തിരുവനന്തപുരം: നെടുമങ്ങാട് മാണിക്യപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു .ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് . കടയുടമ വിജയൻ (55) ആണ് മരിച്ചത് . 12 മണിയോടെയാണ് സംഭവം . സംഭവത്തിന് അൽപ്പം മുമ്പ് വരെ വിജയന്റെ ഭാര്യയും കടയിൽ ഉണ്ടായിരുന്നു.
ചെറുമകനുമായി അവർ പുറത്ത് പോയ സമയത്തായിരുന്നു അപകടം. കട നിശേഷം കത്തി നശിച്ചു. കടയിൽ മറ്റാരുമില്ലായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം . പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത് . ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു.
Discussion about this post

