നാഗ്പൂർ: മാവോയിസ്റ്റ് നേതാവും, കേഡറുകളും തോക്ക് താഴെ വച്ച് കീഴടങ്ങി . പൊളിറ്റ് ബ്യൂറോയിലെ സീനിയർ നേതാവ് മല്ലോജുല വേണുഗോപാൽ റാവു, എന്ന സോനു ഭൂപതിയാണ് 62 കേഡറുകളുമായി മഹാരാഷ്ട്രയിലെ ഗഡ്ചിരോളി പോലീസ് ആസ്ഥാനത്ത് കീഴടങ്ങിയത് . ഇതോടെ അഞ്ച് പതിറ്റാണ്ട് നീണ്ട മാവോയിസ്റ്റ് കലാപത്തിന് അന്ത്യമായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും , സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ പോലീസ് നടത്തിയ തുടർച്ചയായ ഓപ്പറേഷനുകളുടെ ഫലമായാണ് കീഴടങ്ങൽ .സെപ്റ്റംബറിൽ, സോനു ആയുധങ്ങൾ താഴെ വയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. “ഛത്തീസ്ഗഡിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമുള്ള മാവോയിസ്റ്റ് കേഡർമാരുടെ വലിയൊരു വിഭാഗത്തിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു,” എന്നും സൂചനകൾ വന്നിരുന്നു . കുറച്ച് ആഴ്ചകൾക്ക് മുമ്പ്, തെലങ്കാന സ്വദേശിയായ മാവോയിസ്റ്റ് നേതാവും കീഴടങ്ങിയിരുന്നു. അതിനു മുൻപ് അദ്ദേഹം എഴുതിയ കത്തിൽ, ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേർന്നുകൊണ്ട് “സ്വയം രക്ഷിക്കാൻ” തന്റെ സഖാക്കളോട് ആഹ്വാനം ചെയ്തിരുന്നു.
സോനുവിന്റെ കീഴടങ്ങൽ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത പ്രഹരമാണെങ്കിലും, 2026 ഓടെ രാജ്യത്തുടനീളമുള്ള തീവ്രവാദ പ്രസ്ഥാനത്തെ തുടച്ചുനീക്കുക എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലക്ഷ്യത്തിലെ വലിയ വിജയമായാണ് ഇതിനെ കാണുന്നത്.
2025 ഓഗസ്റ്റിൽ പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ, 2024 ൽ, ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളും അതിന്റെ ഫലമായി സാധാരണക്കാരുടെയും സുരക്ഷാ സേനയുടെയും മരണങ്ങളും 2010 ലെ ഉയർന്ന നിരക്കിൽ നിന്ന് യഥാക്രമം 85 ശതമാനവും കുറഞ്ഞു” എന്നാണ് പറയുന്നത് .

