- ഗുവാഹഠിയിൽ രാജസ്ഥാന്റെ ആറാട്ട്; മുംബൈക്ക് തോൽവി
- ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണം നടത്താനെത്തി ; മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
- രക്തത്തിന്റെ സ്റ്റോക്ക് കുറവ്; ദാതാക്കളോട് ക്ലിനിക്കുകളിൽ എത്താൻ ആഹ്വാനം
- 50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്
- മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങി മരിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദു ഐക്യവേദി
- കൗമാരക്കാരിയ്ക്ക് മർദ്ദനം; 18 കാരൻ അറസ്റ്റിൽ
- നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും
- കാൽനട യാത്രക്കാരിയെ ബസ് ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Author: Anu Nair
വാഷിംഗ്ടൺ ; സൈനികരേഖകളും, രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജൻ ആഷ്‌ലി ടെല്ലിസിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ചൈനീസ് ഉദ്യോഗസ്ഥരെ ആഷ്ലി രഹസ്യമായി സന്ദർശിച്ചതായും എഫ് ബി ഐ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി യുഎസ് സർക്കാരിനൊപ്പം ഉപദേശകനായി പ്രവർത്തിച്ച ടെല്ലിസിന്റെ വീട്ടിൽ 1,000 പേജിലധികം അതീവ രഹസ്യമായ രേഖകൾ സൂക്ഷിച്ചതായി കണ്ടെത്തിയതായി എഫ് ബി ഐ സത്യവാങ്മൂലത്തിൽ പറയുന്നു.ടെല്ലിസ് ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെലോ ആണ് ആഷ്‌ലി ടെല്ലിസ് . മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ പല സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബുഷ് ഭരണകൂടത്തിന്റെ ഇന്ത്യയുമായുള്ള സിവിൽ ആണവ കരാർ ചർച്ച ചെയ്യാൻ സഹായിച്ചതും ടെല്ലിസായിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ടെല്ലിസിന് പരമാവധി പത്ത് വർഷം തടവ്, $250,000 പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നീ ശിക്ഷകൾ ലഭിക്കുമെന്ന് വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി…
കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു . ആയുർവേദ ആശുപത്രിയുടെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ ഒഡിംഗ കുഴഞ്ഞുവീഴുകയായിരുന്നു. കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മകൾക്ക് കാഴ്ച വീണ്ടെടുക്കാൻ മുമ്പ് ഒഡിംഗയും കുടുംബവും ആശുപത്രി സന്ദർശിച്ചിരുന്നു .ഓഡിംഗയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ നടപടിക്രമങ്ങൾക്കായി ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 80 വയസ്സുള്ള ഒഡിംഗ, 2008 മുതൽ 2013 വരെ കെനിയൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു . 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ അദ്ദേഹം അഞ്ച് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു.ഒഡിംഗയുടെ മകൾക്ക് തൊടുപുഴയിലെ ശ്രീധരീയം ആശുപത്രിയിൽ നടത്തിയ ചികിത്സ ഫലപ്രദമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇത്തവണ എത്തിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം ഇദ്ദേഹം കേരളത്തിൽ എത്തി നടത്തിയ ചികിത്സ പരാമർശിക്കപ്പെട്ടിരുന്നു.
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ . പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതിൽ സജി ചെറിയാന് പങ്കുണ്ടെന്ന് ജി. സുധാകരൻ പറഞ്ഞു. ഒരു വഴക്കിലും തനിക്ക് താൽപ്പര്യമില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും ജി. സുധാകരൻ പറഞ്ഞു . ‘ പാർട്ടിക്ക് എതിരായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല . പാർട്ടി നയത്തിനെതിരെ സംസാരിക്കുന്നവരെയും നേതാക്കളെ വിമർശിക്കുന്നവരെയും ഞാൻ എതിർക്കുന്നു. പാർട്ടിയിൽ ഉറച്ചുനിന്നുകൊണ്ടാണ് അത്. ഇത് തുടരും. ആലപ്പുഴയിലെ പാർട്ടി നശിക്കാതിരിക്കാനാണ് ഞാൻ ഇത് ചെയ്യുന്നത്. സജി എന്നെ ഉപദേശിക്കാൻ ആയിട്ടില്ല. അതിനുള്ള പ്രായവും പക്വതയും സജിക്കില്ല. സംഘടനശൈലിയും അറിയില്ല.അതുകൊണ്ട് സൂക്ഷിച്ച് സംസാരിച്ചാൽ കൊള്ളാം . എന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. പാർട്ടിയോട് ചേർന്ന് പോകണമെന്ന് പറയുന്നു. പാർട്ടിയ്ക്കകത്ത് നിൽക്കുന്ന എന്നോടാണ് ഇത് പറയുന്നത്.എനിക്കെതിരെ പരാതി നൽകിയതിൽ സജി ചെറിയാൻ പങ്കാളിയാണ് . സജി ചെറിയാൻ എം എൽ എ ആയ ഉടൻ പരാതി…
ന്യൂഡൽഹി : ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( AI) ഹബ് നിർമ്മിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ . ഇതിനായി കമ്പനി 15 ബില്യൺ ഡോളർ നിക്ഷേപിക്കും. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും സുന്ദർ പിച്ചൈ പറഞ്ഞു.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താകും ഒരു വലിയ ഡാറ്റാ സെന്ററും AI ഹബും നിർമ്മിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സുന്ദർ പിച്ചൈ ഇതുസംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചു. “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. വിശാഖപട്ടണത്ത് നിർമ്മിക്കാൻ പോകുന്ന ഗൂഗിളിന്റെ ആദ്യത്തെ AI ഹബ്ബിനായുള്ള പദ്ധതികൾ ഞങ്ങൾ പങ്കിട്ടു. ഇതൊരു ചരിത്രപരമായ ചുവടുവയ്പ്പായിരിക്കും. ഈ ഹബ്ബിൽ ഗിഗാവാട്ട് സ്കെയിൽ കമ്പ്യൂട്ടിംഗ് ശേഷി, പുതിയ അന്താരാഷ്ട്ര സബ് സീ ഗേറ്റ്‌വേ, വലിയ തോതിലുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും.”സുന്ദർ പിച്ചൈ സൂചിപ്പിച്ചു. വിശാഖപട്ടണത്ത് ഒരു AI ഹബ് സ്ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ യുഎസ് ഡോളർ…
തൃശൂർ : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബ് സംബന്ധിച്ച വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻ കുട്ടി. ഹിജാബ് ധരിച്ച് വരാൻ വിദ്യാർത്ഥിയ്ക്ക് സ്കൂൾ മാനേജ്മെന്റ് അനുമതി നൽകണമെന്നാണ് വി ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . അതേസമയം സ്കൂൾ മാനേജ്മെന്റിന്റെ നിലപാട് അനുസരിക്കാമെന്ന കുട്ടിയുടെ വാക്ക് പോലും കണക്കിലെടുക്കാതെയാണ് ശിവൻ കുട്ടിയുടെ പ്രസ്താവന . വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ…
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എന്ന നിലയിൽ പുതിയ സ്ഥാനം ഏറ്റെടുക്കാൻ അബിൻ വർക്കി വിസമ്മതിച്ചതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . കേരളത്തിൽ നിന്നുകൊണ്ട് രാജ്യമെമ്പാടും പ്രവർത്തിക്കാൻ അബിന് ലഭിച്ച അവസരമാണിതെന്നാണ്, സണ്ണി ജോസഫ് പറഞ്ഞത്. കെ സി വേണുഗോപാൽ കേരളത്തിലും, കേന്ദ്രത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും, അത് അബിനും മാതൃകയാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തൃത്താലയിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അതൃപ്തി ഇന്ന് പരസ്യമായി അറിയിച്ചിരുന്നു അബിൻ വർക്കി . യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി തുടരാനും കേരളത്തിൽ തന്നെ തുടരാനുമാണ് തനിക്ക് ആഗ്രഹമെന്നും അബിൻ പറഞ്ഞു. “യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായാണ് ഞാൻ എന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട്, ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി, യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി . രാഷ്ട്രീയത്തിൽ എനിക്ക്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതംകോട് സ്വദേശികളായ ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. നിതിനെ വെടിവെച്ചുകൊന്ന ശേഷം ബിനു ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ. മരുതംകോട് ഗവൺമെന്റ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് . ഇരുവരും അയൽവാസികളായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ തോക്ക് കണ്ടെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. യുവാക്കൾ തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള വൈരാഗ്യം ഉള്ളതായി അറിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പത്തനംതിട്ട : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമുണ്ടായതായി തന്ത്രി. ദേവന് നേദിക്കും മുൻപ് സദ്യ മന്ത്രിയ്ക്ക് വിളമ്പി എന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത് . ആചാരലംഘനം നടന്നെന്നും, പരിഹാരക്രിയ ചെയ്യണമെന്നും കാട്ടി ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശ സമിതി അംഗങ്ങളും , ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളി വച്ച് പരസ്യമായി എണ്ണപ്പണം സമർപ്പിക്കണം .11 പറ അരിയുടെ സദ്യ വയ്ക്കണം . തിടപ്പള്ളിയിൽ ഒരു പറ അരിയുടെ സദ്യ ഒരുക്കണം നാലു കറിയും പാകം ചെയ്യണം . സദ്യ ആദ്യം ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തിൽ പറയുന്നു.
നാഗ്പൂർ: മാവോയിസ്റ്റ് നേതാവും, കേഡറുകളും തോക്ക് താഴെ വച്ച് കീഴടങ്ങി . പൊളിറ്റ് ബ്യൂറോയിലെ സീനിയർ നേതാവ് മല്ലോജുല വേണുഗോപാൽ റാവു, എന്ന സോനു ഭൂപതിയാണ് 62 കേഡറുകളുമായി മഹാരാഷ്ട്രയിലെ ഗഡ്ചിരോളി പോലീസ് ആസ്ഥാനത്ത് കീഴടങ്ങിയത് . ഇതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട മാവോയിസ്റ്റ് കലാപത്തിന് അന്ത്യമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും , സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ പോലീസ് നടത്തിയ തുടർച്ചയായ ഓപ്പറേഷനുകളുടെ ഫലമായാണ് കീഴടങ്ങൽ .സെപ്റ്റംബറിൽ, സോനു ആയുധങ്ങൾ താഴെ വയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. “ഛത്തീസ്ഗഡിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമുള്ള മാവോയിസ്റ്റ് കേഡർമാരുടെ വലിയൊരു വിഭാഗത്തിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു,” എന്നും സൂചനകൾ വന്നിരുന്നു . കുറച്ച് ആഴ്ചകൾക്ക് മുമ്പ്, തെലങ്കാന സ്വദേശിയായ മാവോയിസ്റ്റ് നേതാവും കീഴടങ്ങിയിരുന്നു. അതിനു മുൻപ് അദ്ദേഹം എഴുതിയ കത്തിൽ, ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേർന്നുകൊണ്ട് “സ്വയം രക്ഷിക്കാൻ” തന്റെ സഖാക്കളോട് ആഹ്വാനം ചെയ്തിരുന്നു. സോനുവിന്റെ കീഴടങ്ങൽ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്…
തൃശൂർ ; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത . അദ്ധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണു കുട്ടികൾക്ക്? കഴുത്തിൽ കുരിശുമാല, നെറ്റിയിൽ കുങ്കുമം, കയ്യിൽ ഏലസ് ഒക്കെ നിരോധിക്കുമോ? എന്നാണ് മെത്രാപ്പോലീത്തയുടെ ചോദ്യം . ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് .നിരവധി ക്രിസ്ത്യൻ വിശ്വാസികളാണ് പോസ്റ്റിന് താഴെ മെത്രാപ്പോലീത്തയെ വിമർശിച്ച് രംഗത്തെത്തിയത് . കഴിഞ്ഞ ദിവസമാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിച്ച വന്ന കുട്ടിയെ അധികൃതർ വിലക്കിയത്. സ്കൂൾ യൂണിഫോം ധരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെ മാതാപിതാക്കളും , മതസംഘടനകളും രംഗത്ത് വരികയും, സ്കൂളിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. കുട്ടി നിർബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കൾ സ്കൂള്‍ അധികൃതരോട് പറഞ്ഞത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി സ്ക്കൂളിന് സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകി . സ്കൂൾ യൂണിഫോം സംബന്ധിച്ച തീരുമാനം പാലിക്കാൻ എല്ലാ കുട്ടികളും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
