പാലക്കാട്: പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതംകോട് സ്വദേശികളായ ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. നിതിനെ വെടിവെച്ചുകൊന്ന ശേഷം ബിനു ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ.
മരുതംകോട് ഗവൺമെന്റ് സ്കൂളിന് സമീപമുള്ള റോഡിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് . ഇരുവരും അയൽവാസികളായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ തോക്ക് കണ്ടെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. യുവാക്കൾ തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള വൈരാഗ്യം ഉള്ളതായി അറിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post

