ബൊഗോട്ട: ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിന് പിന്തുണ വാഗ്ദാനം ചെയ്ത് കൊളംബിയ. ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന കൊളംബിയ പ്രസ്താവന പിന്‍വലിച്ചു.
കശ്മീരിലെ യഥാര്‍ഥ സ്ഥിതിഗതികൾ മനസിലായെന്നും ലഭ്യമായ വിവരങ്ങളില്‍ ആത്മ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന കൊളംബിയ പുറപ്പെടുവിക്കുമെന്ന് ഇന്ത്യന്‍ സർവകക്ഷി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായി ശശി തരൂർ പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്നുളള വിശദീകരണത്തിലും വിഷയ വിവരണത്തിലും പൂർണ വിശ്വാസമായെന്ന് കൊളംബിയ വിദേശകാര്യ ഉപമന്ത്രി റോസ യോലാൻഡ വില്ലാവിസെൻസിയോ പറഞ്ഞു.കൊളംബിയ പാകിസ്ഥാന് അനുകൂല പ്രസ്താവന നടത്തിയത്. ഇതില്‍ ഇന്ത്യ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു.
കൊളംബിയയുടെ നിലപാട് മാറ്റിയത് പ്രതിനിധി സംഘത്തിന്റെ ആഴത്തിലുള്ള വിശദീകരണം മൂലമാണെന്നും, ആശങ്കകൾ ഫലപ്രദമായി പരിഹരിച്ചെന്നും യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും ബിജെപി നേതാവുമായ തരൺജിത് സിംഗ് സന്ധു പറഞ്ഞു.
പാക് അനുകൂല പ്രസ്താവന പിൻവലിച്ചതിനെയും ഇന്ത്യൻ നിലപാട് മനസിലാക്കിയതിനെയും വിലമതിക്കുന്നുവെന്ന് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

