- ഗുവാഹഠിയിൽ രാജസ്ഥാന്റെ ആറാട്ട്; മുംബൈക്ക് തോൽവി
- ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണം നടത്താനെത്തി ; മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
- രക്തത്തിന്റെ സ്റ്റോക്ക് കുറവ്; ദാതാക്കളോട് ക്ലിനിക്കുകളിൽ എത്താൻ ആഹ്വാനം
- 50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന്‍ മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്
- മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങി മരിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദു ഐക്യവേദി
- കൗമാരക്കാരിയ്ക്ക് മർദ്ദനം; 18 കാരൻ അറസ്റ്റിൽ
- നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും
- കാൽനട യാത്രക്കാരിയെ ബസ് ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Author: Anu Nair
തിരുവനന്തപുരം : വയോധികയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് . തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരന്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങൾ തുളച്ചു കയറിയത് . ചൊവ്വാഴ്ച്ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്ക്കരിച്ചത് . സംസ്ക്കാരത്തിനിടെ ശരീരത്തിനുള്ളിലെ പേസ്മേക്കൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീളുകൾ സമീപത്ത് നിന്ന സുന്ദരന്റെ കാൽ മുട്ടിലേയ്ക്കാണ് തുളച്ച് കയറിയത് . പരിഭ്രാന്തരായ വീട്ടുകാർ സുന്ദരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ്മേക്കർ ഘടിപ്പിച്ചത് . സാധാരണ മരണശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട്. എന്നാൽ വീട്ടിൽ വച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത് . മരണശേഷം വീട്ടുകാർ പേസ് മേക്കർ ഘടിപ്പിച്ചിരുന്ന വിവരം വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു.
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ സൂത്രധാരനും, മുഖ്യപ്രതിയുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം . ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എആർ ക്യാമ്പിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് . ഇന്ന് അന്വേഷണ സംഘം പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തും. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തെ പുളിമാത്തെ വസതിയിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക സ്വർണ്ണപ്പാളികൾ സ്പോൺസർ ചെയ്യുകയും ഇലക്ട്രോപ്ലേറ്റിംഗിന്റെ മറവിൽ അവയിൽ നിന്ന് സ്വർണ്ണം എടുക്കുകയും ചെയ്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി. അദ്ദേഹത്തിന്റെ സഹായിയായ കൽപേഷിനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങളെയും കേസിൽ പ്രതികളാക്കി. അന്നത്തെ ദേവസ്വം കമ്മീഷണർ എൻ വാസു, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് 475 ഗ്രാം സ്വർണ്ണം കാണാതായെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ…
ന്യൂഡൽഹി : യെമനിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ പുതിയ മധ്യസ്ഥനെ ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ . വധശിക്ഷ സ്റ്റേ ചെയ്‌തിട്ടുണ്ടെന്നും പ്രതികൂലമായി ഒന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുൻപാകെ ഇക്കാര്യം അറിയിച്ചത്. 2017-ൽ യെമനിലെ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ . 38 കാരിയായ നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി .നിയമപരമായ പിന്തുണ നൽകുന്ന ഹർജിക്കാരുടെ സംഘടനയായ ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ എന്ന സംഘടനയുടെ അഭിഭാഷകൻ, വധശിക്ഷ നിലവിൽ സ്റ്റേ ചെയ്‌തതായി വ്യക്തമാക്കി. വിഷയത്തിൽ ആപത്ശങ്കയില്ലെന്നും, മാറ്റിവയ്ക്കാമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞതനുസരിച്ച് കേസ് 2026 ജനുവരിയിലേയ്ക്ക് മാറ്റി.സാഹചര്യം ആവശ്യമെങ്കിൽ കക്ഷികൾക്ക് നേരത്തെ…
പാലക്കാട് ; കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപിക ആശയെയും ഹെഡ്മിസ്ട്രസ് ലിസിയെയും സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ് . ഡിഇഒയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ക്ലാസ് അധ്യാപിക ആശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. മാത്രമല്ല കുട്ടിയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി ഹെഡ്മിസ്ട്രസ് ലിസി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പല്ലൻ ചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ തൂങ്ങി മരിച്ചത് . വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ അർജുൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വിദ്യാർത്ഥികൾ സ്കൂളിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് എഇഒയും ഡിഇഒയും എത്തി കുട്ടികളോട് ഇക്കാര്യം അന്വേഷിച്ചു. ഇതിനുശേഷമാണ് അന്വേഷണവിധേയമായി അധ്യാപകരെ സസ്പെൻഡ് ചെയ്തത്. അവർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അധ്യാപികയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും,…
പത്തനംതിട്ട : സ്വർണ്ണക്കൊള്ള വിഷയത്തിൽ ശബരിമല സന്നിധാനത്ത് വീണ്ടും പരിശോധനയ്ക്കെത്തി ജസ്റ്റിസ് കെ ടി ശങ്കരൻ . നട തുറന്ന ശേഷം സന്നിധാനത്തെ സ്ട്രോങ് റൂം വീണ്ടും പരിശോധിക്കാനാണ് തീരുമാനം.ആദ്യഘട്ടത്തിൽ മൂന്ന് ദിവസങ്ങളിലായി അദ്ദേഹം സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു.ചെന്നൈയിൽ അറ്റക്കുറ്റപ്പണി പൂർത്തിയാക്കി തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ പാളികൾ അടക്കം അദ്ദേഹം പരിശോധിച്ചിരുന്നു.എങ്കിലും കൂടുതൽ പരിശോധനകൾ വേണമെന്ന നിലപാടിലാണ് ജസ്റ്റിസ് കെടി ശങ്കരൻ . രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടി മാനിച്ചാകും പരിശോധന.ആറന്മുളയിലെ പ്രധാന സ്ട്രോങ് റൂം പിന്നീട് തുറന്ന് പരിശോധിക്കും. അതേസമയം ശബരിമലയിലെ സ്വർണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ പ്രാഥമിക പരിശോധന കഴിഞ്ഞ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേയ്ക്ക് ഉടൻ കടക്കും.കേസിലെ പ്രതിയും, സൂത്രധാരനുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിൽ ദുരൂഹത സംശയിക്കുന്ന അന്വേഷണ സംഘം തുടർ അന്വേഷണത്തിൽ സ്ഥാപന അധികാരികളെയും പ്രതിചേർത്തേക്കും.
ആലപ്പുഴ: താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി പരിശോധിക്കുമോ എന്ന് അറിയില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും നേതാക്കൾ വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും സുധാകരൻ വ്യക്തമാക്കി. ‘ഇവിടെ ഒരു സൈബർ യോദ്ധാവും എനിക്കെതിരെ പോരാടുന്നില്ല. കഴിഞ്ഞ അഞ്ചര വർഷമായി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെ ഇന്നത്തെ ചില പാർട്ടി ഭാരവാഹികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഇതിന് പിന്നിൽ ഒരു സൈബർ യോദ്ധാവുമില്ല. ആലപ്പുഴയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ നാസർ വസ്തുതകൾ അറിയാതെയാണ് വിമർശിക്കുന്നത്.‘ – ജി സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ പാർട്ടിപ്രവർത്തകർ തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് അധികാരമോഹമെന്നും പാർലമെന്‍ററി മോഹമെന്ന് പ്രചരിപ്പിച്ചു. അവർക്കെതിരെ നടപടി എടുക്കണം. ജില്ലാ സെക്രട്ടറി നാസറും…
ന്യൂഡൽഹി : പൗരന്മാരുടെ മികച്ച താൽപ്പര്യങ്ങൾ മനസ്സിൽ വെച്ചാണ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നതെന്ന് ഇന്ത്യ . ഇനി റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. “ ഇന്ത്യ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് . അസ്ഥിരമായ ഊർജ്ജ മേഖലയിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ഞങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണ്ണമായും രൂപപ്പെടുത്തിയത് ഇതിലൂടെയാണ്. സ്ഥിരമായ ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഊർജ്ജ നയത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ. ഇത് നേടുന്നതിന്, ഞങ്ങൾ ഞങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയും വിപണി ആവശ്യങ്ങൾക്കനുസരിച്ച് നിരവധി മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അമേരിക്കയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ വർഷങ്ങളായി…
അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി പരേതനായ വി.എസ്. അച്യുതാനന്ദന്റെ സഹോദരി പുന്നപ്ര വടക്ക് വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ പ്രശ്നങ്ങളെത്തുടർന്ന് കിടപ്പിലായിരുന്ന ഇവർ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. വിഎസിന്റെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന ഒരേയൊരാൾ ആഴികുട്ടിയായിരുന്നു. ഓർമ്മ നഷ്ടപ്പെട്ട് അവശതയിലായിരുന്ന ആഴിക്കുട്ടി സഹോദരന്റെ വേർപാട് അറിഞ്ഞിരുന്നില്ല. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും.
തിരുവനന്തപുരം : പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിൽ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് അനുവദിക്കില്ല. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്‌മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സര്‍ക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത്‌നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്‌നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്‌മെന്റിന് ഓര്‍മ വേണം. ഒരവസരം കിട്ടി…
പാലക്കാട്: വയോധികയുടെ മാല പിടിച്ചു പറിച്ച എസ് ഡി പിഐ നേതാവ് അറസ്റ്റിൽ. കൊടുവായൂർ സ്വദേശി ഷാജഹാനാണ് പിടിയിലായത് . കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാൽ വിൽപ്പനക്കാരിയായ വയോധികയുടെ മാല ഷാജഹാൻ ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്. സംഭവത്തിൽ കുഴൽമന്ദം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വയോധികയ്ക്ക് ഷാജഹാന്റെ മുഖം ഓർമ്മയില്ലായിരുന്നു എങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷാജഹാൻ കൊടുവായൂർ എസ്ഡിപിഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. ഇയാൾ മുൻപും ഇതേ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
