തൃശൂർ ; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത . അദ്ധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണു കുട്ടികൾക്ക്? കഴുത്തിൽ കുരിശുമാല, നെറ്റിയിൽ കുങ്കുമം, കയ്യിൽ ഏലസ് ഒക്കെ നിരോധിക്കുമോ? എന്നാണ് മെത്രാപ്പോലീത്തയുടെ ചോദ്യം . ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് .നിരവധി ക്രിസ്ത്യൻ വിശ്വാസികളാണ് പോസ്റ്റിന് താഴെ മെത്രാപ്പോലീത്തയെ വിമർശിച്ച് രംഗത്തെത്തിയത് .
കഴിഞ്ഞ ദിവസമാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിച്ച വന്ന കുട്ടിയെ അധികൃതർ വിലക്കിയത്. സ്കൂൾ യൂണിഫോം ധരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെ മാതാപിതാക്കളും , മതസംഘടനകളും രംഗത്ത് വരികയും, സ്കൂളിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു.
കുട്ടി നിർബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കൾ സ്കൂള്‍ അധികൃതരോട് പറഞ്ഞത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി സ്ക്കൂളിന് സുരക്ഷ ഉറപ്പാക്കാനും നിർദേശം നൽകി . സ്കൂൾ യൂണിഫോം സംബന്ധിച്ച തീരുമാനം പാലിക്കാൻ എല്ലാ കുട്ടികളും ബാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. നാലു മാസത്തോളം യൂണിഫോം ധരിച്ച് മാത്രം എത്തിയിരുന്ന കുട്ടി കഴിഞ്ഞ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. തുടര്‍ന്നാണ് സ്കൂള്‍ മാനേജ്മെന്റ് കുട്ടിയെ വിലക്കിയത്.
അതേസമയം ഇപ്പോൾ സ്കൂൾ മാനേജ്മെന്റ് നിർദേശം അനുസരിക്കാമെന്നാണ് കുട്ടിയുടെ നിലപാട്. ഇക്കാര്യം സ്കൂൾ മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു.

