ഡബ്ലിൻ: അയർലൻഡിൽ 2026-27 വർഷത്തേയ്ക്കുള്ള ബജറ്റ് ഒക്ടോബർ ആറിന് അവതരിപ്പിക്കും. ഇക്കാര്യം ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസും പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്സും മന്ത്രിസഭയെ അറിയിക്കും. ഇരുവരും സംയുക്തമായി സർക്കാരിന് മെമോ നൽകാനും തീരുമാനം ആയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്ത് രാജ്യം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ഈ പ്രസ്താവനയിൽ സർക്കാരിനെ അറിയിക്കും. അടുത്ത വർഷത്തേയ്ക്കുള്ള സാമ്പത്തിക പദ്ധതി തയ്യാറാക്കുന്നതിനുള്ള ആദ്യ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Discussion about this post

