Author: Anu Nair

ന്യൂഡൽഹി : 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും . കഴിഞ്ഞ ദിവസം വൈകുന്നേരം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിൽ നടന്ന അക്രമത്തിൽ 15 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു . അതിനു പിന്നാലെയാണ് വെടിനിർത്തൽ. സങ്കീർണ്ണവും എന്നാൽ പരിഹരിക്കാവുന്നതുമായ ഈ പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും സംഭാഷണത്തിലൂടെ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാകിസ്ഥാൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതായി പാകിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞു . വെടിനിർത്തലിനെക്കുറിച്ചോ പോരാട്ടം താൽക്കാലികമായി നിർത്താൻ ആരാണ് ആവശ്യപ്പെട്ടതെന്ന പാകിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ചോ അഫ്ഗാനിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ സൈനിക നടപടികളിൽ നിരവധി അഫ്ഗാൻ സുരക്ഷാ സൈനികരെയും തീവ്രവാദികളെയും തങ്ങൾ കൊന്നതായി പാക്ക് സൈന്യം പറഞ്ഞു.പ്രകോപനമില്ലാതെ’ നടന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായും പാക്ക് സൈന്യം പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ തെക്കൻ കാണ്ഡഹാറിലെ അതിർത്തി പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ 10 ഓളം പേർ…

Read More

കൊല്ലം : കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഒൻപതാം ക്ലാസുകാരി പെൺകുഞ്ഞിന് ജന്മം നൽകിയത് . ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ലൈംഗിക പീഡനം പുറത്തുവന്നത്. അമ്മ വീട്ടിലില്ലാത്തപ്പോഴെല്ലാം പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. അച്ഛൻ കുടുംബം ഉപേക്ഷിച്ചുപോയ ശേഷമാണ് അയാൾ അമ്മയോടൊപ്പം താമസിക്കാൻ തുടങ്ങിയത്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന അമ്മ മിക്ക സമയത്തും വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. ഹോട്ടൽ ജീവനക്കാരനായ പ്രതി രണ്ട് വർഷമായി പെൺകുട്ടിയുടെ അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വാഗമണിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്.

Read More

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മയിൽ 10 സ്ത്രീകൾ ഉൾപ്പെടെ 27 മാവോയിസ്റ്റുകൾ പോലീസിനും സിആർപിഎഫിനും മുന്നിൽ കീഴടങ്ങി. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ഭയന്നും, പുനരധിവാസ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായുമാണ് കീഴടങ്ങൽ . മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ മുതിർന്ന പോളിറ്റ് ബ്യൂറോ മാവോയിസ്റ്റ് കമാൻഡർ വേണുഗോപാൽ 60 കേഡറുകളുമായി കീഴടങ്ങിയതിനു പിന്നാലെയാണിത് .കീഴടങ്ങിയ കേഡർമാർ സുക്മയിൽ പ്രവർത്തിക്കുന്ന വിവിധ മാവോയിസ്റ്റ് സംഘടനകളിൽ സജീവമായിരുന്നു. ഏറ്റുമുട്ടലുകൾ, ഐഇഡി സ്ഫോടനങ്ങൾ, സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന അക്രമ സംഭവങ്ങളിൽ പങ്കാളികളായിരുന്നു ഇവരെന്ന് സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു . “നക്സൽ ഉന്മൂലന കാമ്പെയ്‌നിന്” കീഴിൽ ജില്ല നടത്തുന്ന തീവ്രമായ ഇടപെടലുകളുടെയും വിശ്വാസം വളർത്തിയെടുക്കുന്നതിന്റെയും നേരിട്ടുള്ള ഫലമായാണ് മുഖ്യധാരയിലേക്ക് മടങ്ങാനുള്ള ഇവരുടെ തീരുമാനത്തെ കാണുന്നതെന്നും എസ് പി പറഞ്ഞു.മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രാദേശിക ഗ്രാമീണരുടെ ആത്മവിശ്വാസം മാറുന്നതിന്റെ മറ്റൊരു സൂചനയാണ് കീഴടങ്ങൽ എന്നും അദ്ദേഹം പറഞ്ഞു. “ഈ വ്യക്തികളെ…

Read More

നടൻ പങ്കജ് ധീർ അന്തരിച്ചു. ബി.ആർ. ചോപ്രയുടെ ഇതിഹാസ പരമ്പരയായ ‘മഹാഭാരതത്തിൽ ‘ കർണനായി എത്തി ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ നടനാണ് പങ്കജ് ധീർ. 68 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 1981-ൽ പുറത്തിറങ്ങിയ ‘പൂനം’ എന്ന ചിത്രത്തിലൂടെയാണ് പങ്കജ് ധീർ തന്റെ അഭിനയ യാത്ര ആരംഭിച്ചത്. എന്നാൽ അത് ബോക്സ് ഓഫീസിൽ വിജയമായില്ല. മഹാഭാരതത്തിന്റെ 94 എപ്പിസോഡുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഒരു എപ്പിസോഡിന് 3,000 രൂപയാണ് അന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പങ്കജ് ധീർ തന്റെ കരിയറിൽ ഉടനീളം നിരവധി സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രകാന്ത, ദി ഗ്രേറ്റ് മറാത്ത തുടങ്ങിയ നിരവധി പുരാണ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സോൾജിയർ, ബാദ്ഷാ, സഡക് തുടങ്ങിയ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു.

Read More

ശ്രീനഗർ: 14 കാരനായ മകൻ കുഴഞ്ഞു വീണു മരിച്ചതിന് പിന്നാലെ മനോദു:ഖം താങ്ങാനാകാതെ അച്ഛനും മരിച്ചു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ബനിഹാളിലെ ടെതാർ പ്രദേശത്താണ് സംഭവം. 45 വയസ്സുള്ള ഷബീർ അഹമ്മദ് ഗാനിയ തന്റെ രോഗിയായ മകൻ സാഹിൽ അഹമ്മദിനെ (14) ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സാഹിലിന്റെ അവസ്ഥ മോശമാകുകയായിരുന്നു . വഴിയിൽ വച്ച് തന്നെ സാഹിൽ പിതാവിന്റെ മടിയിൽ കുഴഞ്ഞുവീണു മരിച്ചു . മകൻ മരിച്ചതിന്റെ ആഘാതം സഹിക്കാൻ കഴിയാതെ പിതാവിന് ഹൃദയാഘാതം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബാനിഹാളിലെ സബ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

ന്യൂഡൽഹി : ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഹരിത പടക്കങ്ങൾ വിൽക്കാൻ സുപ്രീം കോടതിയുടെ താൽക്കാലിക അനുമതി . ഹരിത പടക്കങ്ങൾ നിർമ്മിക്കാനും വിൽക്കാനും അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ് . സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, രാവിലെ 6 മുതൽ രാവിലെ 8 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും പടക്കങ്ങൾ പൊട്ടിക്കാൻ അനുവാദമുണ്ട്. ഒക്ടോബർ 15 നും 25 നും ഇടയിൽ നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ഹരിത പടക്കങ്ങളുടെ വിൽപ്പന അനുവദിക്കൂവെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉൾപ്പെടുന്ന ബെഞ്ച് പറഞ്ഞു. ഡൽഹി-എൻ‌സി‌ആറിലേക്ക് കടത്തുന്ന പടക്കങ്ങൾ ഹരിത പടക്കങ്ങളേക്കാൾ കൂടുതൽ നാശനഷ്ടമുണ്ടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. പരിസ്ഥിതിക്ക് ദോഷം വരുത്താതെ മിതമായ ആഘോഷങ്ങൾ അനുവദിക്കുന്ന സമീപനത്തിന്റെ ആവശ്യകതയെ പറ്റിയും കോടതി വ്യക്തമാക്കി. സോളിസിറ്റർ ജനറലും അമിക്കസ് ക്യൂറിയും സമർപ്പിച്ച ഹർജികളും സുപ്രീം കോടതി പരിഗണിച്ചു. കോവിഡ്-19…

Read More

ഇസ്ലാമാബാദ് ; താലിബാനെക്കുറിച്ചുള്ള പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശങ്ങൾക്കെതിരെ ഖൈബർ പഖ്തൂൺഖ്വ മുൻ കൃഷി മന്ത്രി മേജർ സജ്ജാദ് ബർക്വാൾ . ഖ്വാജ ആസിഫിനെ പോലെ ഇത്രയും നാണമില്ലാത്ത , അഹങ്കാരിയായ ഒരുത്തനെ താൻ കണ്ടിട്ടില്ലെന്നാണ് സജ്ജാദ് ബർക്വാൾ പറയുന്നത് . താലിബാനുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച സജ്ജാദ് ബർക്വാൾ “മതം, വിശ്വാസം, പാരമ്പര്യങ്ങൾ, ആചാരങ്ങൾ അങ്ങനെ എല്ലാം ഞങ്ങൾ അവരുമായി പങ്കിടുന്നു.” എന്നും പറഞ്ഞു.പാകിസ്ഥാൻ അതിർത്തിയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഖ്വാജ ആസിഫ് അഫ്ഗാനിസ്ഥാനെ ശത്രുരാജ്യമെന്ന് വിളിച്ചിരുന്നു . അതിനെതിരെയാണ് സജ്ജാദ് ബർക്വാളിന്റെ പരാമർശം. ‘ ഖവാജ ആസിഫ് അഫ്ഗാനിസ്ഥാൻ നമ്മുടെ ശത്രുരാജ്യമാണെന്ന് പ്രസ്താവന നടത്തി . ഇത്രയും നാണംകെട്ട, ഇത്ര അപമാനിതനായ, ഒരു വ്യക്തിയെ നമ്മുടെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഈ പ്രതിരോധ മന്ത്രി ആവർത്തിച്ച് വിചിത്രമായ പ്രസ്താവനകൾ നടത്തുന്ന രീതി. അദ്ദേഹം മുമ്പും സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു, അടുത്തിടെ മറ്റൊന്ന് കൂടി നടത്തി.നമുക്ക് ഇങ്ങനെ…

Read More

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ അവയവം മാറ്റിവയ്ക്കൽ ആശുപത്രി ചേവായൂരിൽ ആരംഭിക്കുന്നു . അവയവ, ടിഷ്യു ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂഷന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ആരോഗ്യ വകുപ്പിന് സമർപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നവീകരിച്ച ഡെർമറ്റോളജി ആശുപത്രിയുടെയും വാസ്തുവിദ്യാ രൂപകൽപ്പനകളും ആശുപത്രി കാമ്പസിനായുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കിയത് നിർവ്വഹണ ഏജൻസിയായ എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡാണ്. ചെവായൂർ ഡെർമറ്റോളജി ആശുപത്രി കോമ്പൗണ്ടിനുള്ളിൽ 20 ഏക്കറിൽ കിഫ്ബി ഫണ്ടിൽ നിന്ന് 643.88 കോടി രൂപ ഉപയോഗിച്ച് ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. കിഫ്ബി വഴി സാങ്കേതിക അനുമതി നേടുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തിന് 400.21 കോടി രൂപയും, രണ്ടാം ഘട്ടത്തിന് 183.41 കോടി രൂപയും, 33 കെവി വൈദ്യുതി വിതരണം സ്ഥാപിക്കുന്നതിന് 18.52 കോടി രൂപയും എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. റവന്യൂ വകുപ്പ് ഭൂമി സർവേ പൂർത്തിയാക്കി, ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലകൾ വീതമുള്ള നാല് ബ്ലോക്കുകളാണ്…

Read More

ജയ്പൂർ : ജോധ്പൂരിൽ നിന്ന് ജയ്സാൽമറിലേക്ക് പോകുകയായിരുന്ന ബസിന് തീ പിടിച്ച് 21 പേർ മരിച്ചു . 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ 57 യാത്രക്കാരുമായി ജയ്‌സാൽമീറിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത് . ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ, വാഹനത്തിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തി. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ബസ് പൊട്ടിത്തെറിക്കുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ഫയർ ടെൻഡറുകളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരിക്കേറ്റ യാത്രക്കാരെ ആദ്യം ജയ്‌സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഗുരുതരമായി പരിക്കേറ്റ 16 പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 16 യാത്രക്കാരിൽ ഒരാൾ മരിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചതായി ജയ്‌സാൽമീർ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പരിക്കേറ്റ എല്ലാ യാത്രക്കാർക്കും ഉടനടി…

Read More

കോഴിക്കോട് : പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ . അന്ന് പോലീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതിന് എൽഡിഎഫ് ഉന്നയിച്ച ആരോപണത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവന് ഹാനി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നും അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുഡിഎഫ് പ്രവർത്തകർ പോലീസിന് നേരെ കുപ്പികൾ എറിയുന്നത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്ഫോടനവും ദൃശ്യങ്ങളിൽ കാണാം. പോലീസ് ഗ്രനേഡോ കണ്ണീർ വാതകമോ പ്രയോഗിക്കുമ്പോൾ സംഭവിക്കുന്നതുപോലെയുള്ള സ്ഫോടനത്തിന്റെ ദൃശ്യങ്ങളല്ല ഇതെന്ന് പേരാമ്പ്ര പോലീസ് പറഞ്ഞു.പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റിരുന്നു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ലാത്തി പ്രയോഗിച്ചുവെന്ന റൂറൽ എസ്പിയുടെ തുറന്ന പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സംഘർഷത്തിൽ ഷാഫി ഉൾപ്പെടെ എഴുനൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര, വടകര റൂറൽ എസ്പി…

Read More