ഡബ്ലിൻ: ഡൊണഗലിനും ഡബ്ലിനിലും ഇടയിലുള്ള ഉച്ച കഴിഞ്ഞുള്ള വിമാന സർവ്വീസുകൾ പുന:രാരംഭിക്കും. മെയ് 1 മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ശേഷം ഡൊണഗലിലേക്ക് സർവ്വീസ് നടത്തുന്ന വിമാനം രാത്രി മുഴുവൻ വിമാനത്താവളത്തിൽ തുടരും.
യാത്രികരുടെ ആവശ്യം കണക്കിലെടുത്ത് വിമാന സർവ്വീസ് വീണ്ടും ആരംഭിക്കുന്നതിന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ അനുമതി നൽകിയിരുന്നു. ഇതോടൊണ് അടുത്ത മാസം 1 മുതൽ സേവനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. ക്യാൻസർ രോഗികൾക്ക് ഉൾപ്പെടെ വലിയ സഹായകമാണ് ഉച്ച കഴിഞ്ഞുള്ള വിമാന സർവ്വീസ്.
Discussion about this post

