ആലപ്പുഴ: ശനിയാഴ്ച പള്ളിപ്പാടിന് സമീപം മത്സ്യബന്ധനത്തിനിടെ പുഴയിൽ കാൽവഴുതി വീണ് യുവാവ് മുങ്ങിമരിച്ചു. ഹരിപ്പാട് ചക്കര കിഴക്ക് സ്വദേശിയായ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. പുഴയുടെ നടുവിൽ കനത്ത മഴയെ തുടർന്ന് സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിയുകയായിരുന്നു. പള്ളിപ്പാടിനെ ബന്ധിപ്പിക്കുന്ന റോഡ് ഇന്നലെയുണ്ടായ കനത്ത മഴയിൽ മുങ്ങിയിരുന്നു.
സ്റ്റീവ് മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് വള്ളത്തിൽ മീൻ പിടിക്കാൻ പോയത് . ബോട്ട് മറിഞ്ഞപ്പോൾ മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. സ്റ്റീവ് ഒഴുക്കിൽ അകപ്പെട്ടു. സുഹൃത്തുക്കൾ കരയിലെത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുരീത്തറ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സ്റ്റീവ് പത്ത് ദിവസം മുൻപാണ് നാട്ടിലെത്തിയത്.അച്ഛൻ – രാജേഷ് പിള്ള, സഹോദരങ്ങൾ – സ്റ്റെയിൻ രാജേഷ്, സ്റ്റെഫി രാജേഷ്.

