കാട് ജീപ്പ് ഇടിച്ചുകയറി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം . കമ്പളക്കാട് പുത്തൻതോടുകയിൽ സ്വദേശിയായ ദിൽഷന (19) ആണ് മരിച്ചത് . കടയിൽ നിന്ന് പാൽ വാങ്ങാൻ റോഡരികിൽ നിൽക്കുകയായിരുന്ന ദിൽഷനയ്ക്ക് മേൽ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്. ബത്തേരി സെന്റ് മേരീസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ദിൽഷന. കൽപ്പറ്റയിൽ നിന്ന് മാനന്തവാടിയിലേക്ക് അതിവേഗത്തിൽ പോകുകയായിരുന്ന ജീപ്പ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചു. പെൺകുട്ടിയെ ഇടിച്ച ശേഷം ജീപ്പ് സമീപത്തുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് ഇടിച്ചു. ദിൽഷനയുടെ വീടിന് തൊട്ടുതാഴെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിൽഷനയെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീപ്പ് ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് സൂചന.

Read More

ആലപ്പുഴ: ശനിയാഴ്ച പള്ളിപ്പാടിന് സമീപം മത്സ്യബന്ധനത്തിനിടെ പുഴയിൽ കാൽവഴുതി വീണ് യുവാവ് മുങ്ങിമരിച്ചു. ഹരിപ്പാട് ചക്കര കിഴക്ക് സ്വദേശിയായ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. പുഴയുടെ നടുവിൽ കനത്ത മഴയെ തുടർന്ന് സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിയുകയായിരുന്നു. പള്ളിപ്പാടിനെ ബന്ധിപ്പിക്കുന്ന റോഡ് ഇന്നലെയുണ്ടായ കനത്ത മഴയിൽ മുങ്ങിയിരുന്നു. സ്റ്റീവ് മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് വള്ളത്തിൽ മീൻ പിടിക്കാൻ പോയത് . ബോട്ട് മറിഞ്ഞപ്പോൾ മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. സ്റ്റീവ് ഒഴുക്കിൽ അകപ്പെട്ടു. സുഹൃത്തുക്കൾ കരയിലെത്തി ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുരീത്തറ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സ്റ്റീവ് പത്ത് ദിവസം മുൻപാണ് നാട്ടിലെത്തിയത്.അച്ഛൻ – രാജേഷ് പിള്ള, സഹോദരങ്ങൾ – സ്റ്റെയിൻ രാജേഷ്, സ്റ്റെഫി രാജേഷ്.

Read More

ഇസ്ലാമാബാദ് : പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി ഇന്ത്യാ വിരുദ്ധ റാലിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്ത്. തങ്ങൾ തീവ്രവാദികളെ പിന്തുണയ്ക്കുന്നില്ലെന്നും അവരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പറയുമ്പോൾ തന്നെ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തീവ്രവാദികളുമായി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. പാകിസ്ഥാൻ മർകസ് മുസ്ലീം ലീഗ് (പിഎംഎംഎൽ) പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ സംഘടിപ്പിച്ച പരിപാടിയിൽ സൈഫുള്ള കസൂരി പങ്കെടുത്തിരുന്നു. ഈ റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു. ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകനും തൽഹ സയീദും പങ്കെടുത്തു. “പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനാണെന്ന് ഞാൻ ആരോപിക്കപ്പെട്ടു, ഇപ്പോൾ എന്റെ പേര് ലോകമെമ്പാടും പ്രശസ്തമാണ്,” കസൂരി പറഞ്ഞു. മുദാസിർ ഷഹീദിന്റെ പേരിൽ അലഹബാദിൽ ഒരു കേന്ദ്രം, റോഡ്, ആശുപത്രി എന്നിവ നിർമ്മിക്കാനുള്ള പദ്ധതികൾ കസൂരി പ്രഖ്യാപിച്ചു. പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാളാണ് മുദാസിർ അഹമ്മദ് . ഇന്ത്യയിലെ ഏറ്റവും കൂടുതൽ തിരയുന്ന തീവ്രവാദികളുടെ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുത്തിയിൽ മരണം 27 ആയി. കഴിഞ്ഞ ദിവസം മാത്രം മൂന്ന് പേരെ കാണാതായി.താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ 2000 ലേറെ പേർ ക്യാമ്പുകളിലേയ്ക്ക് മാറി. 200ലേറെ വീടുകൾ തകർന്നു. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി. കോട്ടയം കൊല്ലാടിനു സമീപം മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.പാറയ്ക്കൽ കടവ് സ്വദേശികളായ ജോബി, അരുൺ സാം എന്നിവരാണ് മരിച്ചത് . വിഴിഞ്ഞത്ത് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപെട്ടു.കനത്ത മഴയിൽ നനയാതിരിക്കാൻ മുനമ്പത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനു സമീപം നിന്ന യുവതിയുടെ തലയിൽ ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെ മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഇടുക്കി അടിമാലിയിൽ മഴയെ തുടർന്നുണ്ടായ അപകടത്തിൽ പാറത്തോട് പുത്തൻ പറമ്പിൽ ബാബു (67) മരിച്ചു. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടർന്ന് നിറഞ്ഞ…

Read More

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയെ പരിഹസിച്ച പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയ്ക്ക് വൻ സ്വീകരണം നൽകിയ ദുബായിലെ മലയാളി സംഘടനയ്ക്കെതിരെ വിമർശനം ഉയരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ചു. അഫ്രീദി നേരത്തെ ഇന്ത്യയ്‌ക്കെതിരെയും, സൈന്യത്തിനെതിരെയും പരിഹാസ്യമായ പരാമർശങ്ങൾ ഉന്നയിക്കുകയും 26 നിരപരാധികളായ ഇന്ത്യക്കാരുടെ ജീവൻ അപലപിച്ച ക്രൂരമായ പഹൽഗാം ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. പഹൽഗാം ആക്രമണം ഇന്ത്യയുടെ തന്നെ നീക്കമാണെന്നും, എല്ലാ കുറ്റവും പാകിസ്ഥാനിൽ ചുമത്തുകയും ചെയ്യുന്നുവെന്നാണ് പഹൽഗാം ആക്രമണത്തിന് ശേഷമുള്ള അഫ്രീദിയുടെ പരാമർശം . അതിനു ശേഷം അഫ്രീദിയുടെ യൂട്യൂബ് ചാനലും ഇന്ത്യയിൽ നിരോധിച്ചിരുന്നു. എന്നിട്ടും മലയാളി അസോസിയേഷൻ നടത്തിയ സ്വീകരണം വഞ്ചനാപരവും ലജ്ജാകരവുമാണെന്നാണ് വിമർശനം . “പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യക്കാരെയും പാകിസ്ഥാനെതിരെ അഭിമാനകരമായ വിജയം നേടാൻ വീരോചിതമായി മരിച്ച സൈനികരെയും അവർ അപമാനിച്ചു. ഈ മലയാളികൾ ലജ്ജയോടെ തലകുനിക്കണം.” കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതി. . മെയ് 25…

Read More