തൃശൂർ: ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായുള്ള ആനയോട്ടത്തിൽ 9 തവണ വിജയിച്ച ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപികണ്ണൻ (49) ചരിഞ്ഞു. ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ മദപ്പാടിൽ കെട്ടിയിരുന്ന ആന മിനിയാന്നു കാലത്ത് മുതൽ വയറുവേദനയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. രാവിലെ പനമ്പട്ടയും അവിലും കഴിച്ചു.
രാത്രിയോടെ വയർ സ്തംഭിച്ച നിലയിലായി. ഇന്നലെ പുലർച്ചെ രണ്ടോടെ തളർന്നു വീണു. 4.10ന് മരണം സ്ഥിരീകരിച്ചു. മദപ്പാടായതിനാൽ അടുത്തു പോയി ചികിത്സിക്കാൻ പറ്റുന്ന സ്ഥിതിയല്ലായിരുന്നു.
2003, 2004, 2009, 2010, 2016, 2017, 2019, 2020, 2024 വർഷങ്ങളിൽ ഗോപികണ്ണനാണ് ആനയോട്ടത്തിൽ വിജയിച്ചു. 2001 സെപ്റ്റംബർ 3 ന് തൃശൂർ നന്ദിലത്ത് എം ജി ഗോപാലകൃഷ്ണനാണ് ആനയെ സമർപ്പിച്ചത്.
Discussion about this post

