ഡബ്ലിൻ: ദു:ഖവെള്ളിയോട് അനുബന്ധിച്ച് ഫീനിക്സ് പാർക്കിൽ പ്രാർത്ഥന സംഘടിപ്പിച്ചു. നൂറ് കണക്കിന് വിശ്വാസികളാണ് പരിപാടികളുടെ ഭാഗമായത്. പേപ്പൽ ക്രോസിലേക്ക് കുരിശിന്റെ വഴിയുൾപ്പെടെയുള്ള പരിപാടികൾ ദു:ഖവെള്ളിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
വെല്ലിംഗ്ടൺ സ്മാരകത്തിൽ നിന്നായിരുന്നു പേപ്പൽ ക്രോസിലേക്കുള്ള തീർത്ഥാടനം ആരംഭിച്ചത്. കുരിശിന്റെ വഴി പൂർത്തിയായതിന് പിന്നാലെ പ്രാർത്ഥനകളും വായനയും നടന്നു. ഗായക സംഘങ്ങളുടെ ഗാനാലാപനവും ഉണ്ടായിരുന്നു.
Discussion about this post

