Author: Anu Nair

ലക്നൗ : അയോധ്യയിലെ പുണ്യപാതകളായ രാംപത്ത്, ധർമ്മപത്, ഭക്തിപത്, 14 കോസി, പഞ്ചകോശി പരിക്രമ റൂട്ടുകളിൽ മാംസത്തിന്റെയും മത്സ്യത്തിന്റെയും വിൽപ്പന പൂർണ്ണമായും നിരോധിക്കും. ബുധനാഴ്ച അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ് സിംഗ് തന്റെ സംഘത്തോടൊപ്പം ഈ പുണ്യപാതകൾ പരിശോധിച്ചു. ഒന്നാമതായി, സഹദത്ഗഞ്ച് മുതൽ ലതാ മങ്കേഷ്കർ ചൗക്ക് വരെയുള്ള ഏകദേശം 13 കിലോമീറ്റർ നീളമുള്ള രാംപത്ത് അദ്ദേഹം സന്ദർശിച്ചു. ഈ പാതയിൽ, നോൺ-വെജ് വിൽക്കുന്ന കടയുടമകൾ ഏഴ് ദിവസത്തിനുള്ളിൽ അവരുടെ കടകൾ അടച്ചിടണമെന്ന് കർശനമായി ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഏതെങ്കിലും കടയുടമ കട അടച്ചില്ലെങ്കിൽ, മുനിസിപ്പൽ കോർപ്പറേഷൻ സംഘം അവർക്കെതിരെ കർശന നടപടിയെടുക്കും. ചില സാധനങ്ങൾ ഇപ്പോഴും ചില കടകളിൽ അവശേഷിക്കുന്നുണ്ടെന്നും അതിനാൽ മാനുഷിക കാഴ്ചപ്പാടിൽ അവയ്ക്ക് ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. രാമജന്മഭൂമിയിലും പരിസര പ്രദേശങ്ങളിലും മാംസവും മത്സ്യവും വിൽക്കുന്നതുമായി ബന്ധപ്പെട്ട് ജനത ദർബാറിലും മുഖ്യമന്ത്രി പോർട്ടലിലും നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികൾ ഗൗരവമായി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു . ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു.11 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണ് ഓറഞ്ച് അലേർട്ട്. അതേസമയം 6 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണ് യെല്ലോ അലേർട്ട്. കനത്ത മഴ കണക്കിലെടുത്ത്, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലാ കളക്ടർമാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയിൽ ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത് . മംഗലാപുരം സെൻട്രൽ – തിരുവനന്തപുരം വന്ദേ ഭാരത് 1 മണിക്കൂർ 36 മിനിറ്റ് വൈകിയാണ് ഓടുന്നത്. ഗോരഖ്പൂർ – തിരുവനന്തപുരം രപ്തി സാഗർ 5 മണിക്കൂർ വൈകി. ബെംഗളൂരു – തിരുവനന്തപുരം സ്പെഷ്യൽ 1 മണിക്കൂർ 45 മിനിറ്റ് വൈകി. തിരുവനന്തപുരം – മുംബൈ സിഎസ്എംടി എക്സ്പ്രസ് 1 മണിക്കൂർ 30 മിനിറ്റ്…

Read More

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻനാശനഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം 2656 ഹൈടെൻഷൻ പോസ്റ്റുകളും, 19513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനു കളും 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണ മേഖലയിൽ ഏകദേശം 138 കോടി 87 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 75,57,783 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും 65,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി വ്യക്തമാക്കി. അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടർമാർ. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ വി വിഗ്നേശ്വരി…

Read More

തിരുവനന്തപുരം :അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ വിവിധ സമിതികളെ നിയോഗിച്ച് സര്‍ക്കാര്‍. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയിലുളള സമിതികളാണ് രൂപീകരിച്ചത്. ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്ക്ക് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ നിയോഗിച്ചുണ്ട്.പ്രത്യാഘാതം പഠിക്കാന്‍ പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ ഇംപാക്ട് ഓഫീസറായി നിയമിച്ചു. മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന-ജില്ലാതല സമിതികള്‍ക്കും രൂപം നല്‍കി. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറാക്കി.

Read More

പട്ന : പാകിസ്ഥാൻ മാത്രമല്ല ലോകം മുഴുവൻ ഇന്ത്യൻ പെൺകുട്ടികളുടെ സിന്ദൂരത്തിന്റെ ശക്തി കണ്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ കരക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ പാകിസ്ഥാനും ലോകം മുഴുവൻ ഇന്ത്യൻ പെൺകുട്ടികളുടെ സിന്ദൂരത്തിന്റെ ശക്തി കണ്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനിടെ ബിഎസ്എഫിന്റെ അഭൂതപൂർവമായ ധൈര്യവും ധൈര്യവും ലോകം കണ്ടു. മാതൃരാജ്യത്തെ സേവിക്കുക എന്ന പവിത്രമായ കടമ നിർവഹിക്കുന്നതിനിടെ മെയ് 10 ന് അതിർത്തിയിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ ഇംതിയാസ് തന്റെ ജീവൻ ബലിയർപ്പിച്ചു. ബീഹാറിന്റെ ഈ പുത്രന് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. ശത്രുക്കൾ ഓപ്പറേഷൻ സിന്ദൂറിന്റെ ശക്തി കണ്ടു. ഇത് നമ്മുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമാണെന്ന് അവർ മനസ്സിലാക്കണം. ഞാൻ എപ്പോഴും ബീഹാറിന്റെ സ്നേഹത്തെ ബഹുമാനിക്കുന്നു. അമ്മമാരോടും സഹോദരിമാരോടും എനിക്ക് പ്രത്യേക ബഹുമാനമുണ്ട്. പഹൽഗാമിൽ ഒരു ഭീകരാക്രമണം നടന്നു. ഇതിനുശേഷം, തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർക്കുമെന്നും അക്രമികൾക്ക് സങ്കൽപ്പിക്കാവുന്നതിലും വലിയ ശിക്ഷ ലഭിക്കുമെന്നും ഞാൻ…

Read More

ശ്രീനഗർ ; ബിഎസ്എഫ് പാകിസ്ഥാന് വലിയ തിരിച്ചടി നൽകിയെന്നും അത് മറികടക്കാൻ വർഷങ്ങളെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഈ മാസം ആദ്യം നടന്ന പാകിസ്ഥാൻ കടന്നുകയറ്റത്തിനെതിരായ ബി‌എസ്‌എഫ് തിരിച്ചടിയെ അമിത് ഷാ പ്രശംസിച്ചു . ജമ്മു അതിർത്തിയിലെ പ്രതികാര നടപടികളിൽ 118 ലധികം ശത്രു പോസ്റ്റുകൾ നശിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തതായി അമിത് ഷാ പറഞ്ഞു ഓപ്പറേഷൻ സിന്ദൂറിനുശേഷം ജമ്മു കശ്മീരിലേക്കുള്ള ആദ്യ സന്ദർശന വേളയിൽ ബിഎസ്എഫ് ജവാൻമാരുമായി സംവദിക്കുകയായിരുന്നു അമിത് ഷാ . “നമ്മുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ മറുപടി നൽകിയത് നമ്മുടെ അതിർത്തികളെയും സാധാരണ പ്രദേശങ്ങളെയും ആക്രമിച്ചുകൊണ്ടാണ്. മറുപടിയായി, ജമ്മു കശ്മീരിലെ ബിഎസ്എഫ് ജവാൻമാർ 118 ലധികം പോസ്റ്റുകൾ നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുകൊണ്ട് തിരിച്ചടിച്ചു,” അമിത് ഷാ പറഞ്ഞു. “ഇന്ത്യയുടെ അതിർത്തിയിൽ എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമ്പോഴെല്ലാം, അതിന്റെ ആഘാതം ആദ്യം ഏറ്റുവാങ്ങേണ്ടി വരുന്നത് നമ്മുടെ ബിഎസ്എഫ് ജവാന്മാരാണ്. പക്ഷേ, അതിർത്തി എവിടെയാണെന്ന്…

Read More

തൃശൂർ : മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ് വിധിച്ച് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി . മദ്രസ അധ്യാപകനായ മുല്ലശ്ശേരി തിരുനല്ലൂർ പുതിയ വീട്ടിൽ മുഹമ്മദ് ഷെരീഫ് (52 ) നെയാണ് ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കടുത്ത ശിക്ഷ വിധിച്ചത്. പ്രതി 5 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍, നാല് വർഷവും രണ്ട് മാസവും കൂടി അധികതടവ് ലഭിക്കും. 2022 ജൂലായ് മുതൽ 2023 ആഗസ്റ്റ് 28 വരെയുള്ള കാലഘട്ടത്തിലാണ് മദ്രസയിൽ വച്ച് ക്രൂരപീഡനം നടന്നഹ് . മുഹമ്മദ് ഷെരീഫ് പലവട്ടം മദ്രസയിലെ ക്ലാസ് മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ് . പീഡനം സഹിക്കവയ്യാതായോടെ കുട്ടി രണ്ടാം പ്രതിയും മദ്രസയിലെ പ്രധാനാധ്യാപകനുമായ പാലക്കാട്ടുകാരൻ അബ്ബാസിനോട് ഇക്കാര്യം തുറന്ന് പറഞ്ഞു…

Read More

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വന്ദിച്ച് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി . 2025 ലെ ഐപിഎല്ലിൽ തന്റെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് സൂര്യവംശി . രാജസ്ഥാൻ റോയൽസിന് ഐപിഎൽ ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും, ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ സൂര്യവംശി വൈറൽ താരമായി മാറി. ബീഹാർ വിമാനത്താവളത്തിൽ വെച്ചാണ് സൂര്യവംശി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് . സൂര്യവംശിയുടെ പ്രകടനത്തെ മോദി പ്രശംസിച്ചു. ക്രിക്കറ്റിലെ വൈഭവിന്റെ കഴിവിനും ഭാവിയിൽ ഇനിയും നിരവധി നേട്ടങ്ങൾക്കും പ്രധാനമന്ത്രി ആശംസിച്ചു. വൈഭവിന്റെ മാതാപിതാക്കളോടും അദ്ദേഹം കാര്യങ്ങൾ ആരാഞ്ഞു. . മാൻ കി ബാത്ത് പ്രസംഗത്തിൽ, സൂര്യവംശിയുടെ അത്ഭുതകരമായ നേട്ടത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച സൂര്യവംശി ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്.

Read More

മംഗളൂരു ; തുടർച്ചയായ മഴയിൽ മംഗളൂരു മേഖലയിൽ കനത്ത നാശനഷ്ടം . ഉള്ളാൾ താലൂക്കിൽ കനത്ത മഴയെത്തുടർന്ന് രണ്ട് വീടുകൾക്ക് മേലെ മണ്ണിടിഞ്ഞുവീണ് മൂന്ന് മരണം . ആറ് പേരടങ്ങുന്ന ഒരു കുടുംബത്തിലെ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത് . പത്ത് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ നാല് പേരെ രക്ഷപ്പെടുത്തി. വൈകുന്നേരം 4.30 ഓടെയാണ് വീട് തകർന്നുവീണത്. പക്ഷേ, ഇടുങ്ങിയ വഴിയായതിനാൽ ജെസിബിക്കോ മറ്റ് വാഹനത്തിനോ എത്താനായില്ല . മാത്രമല്ല, മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.പ്രേമപൂജാരിയെയും, കുട്ടികളെയും ഏറെ വൈകിയാണ് പുറത്തെടുത്തത്. ഉള്ളാള് താലൂക്കിലെ ഉറുമനെ കോടിയില് കന്തപ്പ പൂജാരിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത് . വീട് തകരുന്ന വലിയ ശബ്ദം കേട്ട് കന്തപ്പ പുറത്തേക്ക് ഓടിയെങ്കിലും വീടിന്റെ സ്ലാബ് തകർന്ന് വീണ് കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ മരിച്ചു . അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ .കാന്തപ്പ പൂജാരിയുടെ മകൻ സീതാറാം പൂജാരിയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

Read More

കൊല്ലം: റാപ്പർ വേടനെതിരായ പരാമർശത്തിന്റെ പേരിൽ കേസരി ചീഫ് എഡിറ്റർ എൻ.ആർ. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേക്കല്ലട പോലീസ് സ്റ്റേഷനിലാണ് എൻ.ആർ. മധു ഹാജരായത്. മൊഴി രേഖപ്പെടുത്തിയ ശേഷം മധുവിനെ ജാമ്യത്തിൽ വിട്ടയച്ചു. സിപിഎം കിഴക്കേക്കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് മധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വേടന്റെ ഗാനങ്ങൾ ജാതി ഭീകരത പ്രചരിപ്പിക്കുന്നുവെന്ന് മധു പറഞ്ഞിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത് . കൊല്ലത്തെ കുണ്ടറയിൽ ഒരു ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വളർന്നുവരുന്ന തലമുറയെ വിഷലിപ്തമാക്കുന്ന ഒരു കലാരൂപമാണിതെന്നും രാജ്യം വിഭജിക്കാൻ സ്വപ്നം കാണുന്ന വേടന് പിന്നിൽ സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആളുകളെ ആകർഷിക്കാൻ വേദന്റെ ഗാനങ്ങൾ വയ്ക്കുന്നവർ നാളെ ക്ഷേത്രാങ്കണത്തിൽ കാബറേ നൃത്തം നടത്തുമെന്നും മധു പറഞ്ഞിരുന്നു.

Read More