തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് ക്ഷേത്ര ജീവനക്കാരൻ മരിച്ചു. നെയ്യാറ്റിൻകര ഡാൽമുഖം സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. പ്രഷർ ഗൺ ഉപയോഗിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ക്ലീനിംഗ് സ്റ്റാഫ് അംഗമായി ജോലി ചെയ്യുകയായിരുന്നു രാഹുൽ . ശനിയാഴ്ച കോഴിക്കോട് വടകരയിലും ഒരാൾ വെെദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. വടകര തോടന്നൂർ ആശാരിക്കണ്ടിയിൽ നിന്നുള്ള ഉഷ (53) ആണ് മരിച്ചത്. മുറ്റം വൃത്തിയാക്കുന്നതിനിടെ വൈദ്യുതി ലൈനൊപ്പം മുറ്റത്തേക്ക് വീണ മരത്തിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം.
Discussion about this post

