പ്രായഭേദമന്യേ ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം . വാനിലയും, പിസ്തയും എല്ലാം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ പ്രിയങ്കരമാണ് . ഇപ്പോഴിതാ മുലപ്പാലിന്റെ രുചിയുമായി ഒരു ഐസ്ക്രീം വരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബേബി ബ്രാൻഡായ ഫ്രിഡയും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡ്ഫെല്ലോസ് ഐസ്ക്രീം കമ്പനിയും ചേർന്നാണ് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുന്നത് .
ഐസ്ക്രീമിന് മുലപ്പാലിന്റെ രുചി ഉണ്ടെങ്കിലും, അതിൽ യഥാർത്ഥത്തിൽ മുലപ്പാൽ അടങ്ങിയിട്ടില്ലെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാൽ, ഹെവി ക്രീം, സ്കിംഡ് മിൽക്ക് പൗഡർ, പഞ്ചസാര, ഡെക്സ്ട്രോസ്, മുട്ട , ഇൻവെർട്ട് ഷുഗർ, ഗ്വാർ ഗം, സാള്‍ട്ടഡ് കാരമൽ ഫ്ലേവറിംഗ്, തേൻ , ലിപ്പോസോമൽ ബോവിൻ കൊളസ്ട്രം, മഞ്ഞ ഫുഡ് കളർ, 0.1% പ്രൊപൈൽപാരബെൻ (ഒരു പ്രിസർവേറ്റീവ്), എഫ്ഡി & സി റെഡ് 40 എന്നിവ ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
“മധുരം, അല്പം ഉപ്പുരസം, തേനിന്റെയും,മുലപ്പാലിന്റെയും രുചി “ എന്നാണ് ഈ ഐസ്ക്രീമിന്റെ രുചിയെ കുറിച്ച് പറയുന്നത് .

