ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ പീരങ്കിപ്പതിപ്പായ കെ 9 വജ്രയുടെ 80 ശതമാനം നിർമ്മാണം തദ്ദേശീയമായി തന്നെ പൂർത്തീകരിക്കുന്നതായി റിപ്പോർട്ട് . ലാർസൻ & ട്യൂബ്രോ നേതൃത്വം നൽകുന്ന പദ്ധതി വളരെ നൂതനമായ സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ നിർമ്മാണ മേഖലയുടെ കഴിവുകളെ എടുത്തുകാണിക്കുന്നതാണ്.
ദക്ഷിണ കൊറിയയുടെ ഹാൻവാ ഡിഫൻസുമായുള്ള സാങ്കേതിക പങ്കാളിത്തത്തിലൂടെ ആരംഭിച്ച നിർമ്മാണപ്രവർത്തനം വളരെയധികം മുന്നോട്ട് പോയിരിക്കുകയാണ് . നിലവിൽ എൽ&ടി തദ്ദേശീയ ഘടകങ്ങളുടെ ഉപയോഗം ക്രമാനുഗതമായി വർദ്ധിപ്പിച്ചു.ഈ ആയുധ സംവിധാനങ്ങൾക്കായുള്ള ഓരോ അഞ്ച് വർക്ക് പാക്കേജുകളിലും നാലിൽ കൂടുതൽ ഇപ്പോൾ ഇന്ത്യൻ സ്രോതസ്സുകളിൽ നിന്ന് നേരിട്ട് നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുകയാണ്.
2021-ൽ ആദ്യ 100 യൂണിറ്റുകൾ വിജയകരമായി വിതരണം ചെയ്തതിനെ തുടർന്നാണ് തദ്ദേശീയമായി നിർമ്മിക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചത് . ഇലക്ട്രോണിക്സ്, ഹൈഡ്രോളിക്സ്, ഘടനാപരമായ ഫ്രെയിമുകൾ, മെക്കാനിക്കൽ ഭാഗങ്ങൾ തുടങ്ങിയ സുപ്രധാന സംവിധാനങ്ങൾ എന്നിവ തദ്ദേശീയമായി നിർമ്മിക്കുകയാണ്.
ഓപ്പറേഷന് സിന്ദൂര്‍ കാലത്ത് 100 കെ 9 വജ്ര പീരങ്കിത്തോക്കുകളുള്ള ഇന്ത്യ വീണ്ടും 100 എണ്ണത്തിന് കൂടി ഓര്‍ഡര്‍ നൽകിയത് . ലഡാക്ക് പോലുള്ള പ്രദേശങ്ങളിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് കെ9 വജ്രയ്ക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. ഉയർന്ന ഉയരത്തിലുള്ള പ്രദേശങ്ങളില്‍ വിന്യാസിക്കാനും സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം.
28-38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചുള്ള ഈ പീരങ്കി തോക്കുകൾ മരുഭൂമിയിലെയും അതിർത്തി പ്രദേശത്തെയും യുദ്ധ സാഹചര്യങ്ങൾക്ക് അനുയോജ്യമാണ്. ലഡാക്ക് ഉൾപ്പെടെയുളള ഉയർന്ന അതിർത്തി മേഖലകളിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിലും കൃത്യതയോടെ പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയും. പുതിയ പീരങ്കികളുടെ വരവോടെ ഇത് അതിർത്തി പ്രതിരോധത്തിന് കൂടുതൽ ശക്തിപകരുമെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു.

