Author: Anu Nair

പട്ന : ഒറ്റ പ്രസവത്തിൽ നാല് കണ്മണികൾക്ക് ജന്മം നൽകി യുവതി. ബീഹാറിലെ മോത്തിഹാരി വാത്സല്യ ഐ വി എഫ് നഴ്‌സിംഗ് ഹോമിൽ സുഖമായി കഴിയുകയാണ് അമ്മയും നാല് കുഞ്ഞുങ്ങളും. പപ്പു കുമാർ ചൗധരിയുടെ ഭാര്യയും വിസുൻപൂർ ധേഖ നിവാസിയുമായ രഞ്ജു ദേവിയാണ് ഒരു മകനും, മൂന്ന് പെണ്മക്കൾക്കും ജന്മം നൽകിയത് . ഡോ. സ്വസ്തിക് സിൻഹയും ഡോ. ​​അനന്യ സിൻഹയും അടങ്ങുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത് . ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്നും ഡോക്ടർമാർ പറഞ്ഞു. രഞ്ജു ദേവി ഏകദേശം അഞ്ച് വർഷം മുമ്പാണ് വിവാഹിതയായത്. കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ ദമ്പതികൾ ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ നാല് കുഞ്ഞുങ്ങളെ ലഭിച്ചത് ഇവർക്ക് ഇരട്ടി സന്തോഷമാണ്. നിരവധി പേരാണ് കുഞ്ഞുങ്ങളെ കാണാനും, ദമ്പതികളെ അഭിനന്ദിക്കാനുമായി എത്തിയത്.

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അതൃപ്തി പരസ്യമായി അറിയിച്ച് അബിൻ വർക്കി . യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി തുടരാനും കേരളത്തിൽ തന്നെ തുടരാനുമാണ് തനിക്ക് ആഗ്രഹമെന്നും അബിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാർട്ടിയുടെ തീരുമാനം മാറ്റാൻ ശ്രമിക്കുമെന്നും അബിൻ വ്യക്തമാക്കി. “യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായാണ് ഞാൻ എന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട്, ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി, യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി . രാഷ്ട്രീയത്തിൽ എനിക്ക് സംഭവിച്ച ഏതൊരു നന്മയ്ക്കും ഞാൻ രാഹുൽ ഗാന്ധിയോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു. ഞാൻ ഉൾപ്പെടെയുള്ള ആളുകൾ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വന്നത്. സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ഉന്നത സ്ഥാനത്ത് നിന്ന് എന്നെ തടഞ്ഞത് എന്റെ ക്രിസ്ത്യൻ സ്വത്വമാണോ എന്ന് എനിക്കറിയില്ല. പാർട്ടി നേതൃത്വമാണ് അത് വ്യക്തമാക്കേണ്ടത്. ‘കോൺഗ്രസ്’ എന്ന ടാഗ് ഉള്ളതുകൊണ്ടാണ് എനിക്ക് ഒരു വിലാസം ലഭിച്ചത്. പാർട്ടിയെ…

Read More

ആലപ്പുഴ ; പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ കരയിലേക്ക് കയറാൻ പിടിച്ച കെ എസ് ഇ ബി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ നടപടിയ്ക്ക് സാധ്യത . പള്ളിപ്പാട് പുത്തൻപുരയിലെ സരള (64) ആണ് മരിച്ചത്. ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോപണം. പള്ളിപ്പാട് കെഎസ്ഇബി ഓഫീസിൽ നിരവധി തവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി എടുത്തില്ലെന്ന് ജനകീയ സമിതി ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. പള്ളിപ്പാട്ടും സമീപ പ്രദേശങ്ങളിലെ നെൽവയലുകളിലെ വൈദ്യുതി ലൈനുകൾ അപകടകരമായ രീതിയിലാണ്. ഇത് എത്രയും വേഗം ശരിയാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അധികാരികൾ തയ്യാറാകണം. സരളയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സ്റ്റേ കമ്പി ഫ്യൂസ് കാരിയറിൽ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ അപകട സാധ്യത കെഎസ്ഇബി ശ്രദ്ധിച്ചിരുന്നില്ലെന്നാണ്…

Read More

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് വിധിച്ച് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി. കൊല നടന്ന് ആറു വർഷങ്ങൾക്കു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. ചെന്താമരക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. വ്യാഴാഴ്ച്ച കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നുമാണ് നേരത്തെ അതുല്യയും അഖിലയും പ്രതികരിച്ചത്. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി…

Read More

ഗാസ ; ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാറിനെത്തുടർന്ന്, ബന്ദികളാക്കിയ എല്ലാവരെയും കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു . എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഹമാസ് ബന്ദിയാക്കിയ മകന് വേണ്ടി കാത്തിരുന്ന നേപ്പാളി സ്വദേശികളായ മാതാപിതാക്കളെ തേടി കഴിഞ്ഞ ദിവസം എത്തിയത് മകന്റെ മരണവാർത്തയാണ്. വിപിൻ ജോഷിയുടെ മരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസം ബന്ദികളെ വിട്ടയച്ച കൂട്ടത്തിൽ വിപിൻ ജോഷിയുടെ പേര് ഉണ്ടായിരുന്നില്ല. തങ്ങളുടെ മകൻ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നവർക്ക് താങ്ങാനാകുന്നതിലുമധികമാണ് മകന്റെ മരണം . കഴിഞ്ഞ മാസം ഹമാസ് പുറത്തുവിട്ട ഇസ്രായേലി ബന്ദികളുടെ ചിത്രങ്ങളിലും വിപിൻ ജോഷി ഉണ്ടായിരുന്നു. സെപ്റ്റംബർ 21 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, എങ്ങനെയാണ് വിപിൻ പെട്ടെന്ന് മരിച്ചത് എന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത് . ഇസ്രായേൽ-ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്തതും ആ പ്രദേശത്തെ താമസക്കാരനല്ലാത്തതുമായ ഏക ഹിന്ദു ബന്ദിയെ ഹമാസ് എന്തിനാണ് കൊന്നതെന്നാണ് മാതാപിതാക്കൾ ചോദിക്കുന്നത് . 2023 ഒക്ടോബർ 7 ന്…

Read More

ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 96 കിടക്കകളുള്ള പുതിയ യൂണിറ്റ് ഇന്ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.എച്ച്എസ്ഇ മിഡ് വെസ്റ്റിൽ കിടക്ക ശേഷി വർദ്ധിപ്പിക്കുന്നതിന് “ഉടനടി നടപടിയും നിക്ഷേപവും” ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എച്ച്ഐക്യുഎ പ്രസിദ്ധീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഡൂറഡോയിൽ കാമ്പസിലെ ബ്ലോക്കിന്റെ ഉദ്ഘാടനം. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളെ ആശുപത്രി ട്രോളികളിൽ ചികിത്സിക്കുന്നത് ഈ ആശുപത്രിയിലാണ്.24 കിടക്കകളുള്ള നാല് വാർഡുകൾ ഉൾക്കൊള്ളുന്ന പുതിയ ബ്ലോക്കിന് ഏകദേശം 400 അധിക ജീവനക്കാരെ ആവശ്യമുണ്ട്.തസ്തികകൾ നികത്തുന്നതിനുള്ള നിയമനം പുരോഗമിക്കുകയാണെന്ന് ആശുപത്രി അറിയിച്ചു. എച്ച്ഐക്യുഎയുടെ ശുപാർശകളിൽ സർക്കാർ എങ്ങനെ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി ജെന്നിഫർ കരോൾ മക്നീൽ ഇന്ന് വ്യക്തമാക്കിയേക്കും.

Read More

കോര്‍ക്ക് : കോര്‍ക്ക് സീറോ മലബാര്‍ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രത്യേക സമുദായക്കാർ . വിൽട്ടൺ എസ് എം എ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വിശുദ്ധ കുര്‍ബാന നടക്കവെയാണ് സംഭവം . ആറ് പേരടങ്ങുന്ന സംഘം പിന്‍വാതിലിലൂടെ പ്രവേശിച്ച് സ്പീക്കര്‍ ഉപയോഗിച്ച് ‘മാഷാ അള്ളാ ‘എന്ന് നിരന്തരമായി വിളിച്ച് വിശ്വാസികളെ ഭീതിതരാക്കിയെന്നാണ് ആരോപണം. ക്രച്ചസുമായി എത്തിയ വികലാംഗനെന്ന് തോന്നിപ്പിക്കുന്ന മറ്റൊരാള്‍ പള്ളിയുടെ മുന്‍ ഭാഗത്തും നിലയുറപ്പിച്ചു. ഇതേ സമയം , ഇന്ത്യക്കാരെ കളിയാക്കുന്ന വിധത്തിലുള്ള ഒരു കനേഡിയന്‍ പാട്ടും ഉച്ചത്തില്‍ സ്പീക്കറിലൂടെ കേള്‍പ്പിച്ചുകൊണ്ടിരുന്നു.പത്തു മുതല്‍ 20 വയസുവരെ ഉള്‍പ്പെട്ടവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.സംഘത്തിലെ ഏറ്റവും ചെറിയ കുട്ടി , സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു.ഹന്നാൻ വെള്ളത്തിൽ കൈകൾ ഇടുകയും തുപ്പി മലിനമാക്കുകയും ചെയ്തു. കമ്മറ്റിക്കാര്‍ ,പുറത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ ക്രച്ചസില്‍ എത്തിയ ആള്‍ ഒഴികെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ സമയമായതോടെ ,ക്രച്ചസില്‍ എത്തിയ ഇയാൾ, വിശുദ്ധ കുര്‍ബാന ,കൈക്കൊള്ളാനെന്നഭാവേനെ അടുത്തതോടെ…

Read More

ഡബ്ലിന്‍ : 24 പാകിസ്ഥാന്‍കാരെ നാടുകടത്താന്‍ സര്‍ക്കാരിന് ചെലവായത് റെക്കോഡ് തുക . ചാർട്ടേഡ് വിമാനത്തിൽ ഇവരെ നാടുകടത്താനായി ഇതിനായി 4,73,000 യൂറോ ചെലവായെന്ന് നീതിന്യായ മന്ത്രി മന്ത്രി ജിം ഒ കല്ലഗന്‍ വെളിപ്പെടുത്തി. ഈ വര്‍ഷത്തെ നാലാമത്തെയും രാജ്യ ചരിത്രത്തിലെ ഏറ്റവും ചെലവേറിയതുമായ ചാര്‍ട്ടേഡ് നാടുകടത്തലാണിത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ നാടുകടത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഒരാള്‍ക്ക് 20,000 യൂറോ നിരക്കില്‍ 473,000 യൂറോയാണ് ഇതിനായി ചെലവാക്കിയത്. അഭയാര്‍ഥിയെ നാടുവിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതിനായി ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ഇതിന് പുറമെയാണ് . മാത്രമല്ല, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, ഓണ്‍-ബോര്‍ഡ് പാരാമെഡിക്കുകള്‍,ഫ്ളൈറ്റ് മാനേജ്‌മെന്റ് തുടങ്ങിയ സപ്പോര്‍ട്ട് സര്‍വ്വീസുകളൊഴിച്ചുള്ള ചെലവാണിത്. ഇതു കൂടി വരുമ്പോള്‍ ചെലവായ തുക ഇനിയുമേറും. സെപ്തംബര്‍ 23 ന് ചാര്‍ട്ടേഡ് വിമാനത്തില്‍ 24 പുരുഷന്മാരെ പാകിസ്ഥാനിലേക്ക് നാടുകടത്തി.മുമ്പ് ജോര്‍ജിയയിലേക്ക് രണ്ട് വിമാനങ്ങളിലും നൈജീരിയയിലേക്ക് ഒരു വിമാനത്തിലും അഭയാര്‍ത്ഥികളെ നാടുകടത്തിയിരുന്നു.ഇതിനാകെ 5,30,941 യൂറോയാണ് ചെലവായത്.ഈ വര്‍ഷം ഇതുവരെ 130 പേരെയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍…

Read More

ലോക്ക്ഡൗൺ കാലഘട്ടങ്ങളെ അപേക്ഷിച്ച്, അയർലൻഡിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന യുവാക്കളുടെ നിരക്ക് വർദ്ധിച്ചതായി പഠന റിപ്പോർട്ട്. 15-24 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പ്രതികൂല ഫലങ്ങൾ മൂലമാണെന്ന് ഗവേഷകർ പറയുന്നു. കോവിഡ്-19 പാൻഡെമിക്കും അനുബന്ധ ലോക്ക്ഡൗണുകളും യുവാക്കൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ തോതിൽ സ്വാധീനം ചെലുത്തുന്നുവെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് എച്ച്എസ്ഇ ആരോഗ്യ സംരക്ഷണ വിദഗ്ധർ ഇക്കാര്യത്തിൽ പഠനം നടത്തിയത്. യൂറോപ്പിൽ ഇതിനകം തന്നെ നാലാമത്തെ ഉയർന്ന യുവ ആത്മഹത്യാ നിരക്കുള്ള രാജ്യത്ത്, ലോക്ഡൗൺ കാലഘട്ടം യുവാക്കൾക്കിടയിൽ മാനസികാരോഗ്യ വെല്ലുവിളികൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നതായും എച്ച്എസ്ഇ ആരോഗ്യ സംരക്ഷണ വിദഗ്ധർ അഭിപ്രായപ്പെട്ടു.ലോക്ക്ഡൗണുകൾക്കിടയിൽ ആശുപത്രി പ്രവേശനങ്ങളിൽ 3.81 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ള യുവ രോഗികളാണെന്നും മറ്റ് സമയങ്ങളിൽ ഇത് 2.16 ശതമാനമാണെന്നും കണ്ടെത്തി. ലോക്ക്ഡൗൺ കാലത്ത് 15-24 വയസ്സ് പ്രായമുള്ളവരിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനത്തിന്റെ ശരാശരി നിരക്ക് ആഴ്ചയിൽ…

Read More

ഡബ്ലിനിലെ 601 കിടക്കകളുള്ള കവാന കോർട്ട് വിദ്യാർത്ഥി അക്കൊമഡേഷൻ സെന്ററിന് ബാങ്ക് ഓഫ് അയർലൻഡ് (BoI) 81 മില്യൺ യൂറോയുടെ റീഫിനാൻസിംഗ് . ഇതോടെ ബാങ്ക് ഓഫ് അയർലൻഡിന്റെ വിദ്യാർത്ഥി അക്കൊമഡേഷൻ സെന്ററിനുള്ള മൊത്തം ഫണ്ടിംഗ് 700 മില്യണിലധികം യൂറോയിലേക്ക് എത്തും. ഇത് രാജ്യവ്യാപകമായി 7,000 ത്തിലധികം കിടക്കകൾ എത്തിക്കാനും സഹായിച്ചു. “ഈ ഏറ്റവും പുതിയ ഇടപാട് GSA യുമായുള്ള 10 വർഷത്തെ പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നു, കൂടാതെ വിദ്യാർത്ഥികളോടുള്ള ഞങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,” എന്നാണ് ഇതിനെ പറ്റി BoI യിലെ റെസിഡൻഷ്യൽ ആൻഡ് ഡെവലപ്‌മെന്റ് ഫിനാൻസ് മേധാവി ബ്രയാൻ ഗാഫ്‌നി പറയുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിലായി 11 രാജ്യങ്ങളിൽ പർപ്പസ്-ബിൽറ്റ് സ്റ്റുഡന്റ് അക്കോമഡേഷൻ (PBSA) യുടെ നിക്ഷേപകൻ, ഡെവലപ്പർ, അസറ്റ് മാനേജർ എന്നീ നിലകളിൽ GSA അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. കമ്പനിയുടെ ഐറിഷ് പ്രവർത്തനങ്ങളിൽ BoI യുടെ പിന്തുണ പ്രധാനമാണെന്ന് GSA ആഗോള തലവൻ ജോൺ ജേക്കബ്സ്…

Read More