- ഗുവാഹഠിയിൽ രാജസ്ഥാന്റെ ആറാട്ട്; മുംബൈക്ക് തോൽവി
- ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണം നടത്താനെത്തി ; മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
- രക്തത്തിന്റെ സ്റ്റോക്ക് കുറവ്; ദാതാക്കളോട് ക്ലിനിക്കുകളിൽ എത്താൻ ആഹ്വാനം
- 50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന്‍ മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്
- മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങി മരിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദു ഐക്യവേദി
- കൗമാരക്കാരിയ്ക്ക് മർദ്ദനം; 18 കാരൻ അറസ്റ്റിൽ
- നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും
- കാൽനട യാത്രക്കാരിയെ ബസ് ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Author: Anu Nair
തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപതി മുര്‍മുവിൻ്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം . ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെയും നാളെ രാവിലെ 6.00 മുതല്‍ രാത്രി 10 മണി വരെയും 23ന് രാവിലെ 6.00 മണി 12.30 മണി വരെയുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ . ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ ശംഖുംമുഖം, ആള്‍സെയിന്റ്‌സ്, ചാക്ക, പേട്ട, പള്ളിമുക്ക് പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, വേള്‍ഡ്‌വാര്‍മ്യൂസിയം, വെള്ളയമ്പലം, കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. നാളെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ശംഖുംമുഖം, ആള്‍സെയിന്റ്‌സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, വേള്‍ഡ്‌വാര്‍മ്യൂസിയം, വെള്ളയമ്പലം കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും, വൈകിട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെ കവടിയാര്‍ വെള്ളയമ്പലം ആല്‍ത്തറ, ശ്രീമൂലം ക്ലബ്,…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. നവംബർ 15 ന് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ സർക്കാരിനെയും,ദേവസ്വം ബോർഡിനെയും,ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ശശിധരനും വിജിലൻസ് എസ്പി സുനിൽ കുമാറും ഇന്ന് കോടതിയിൽ ഹാജരായി. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ. അടച്ചിട്ട മുറിയിലാകും കോടതി നടപടികളെന്ന് രജിസ്റ്റർ വഴി നേരത്തെ വ്യക്തമാക്കിയ ദേവസ്വം ബെഞ്ച് കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി.സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ, പ്രതികൾ സ്വർണ്ണം കൊള്ളയടിക്കാൻ തിരഞ്ഞെടുത്ത വഴികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ബെംഗളൂരുവിലും ചെന്നൈയിലും നടത്തിയ ഗൂഢാലോചനകളും സ്വർണ്ണമെല്ലാം എവിടേക്കാണ് പോയതെന്നും കോടതിയിൽ സമർപ്പിച്ച ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ…
പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെ മകൻ അകീൽ അക്തറിന്റെ മരണത്തിൽ ട്വിസ്റ്റ് . അകീൽ അക്തർ (35) മുൻകൂട്ടി റെക്കോർഡുചെയ്‌ത വീഡിയോ അയൽക്കാരൻ ഷംസുദ്ദീൻ ചൗധരി പോലീസിൽ സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ വിവാദം . ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പഞ്ച്കുലയിലെ വീട്ടിൽ അകീൽ അക്തറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് . തന്റെ പിതാവിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും , തന്നെ കൊല്ലാൻ ഇരുവരും പദ്ധതിയിട്ടതായും ആരോപിച്ച് മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് അകീൽ അക്തർ വീഡിയോ പുറത്തിറക്കിയിരുന്നു. ഇതാണിപ്പോൾ പൊലീസിന് കൈമാറിയിരിക്കുന്നത് . പൊലീസ് പറയുന്നതനുസരിച്ച്, അകീലിനെ വീട്ടിൽ അബോധാവസ്ഥയിലാണ് കണ്ടെത്തിയത് . മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. എന്നാൽ, ഷംസുദ്ദീൻ ചൗധരി നൽകിയ പരാതിയും ഓഗസ്റ്റ് 27 ന് അകീൽ റെക്കോർഡുചെയ്‌ത 16 മിനിറ്റ് വീഡിയോയും ഗുരുതരമായ സംശയങ്ങൾക്കിട നൽകുന്നതാണ്. വീഡിയോയിൽ, അകീൽ തന്റെ പിതാവിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ട് . തന്നെ കൊല്ലാനോ…
ഭാര്യയ്ക്കും , മക്കൾക്കും, കൊച്ചുമക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത് . വീട്ടിലെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ മകൾ സൗന്ദര്യ രജനീകാന്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രജനീകാന്ത് ഭാര്യ ലതയോടൊപ്പം ഇരിക്കുന്നതും , സൗന്ദര്യയും ഐശ്വര്യയും പിന്നിൽ നിൽക്കുന്നതുമായ ചിത്രം ഉൾപ്പെടെയണ് സൗന്ദര്യ പങ്ക് വച്ചത് . താരത്തിന്റെ ആരാധകർ ഇതിനോടകം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രങ്ങൾക്കൊപ്പം, ദീപാവലി ആശംസകളും സൗന്ദര്യ അറിയിച്ചിരുന്നു. ഭർത്താവ് വിശാഖനും മക്കളുമൊത്തുള്ള ചിത്രവും സൗന്ദര്യ പങ്ക് വച്ചു. ദീപാവലി ദിനത്തിൽ പോയസ് ഗാർഡനിലെ തന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ കാണാനായി രജനീകാന്ത് പുറത്തെത്തിയതോടെ ആഘോഷം കുടുംബത്തിനപ്പുറത്തേക്ക് നീണ്ടു. പരമ്പരാഗത വെളുത്ത ധോത്തിയും കുർത്തയും ധരിച്ച്, പുഞ്ചിരിയോടെയും കൂപ്പുകൈകളോടെയും അദ്ദേഹം ഒത്തുകൂടിയ ജനക്കൂട്ടത്തെ സ്വീകരിച്ചു. “ഹാപ്പി ദീപാവലി തലൈവ!” എന്ന് ആർപ്പുവിളിച്ചാണ് ആരാധകർ രജനിയെ സ്വീകരിച്ചത്. ആരാധകർ നൽകിയ സമ്മാനങ്ങൾ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
കണ്ണൂർ: വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെ താവക്കരയിലുള്ള ഹോസ്റ്റലിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ അന്തേവാസികൾ പോലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആ സമയത്ത് യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി യുവാവ് ജീപ്പിൽ ഹോസ്റ്റലിൽ എത്തി. തുടർന്ന് ഹോസ്റ്റലിന് പുറത്ത് ജീപ്പ് പാർക്ക് ചെയ്തു. ഹോസ്റ്റൽ മതിൽ ചാടുന്നത് കണ്ട ചില താമസക്കാരായ പെൺകുട്ടികൾ വാർഡനെ വിവരം അറിയിച്ചു. സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ അയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പിടികൂടി പോലീസിന് കൈമാറി. കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവും. ഇയാളുടെ ഉദ്ദേശ്യമെന്തായിരുന്നു, കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കൊച്ചി : ഹൈക്കോടതി ജഡ്ജിയ്ക്ക് മുൻപാകെ ‘ ഹാൽ ‘ സിനിമയുടെ പ്രദർശനം. ഹർജിക്കാരന്റെയും നിർമ്മാതാവിന്റെയും സംവിധായകന്റെയും ആവശ്യങ്ങൾ കണക്കിലെടുത്ത് ജസ്റ്റിസ് വി ജി അരുൺ ഈ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ചിത്രം കാണും. കാക്കനാട്ടുള്ള സ്റ്റുഡിയോയിൽ ചിത്രം കാണാൻ സൗകര്യം ഒരുക്കും.സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്.കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികളും , സെൻസർ ബോർഡ് അംഗങ്ങളും ചിത്രം കാണാൻ എത്തും. കേസിൽ കക്ഷിചേരാൻ കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് കെ.വി. ചാക്കോ സമർപ്പിച്ച അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഷെയ്ൻ നിഗം നായകനായി എത്തുന്ന ചിത്രത്തിൽ മുസ്ലീം യുവാവും, ക്രിസ്ത്യൻ സ്ത്രീയും തമ്മിലുള്ള പ്രണയകഥയാണ് കാണിക്കുന്നത് . ചിത്രത്തിൽ അനാവശ്യമായ കട്ടിംഗുകൾ വരുത്താൻ സെൻസർ ബോർഡ് ആവശ്യപ്പെടുകയാണെന്ന് നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും കോടതിയിൽ പറഞ്ഞു . ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യുക, രാഖി ധരിക്കുന്ന ഭാഗങ്ങൾ…
വാഷിംഗ്ടൺ : 1993 ലെ ബോംബാക്രമണത്തിലെ സൂത്രധാരനായ ഇമാമിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് സൊഹ്‌റാൻ മംദാനി. ന്യൂയോർക്കിലെ മേയർ സ്ഥാനാർഥിയായ സോഹ്‌റാൻ മംദാനി കഴിഞ്ഞ വെള്ളിയാഴ്ച ആഴ്ച ബ്രൂക്ലിനിലെ മസ്ജിദിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു . 1993 ലെ വേൾഡ് ട്രേഡ് സെന്റർ ബോംബാക്രമണത്തിലെ സൂത്രധാരന്മാരിൽ ഒരാളായി കരുതപ്പെടുന്ന ഇമാം സിറാജ് വഹാജിനൊപ്പമാണ് അന്ന് സൊഹ്‌റാൻ മംദാനി ചിത്രമെടുത്തത്. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്. രാജ്യത്തെ “മുൻനിര മുസ്ലീം നേതാക്കളിൽ ഒരാൾ” എന്നും ബ്രൂക്ലിനിലെ മുസ്ലീം സമൂഹത്തിന്റെ “സ്തംഭം” എന്നും വിശേഷിപ്പിച്ചുകൊണ്ടാണ് സൊഹ്‌റാൻ മംദാനി വഹാജിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് . ഒപ്പം “ഇന്ന് മസ്ജിദ് അത്-തഖ്‌വയിൽ, രാജ്യത്തെ മുൻനിര മുസ്ലീം നേതാക്കളിൽ ഒരാളും ബെഡ്-സ്റ്റുയ് സമൂഹത്തിന്റെ നെടുംതൂണുമായ ഇമാം സിറാജ് വഹാജിനെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി,” എന്നും മംദാനി ട്വീറ്റ് ചെയ്തു. ഇതിനെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. മംദാനിയുടെ കടുത്ത വിമർശകനായ ട്രംപ്, ഇതിനെ ലജ്ജാകരം എന്നാണ്…
തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ലേലത്തുക . പതിമൂന്നര ലക്ഷം രൂപയാണ് രാമന്റെ ഏക്കത്തുക . അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശംപൂരാഘോഷക്കമിറ്റിയാണ് രാമനെ ഏക്കത്തിനെടുത്തത് . ഫെബ്രുവരി 7 നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത കൊമ്പന്മാരിൽ ഒന്നാമനാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ . പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഏറെ ആരാധകരുള്ള ആനയാണ് രാമൻ. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള കൊമ്പൻ എന്നാണ് രാമൻ അറിയപ്പെടുന്നത് . ബീഹാറിൽ നിന്ന് എത്തിച്ച ഈ ആനയ്ക്ക് 326 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്ത് നിന്നുള്ള ഉയരം . ഉടൽ നീളം 340 സെന്റീമീറ്ററോളം വരും . അതേസമയം കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക തൃക്കടവൂർ ശിവരാജുവിനാണ് . ചീരം കുളം പൂരത്തിനാണ് റെക്കോർഡ് ഏക്കത്തുക ശിവരാജു നേടിയത് . 13,55,559 രൂപയായിരുന്നു ലേലത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും ഉയരവും തലയെടുപ്പുമുള്ള കൊമ്പനാണ് തൃക്കടവൂർ ശിവരാജു.
മുംബൈ: നവി മുംബൈയിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം . പത്ത് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറ് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. മുംബൈയിലെ വാഷിയിലെ എംജിഎം കോംപ്ലക്സിലെ രഹേജ റെസിഡൻസിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് അപകടം. പുലർച്ചെ 12.40 ഓടെ കെട്ടിടത്തിന്റെ പത്താം നിലയിൽ ഉണ്ടായ തീപിടുത്തം 11, 12 നിലകളിലേക്ക് പടർന്നു. തിരുവനന്തപുരം സ്വദേശികളായ മലയാളികളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) , മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ (6), എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ കമല ഹീരാലാൽ ജെയിൻ (84) എന്ന മുംബൈ സ്വദേശിയും ഉൾപ്പെടുന്നു . ഇവരെല്ലാം രഹേജ റെസിഡൻസിയിലെ താമസക്കാരാണ്. അപകടത്തിൽ പരിക്കേറ്റവർ ഫോർട്ടിസ് ഹിരാനന്ദാനി, എംജിഎം ആശുപത്രികളിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനിടെയാണ് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് . 15 ഓളം പേരെ രക്ഷപ്പെടുത്തിയതായി നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് ഫയർ ഓഫീസർ…
കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെ സമരം ചെയ്യുന്നവരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . വികസനം അംഗീകരിക്കാൻ ചിലർക്ക് എപ്പോഴും ബുദ്ധിമുട്ടായിരിക്കുമെന്നും ,പ്രതിഷേധത്തിന്റെ മറവിൽ നിരവധി നാടകങ്ങൾ കാണാൻ നമ്മൾ നിർബന്ധിതരാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പുതിയ പാളയം മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് വ്യാപാരികൾക്ക് താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ‘ പ്രതിപക്ഷം നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. പ്രതിഷേധത്തിന്റെ മറവിൽ നിരവധി നാടകങ്ങൾ കാണാൻ നമ്മൾ നിർബന്ധിതരാകുന്നു. സമൂഹത്തിൽ നടക്കുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാത്തതിന് പിന്നിലെ ഉദ്ദേശ്യം എന്താണ്? സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങൾ നമ്മൾ അംഗീകരിക്കേണ്ടതല്ലേ? ഉദ്ഘാടന പരിപാടിയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുകയാണ്. കോൺഗ്രസും ലീഗും അംഗങ്ങളല്ല. ഒരു പ്രാദേശിക എംപിയും പരിപാടിയിൽ ഇല്ല.സർക്കാർ കൊണ്ടുവരുന്ന ഓരോ സംരംഭത്തിലും പ്രതിഷേധിക്കുന്നത് പ്രതിപക്ഷത്തിന് അനുയോജ്യമല്ല. ആളുകൾ എല്ലാം തിരിച്ചറിയുന്നു. പ്രതിപക്ഷം നിലപാട് മാറ്റുമെന്ന് ഞാൻ കരുതുന്നില്ല. പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങൾക്ക് മനസ്സിലാകും.” പിണറായി പറഞ്ഞു. കോഴിക്കോട് പാളയം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
