കൊച്ചി : വോട്ടിംഗ് യന്ത്രത്തിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി ഹൈക്കോടതി .
അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഔദ്യോഗിക പേര് അഞ്ജലി പി വി എന്നാണ് എന്നാൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും പ്രചാരണത്തിനും അഞ്ജലി നായർ എന്നാണുള്ളത്. അതുകൊണ്ട് വോട്ടിംഗ് മെഷീനിലും ഇതേ പേര് ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്
സ്ഥാനാർത്ഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർത്ഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി പറഞ്ഞു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്.
അതേസമയം അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

