- അയണ് ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന
- വിശ്വാസികളുടെ പുണ്യദിനം; ഈസ്റ്റർ ദിനത്തിലെ വിശേഷങ്ങൾ അറിയാം
- എൽ പി ജി ക്ഷാമമില്ല , രാജ്യം പോകുന്നത് ശരിയായ നിലപാടിലെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ : വെട്ടിലായി രാഹുൽ
- ആവേശം വാനോളമുയർത്തി പ്രധാനമന്ത്രി തലസ്ഥാന നഗരിയിൽ ; കരമന വരെ റോഡ് ഷോ
- ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം അപ്രത്യക്ഷമാകും ; ഇടതുപക്ഷം പ്രത്യയശാസ്ത്രത്തിന് വേണ്ടി നിലകൊള്ളുന്നില്ല ; രാഹുൽ
- എൽ.ഡി.എഫ്. സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു ; തിരുവല്ലയെ വികസനത്തിന്റെ നഗരമാക്കി മാറ്റും ; മോദി
- കൂടുതൽ ചോദ്യം ചെയ്യൽ വേണം ; രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
- ലോംഗ്ഫോർഡിലെ വാഹനാപകടം; പരിക്കേറ്റ യുവാവ് മരിച്ചു
Author: Anu Nair
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ആശയവിനിമയം നടത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങളും പുടിൻ മോദിയെ അറിയിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക പിഴ ചുമത്തിയിരുന്നു . അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ച ഇന്ത്യയ്ക്കും ഏറെ നിർണ്ണായകമായിരുന്നു. പുടിൻ വിളിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പും പ്രധാനമന്ത്രി എക്സിൽ പങ്ക് വച്ചു . “എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിൻ അലാസ്കയിൽ പ്രസിഡന്റ് ട്രംപുമായുള്ള സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടതിന് നന്ദി. യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തിൽ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിൽ തുടർ കൈമാറ്റത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു.”- എന്നും മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു. അലാസ്ക കൂടിക്കാഴ്ചയ്ക്ക് പുടിൻ ട്രംപിനും നന്ദി പറഞ്ഞിരുന്നു . ശീതയുദ്ധത്തിനുശേഷം റഷ്യയും, യുഎസും തമ്മിലുള്ള…
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ഓമശ്ശേരി സ്വദേശിയായ കുഞ്ഞ് നിലവിൽ വെന്റിലേറ്ററിലാണ് . രോഗ ലക്ഷണങ്ങളോടെ 14 ദിവസം മുമ്പാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടം എന്ന് കണ്ടെത്തി. ഈ കിണർ പൂർണ്ണമായും വറ്റിച്ച് വൃത്തിയാക്കിയിട്ടുണ്ട്. പ്രദേശത്തെ എല്ലാ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യാനും നിർദ്ദേശം നൽകി. ഇന്നലെ രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 40 വയസ്സുകാരനും മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനും, നാൽപ്പതുകാരനും അണുബാധ സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ ചണ്ഡീഗഡിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി സ്വദേശിയായ അനയ എന്ന ഒൻപതുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു. അതുകൊണ്ട് തന്നെ പരിസരത്തെ ജലാശയങ്ങളിൽ കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധജലത്തിലും തടാകങ്ങളിലും നദികളിലും കാണപ്പെടുന്ന സ്വതന്ത്രമായി…
മലപ്പുറം: സ്വന്തം മണ്ഡലത്തിലെ റോഡരികിലെ കുഴിയിൽ വീണ് തിരൂരങ്ങാടി എംഎൽഎ കെ.പി.എ മജീദ് . കച്ചാടിയിൽ തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. ജനറൽ ആശുപത്രിക്ക് മുന്നിൽ പരിപാടിയിൽ പങ്കെടുക്കാൻ എംഎൽഎ എത്തിയപ്പോഴാണ് അപകടം. തുടർച്ചയായ മഴയെത്തുടർന്ന് പ്രദേശത്ത് കനത്ത വെള്ളക്കെട്ടുണ്ടായതിനെത്തുടർന്ന് കാർ കുഴിയിലേക്ക് തെന്നിമാറുകയായിരുന്നു . ഒടുവിൽ നാട്ടുകാർ സ്ഥലത്തെത്തി മറ്റൊരു വാഹനം ഉപയോഗിച്ച് എം എൽ എ യുടെ കാർ വലിച്ചു കയറ്റുകയായിരുന്നു. പ്രദേശത്ത് വെള്ളം കയറുമ്പോഴെല്ലാം ഇത്തരത്തിലുള്ള അപകടങ്ങൾ സാധാരണമാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വിഷയത്തിൽ എംഎൽഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, റോഡിന്റെ മോശം അവസ്ഥയ്‌ക്കെതിരെ പ്രദേശവാസിയായ മണികണ്ഠൻ തിരൂർ-ചമ്രവട്ടം സംസ്ഥാന പാതയിലെ വെള്ളം നിറഞ്ഞ കുഴിയിൽ കസേരയിട്ടിരുന്ന് സമരം നടത്തി. അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കുന്നതുവരെ തന്റെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നു, മണികണ്ഠൻ പറഞ്ഞു. . കനത്ത വാഹന ഗതാഗതമുള്ള മേഖലയിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നിലാണ് ഈ വെള്ളക്കെട്ട് എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.
കണ്ണൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ കണ്ണൂരിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജയിലിനുള്ളിൽ സുനിയുടെ സംശയാസ്പദമായ മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ന്യൂമാഹി ഇരട്ടക്കൊലപാതക കേസിന്റെ വിചാരണയ്ക്കായാണ് കൊടി സുനിയെ കഴിഞ്ഞ ജനുവരിയിൽ തവനൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ജയിലിനുള്ളിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നത് സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കിർമാണി മനോജും മറ്റൊരു കൊലപാതകക്കേസിലെ പ്രതിയായ ബ്രിട്ടോയും സുനിയുടെ അടുത്ത കൂട്ടാളികളാണ്. ജയിലിനുള്ളിൽ ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ ഈ സംഘത്തിന് ലഭിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കണ്ണൂരിൽ നിന്ന് വ്യത്യസ്തമായി തവനൂരിൽ കൊടി സുനിക്ക് ജയിലിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും . കോടതി പരിസരത്തിന് സമീപം പരസ്യമായി മദ്യപിച്ചതിന് ശേഷം കൊടി സുനിയെ തലശ്ശേരി കോടതിയിൽ എത്തിച്ചിട്ടില്ല. വയനാട്ടിൽ പരോളിൽ എത്തിയപ്പോൾ വ്യവസ്ഥകൾ ലംഘിച്ച കൊടി സുനി…
ന്യൂഡൽഹി ; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപ്പറേഷൻ സിന്ദൂറിൽ റഷ്യയിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ച് റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം . 250 കിലോമീറ്ററിലധികം ദൂരത്തിൽ പറന്ന പാകിസ്ഥാൻ AWACS വിമാനത്തെ പോലും വെടിവച്ചു വീഴ്ത്തിനായി . അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യ റഷ്യയുമായി കൂടുതൽ ആയുധ ഇടപാടുകൾ നടത്താനുള്ള നീക്കത്തിലാണ്. സുഖോയ് su-57 യുദ്ധവിമാനങ്ങൾ, സുഖോയ് su-35 ജെറ്റുകൾ, എയർ-ടു-എയർ ആർ-37 മിസൈലുകൾ, എസ്-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ റഷ്യ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഈ ആയുധങ്ങളുടെ ആവശ്യകത വളരെ കൂടുതലുമാണ്. എന്നാൽ പല കാരണങ്ങളാൽ, റഷ്യയിൽ നിന്ന് പുതിയ ആയുധങ്ങളൊന്നും വാങ്ങാൻ ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ല. റഷ്യയുടെ ഫ്ലാഗ്ഷിപ്പ് സ്റ്റെൽത്ത് വിമാനമായ Su-57, ദീർഘദൂര R-37 മിസൈലുകൾ, S-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ സൈന്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് തെളിയിക്കാൻ കഴിയുമെന്ന് സെന്റർ ഫോർ…
കൊച്ചി: കോതമംഗലത്ത് നടന്ന ‘ലവ് ജിഹാദ്’ കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് . മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെ തിങ്കളാഴ്ച രാവിലെ സേലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും എറണാകുളത്തേക്ക് കൊണ്ടുവരികയും പിന്നീട് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും,മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ് . കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളായ സോനയെ ഓഗസ്റ്റ് 9 ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ റമീസിനും , കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത് . റമീസും, കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്നും , അതിന്റെ പേരിൽ മർദ്ദിച്ചിരുന്നുവെന്നും സോന കുറിപ്പിൽ പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പിലെ വെളിപ്പെടുത്തലുകൾ പ്രകാരം, റമീസിനും, മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ഓഗസ്റ്റ് 12 ന് മുഖ്യമന്ത്രി പിണറായി വിജയന് സോനയുടെ കുടുംബം സമർപ്പിച്ച നിവേദനത്തിൽ, അന്വേഷണം ദേശീയ…
ന്യൂഡൽഹി ; ‘വോട്ട് ചോറി’ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാനുള്ള സാധ്യത പ്രതിപക്ഷം പരിഗണിക്കുന്നുണ്ടെന്ന് സൂചന . ഇത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കും എന്നാണ് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹി വ്യക്തമാക്കിയത്. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പുറത്താക്കുന്നതിന് പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ് . അത് പ്രതിപക്ഷത്തിന് ലഭിക്കാൻ സാധ്യത കുറവാണ്. ഇന്ത്യയുടെ വോട്ടിംഗ് പ്രക്രിയയുടെ സുതാര്യതയെ വിമർശിച്ച പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാർ രംഗത്തെത്തിയിരുന്നു . രാഹുൽ ഏഴ് ദിവസത്തിനുള്ളിൽ തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്നും, അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ഓഗസ്റ്റ് 7-ന് നടത്തിയ പത്രസമ്മേളനത്തിൽ, രാഹുൽ ഗാന്ധി വോട്ടിംഗ് പ്രക്രിയയിൽ നിരവധി ക്രമക്കേടുകൾ ആരോപിച്ചിരുന്നു. എന്നാൽ വോട്ടർപട്ടികയും വോട്ടും വെവ്വേറേ വിഷയങ്ങളാണെന്നും രണ്ടിനും രണ്ടു നിയമമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുമ്പോഴാണ്…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്ര ദൗത്യം പൂർത്തിയാക്കിയ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ബഹിരാകാശയാത്രികനുമായ ശുഭാൻഷു ശുക്ലയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ . മനുഷ്യ ബഹിരാകാശ യാത്രയിലെ ഇന്ത്യയുടെ അഭിലാഷങ്ങളുടെ “ശക്തമായ പ്രതീകം” എന്നും വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് എന്നുമാണ് എക്സിൽ കുറിച്ച പോസ്റ്റിൽ ശുക്ലയുടെ നേട്ടത്തെ ശശി തരൂർ വിശേഷിപ്പിച്ചത്. “കമാൻഡർ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) സമീപകാല ദൗത്യത്തിൽ എല്ലാ ഇന്ത്യക്കാരും എത്രമാത്രം അഭിമാനിക്കുന്നുവെന്ന് ഞാൻ പറയട്ടെ . ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ എന്നതിലേക്കുള്ള ഒരു “ചവിട്ടുപടി” ആണിത് . “ – തരൂർ കുറിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് (ISRO) “അമൂല്യമായ പ്രായോഗിക അനുഭവവും സിമുലേഷനുകളിൽ പകർത്താൻ കഴിയാത്ത ഡാറ്റയും” നൽകുന്നതിൽ ദൗത്യത്തിന്റെ പ്രാധാന്യവും തരൂർ ചൂണ്ടിക്കാട്ടി . വിക്ഷേപണത്തിനു മുമ്പുള്ള പ്രോട്ടോക്കോളുകൾ മുതൽ സൂക്ഷ്മ ഗുരുത്വാകർഷണത്തിന്റെ മാനസികവും…
തിരുവനന്തപുരം: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി . 2020 ലും 2021 ലും വേടൻ പീഡിപ്പിച്ചെന്ന് കാട്ടി രണ്ട് യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത് . അദ്ദേഹം അത് ഡിജിപിക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ . ഇരുവരും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. 2020 ലാണ് സംഭവമെന്നാണ് ആദ്യത്തെ യുവതിയുടെ പരാതി. 2021 ലാണ് മറ്റൊരു പീഡനം നടന്നത്. അതേസമയം യുവഡോക്ടർ നൽകിയ പീഡന പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തതിനെത്തുടർന്ന് വേടൻ ഇപ്പോൾ ഒളിവിലാണ്. വേടന്റെ ആരാധകിയായ ഡോക്ടർ സോഷ്യൽ മീഡിയ വഴിയാണ് വേടനുമായി ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ച ചെയ്യാൻ കോഴിക്കോട്ടെ അപ്പാർട്ട്മെന്റിൽ കണ്ടുമുട്ടിയപ്പോഴാണ് ആദ്യത്തെ പീഡനം നടന്നത്. 2021 നും 2023 നും ഇടയിൽ വേടൻ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .
കോട്ടയം: പ്രശസ്ത ചലച്ചിത്ര സംവിധായകൻ നിസാർ അബ്ദുൾ ഖാദർ (63) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് നിസാർ. അദ്ദേഹത്തിന്റെ സംസ്കാരം നാളെ ചങ്ങനാശ്ശേരി പഴയ പള്ളിയിലെ ശ്മശാനത്തിൽ നടക്കും. 1994 മുതൽ മലയാള സിനിമയിൽ സജീവമായ നിസാർ 27 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമും ദിലീപും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘സുദിനം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ത്രീ മെൻ ആർമി, മലയാളം മാസം ചിങ്ങം ഒന്ന്, ന്യൂസ്‌പേപ്പർ ബോയ്, അപരന്മാർ നഗരത്തിൽ, ഓട്ടോ ബ്രദേഴ്‌സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇൻ ടൗൺ, കളേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2023 ൽ പുറത്തിറങ്ങിയ ടു മെൻ ആർമിയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
