Author: Anu Nair

ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ രണ്ട് ദിവസമായി നടന്നുവന്ന പ്രതിഷേധം കഴിഞ്ഞ രാത്രിയില്‍ അനിഷ്ടസംഭവങ്ങളില്ലാതെ പിരിഞ്ഞു. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ അക്രമം നടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച പ്രദേശത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26-കാരനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ കുടിയേറ്റക്കാരനാണ് എന്നതാണ് പ്രക്ഷോഭത്തിലേയ്ക്ക് നയിച്ചത്. ചൊവ്വ, ബുധന്‍ രാത്രികളിലായി നടന്നുവന്ന പ്രതിഷേധം കലാപത്തിന് വഴിമാറിയതിനെ തുടര്‍ന്ന് ഗാര്‍ഡയുടെ വാഹനം തീവച്ച് നശിപ്പിക്കുകയും, മറ്റനേകം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നാല് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. 31 പേരാണ് കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ 28 പേര്‍ പുരുഷന്മാരാണ്. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരും അറസ്റ്റിലായി. 15 സ്‌കൂട്ടറുകളും, ഇ-ബൈക്കുകളും ഗാര്‍ഡ പിടിച്ചെടുക്കുകയും ചെയ്തു.

Read More

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ സ്ത്രീ ജീവനക്കാരെ അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത . ജോലിസ്ഥലത്ത് ലിംഗസമത്വത്തിനായുള്ള, വളരെക്കാലമായി കാത്തിരുന്ന ഒരു നടപടിയാണിതെന്ന് അവർ പറഞ്ഞു. ‘ രാത്രി 9 മുതൽ രാവിലെ 7 വരെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. ഞങ്ങൾ അത് റദ്ദാക്കി. ഇപ്പോൾ സ്ത്രീകൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം. ‘ – രേഖ ഗുപ്ത പറഞ്ഞു. ലെഫ്റ്റനന്റ് ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ഔപചാരികമാക്കിയ തീരുമാനം, 1954 ലെ ഡൽഹി ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന് കീഴിലുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതാണ് . ജൂലൈയിൽ മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ പ്രഖ്യാപനമാണിപ്പോൾ തൊഴിൽ വകുപ്പ് ഔദ്യോഗികമായി നടപ്പാക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, മദ്യശാലകൾ ഒഴികെയുള്ള എല്ലാ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും,…

Read More

ബെംഗളൂരു : ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞ് കർണാടകയിലെ കോൺഗ്രസ് സർക്കാർ. ആഭ്യന്തര കലാപത്തെയും വർദ്ധിച്ചുവരുന്ന വിമർശനങ്ങളെയും തുടർന്നാണിത്. ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാർഗെയാണ് ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ വിള്ളലുകൾക്ക് കാരണമായിരിക്കുകയാണ്. ആർ‌എസ്‌എസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന തയ്യാറാക്കിയ “സർക്കാർ സ്ഥലങ്ങളുടെയും സ്വത്തുക്കളുടെയും ഉപയോഗം നിയന്ത്രിക്കൽ ബിൽ – 2025” അവതരിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ പറയുന്നു . മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന മന്ത്രിമാർ ഈ നീക്കത്തെ എതിർത്തതായും “രാഷ്ട്രീയമായി വിപരീതഫലം” എന്നും “ഈ ഘട്ടത്തിൽ പ്രത്യയശാസ്ത്രപരമായി അനാവശ്യം” എന്നും ഈ ബില്ലിനെ വിശേഷിപ്പിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ആർ‌എസ്‌എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ശുപാർശ ചെയ്യുന്ന പ്രിയങ്ക് ഖാർഗെയുടെ വിവാദ കത്ത് ഇതിൽ ചർച്ച ചെയ്യപ്പെട്ടു.…

Read More

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചെടുത്ത സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി നിർണായക മൊഴി. ബെല്ലാരിയിലെ സ്വർണ്ണ വ്യവസായിയായ ഗോവർദ്ധനാണ് ആ സ്വർണ്ണം വാങ്ങിയത്. പ്രത്യേക അന്വേഷണ സംഘം ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തി. തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ബെല്ലാരിയിലേക്ക് കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്ന് പുലർച്ചെ ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. വേർതിരിച്ചെടുത്ത സ്വർണ്ണം താൻ വിറ്റതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. അതനുസരിച്ചാണ് അദ്ദേഹത്തെ ബെല്ലാരിയിലേക്ക് കൊണ്ടുപോയത്. അതേസമയം, കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയും നിർണായകമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മഹസറിൽ ചെമ്പ് രജിസ്റ്റർ ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും നേരത്തെ അന്വേഷണ സംഘത്തിന് സമാനമായ മൊഴി നൽകിയിരുന്നു. ഇതോടെ, ദേവസ്വം ഉന്നത ഉദ്യോഗസ്ഥർക്കെതിരായ…

Read More

തിരുവനന്തപുരം: പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സിപിഐ . ഇന്ന് ഉച്ചയ്ക്ക് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മുന്നണി മര്യാദയുടെ ലംഘനമാണിതെന്നാണ് സിപിഐയുടെ പൊതു അഭിപ്രായം. അതൃപ്തി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. സിപിഐ ദേശീയ നേതൃത്വത്തെയും തങ്ങളുടെ അതൃപ്തി അറിയിക്കും. സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടും. മന്ത്രിസഭാ യോഗത്തിൽ നിന്ന് അവർ വിട്ടുനിൽക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പരിഹാസവും അണികളുടെ ആശങ്കകളും എങ്ങനെ നേരിടണമെന്നും സിപിഐക്ക് ആശങ്കയുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് കത്തെഴുതും. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാനും എഐഎസ്എഫ്…

Read More

കർണൂൽ : ആന്ധ്രാപ്രദേശിൽ വോൾവോ ബസ് ബൈക്കിൽ ഇടിച്ച് തീപിടിച്ച് 25 ഓളം പേർക്ക് ദാരുണാന്ത്യം . ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി ട്രാവൽസിന്റെ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത് . വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. 40 യാത്രക്കാരുമായി പോയ ബസിൽ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. യഥാർത്ഥ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആന്ധ്രപ്രദേശ്-ബെംഗളൂരു ദേശീയ പാതയിലൂടെ കടന്നുപോകുകയായിരുന്ന ബസ് ബൈക്കിൽ ഇടിച്ചതായി കർണൂൽ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പറഞ്ഞു. ബസിന് തീപിടിച്ചതിനെത്തുടർന്ന് ചില യാത്രക്കാർ ഗ്ലാസ് ജനാലകൾ തകർത്താണ് രക്ഷപ്പെട്ടത്. തീ നിയന്ത്രണവിധേയമാക്കിയതായി പോലീസ് പറഞ്ഞു. അതേസമയം, അപകടത്തിന് ശേഷം ബസിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ കർണൂലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് അദ്ദേഹം ഇമെയിൽ വഴി അറിയിച്ചു. മുൻ…

Read More

കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പുകളുടെ കേസിൽ നിർണായക നടപടിയുമായി ഹൈക്കോടതി. ആനക്കൊമ്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകിയ വനംവകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അത് നിയമപരമായി സാധുതയുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. 2011 ഡിസംബർ 21-ന് എറണാകുളത്തെ തേവരയിലുള്ള മോഹൻലാലിന്റെ വസതിയിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു . 2016 ജനുവരി 16-ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മോഹൻലാലിന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി. ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരായ കേസ് സർക്കാർ പിൻവലിച്ചിരുന്നു. 2011-ൽ പെരുമ്പാവൂർ കോടതി ഈ നടപടി റദ്ദാക്കുകയും കേസിൽ മോഹൻലാലിനെ നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കോടതി സ്റ്റേ അനുവദിച്ചു. കേസിൽ ഇന്നാണ് അന്തിമ വിധി വന്നത്.മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി…

Read More

കൊച്ചി : പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നതായി പരാതി. അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും ഭര്‍ത്താവിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ അങ്കമാലി പോലീസ് കേസെടുത്തു. 2020 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരു കൊല്ലത്തിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. അതിനുശേഷമാണ് യുവതിയ്ക്ക് അന്ധവിശ്വാസിയായ ഭര്‍ത്താവില്‍നിന്ന് മർദ്ദനം നേരിടേണ്ടി വന്നത്. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാന്‍ പലതവണ യുവതിയ്ക്ക് വീട്ടുകാര്‍ വാങ്ങിനല്‍കിയ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തു. തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് ആശുപത്രിയിലെത്തിച്ച ഇയാള്‍ യുവതിയ്ക്ക് അപസ്മാരമുണ്ടായപ്പോള്‍ ചുമരില്‍ തലയിടിച്ചാണ് പരിക്കേറ്റതെന്നാണ് അശുപത്രി അധികൃതരോട് പറഞ്ഞത്. വടിയുപയോഗിച്ചും ഇരുമ്പ് ദണ്ഡുപയോഗിച്ചും പല തവണ മർദ്ദിച്ചതായും യുവതി പരാതിയില്‍ വ്യക്തമാക്കി.

Read More

കുറച്ചുനാള്‍ മുമ്പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്ക് പറ്റിയത് പോലൊരു അബദ്ധത്തിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് തമിഴ് നടനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഉദയനിധി നടിയും മോഡലുമായ നിവാഷിയ്‌നി കൃഷ്ണ എന്ന നിവായുടെ പോസ്റ്റ് ലൈക്ക് ചെയ്തതും, റീപോസ്റ്റ് ചെയ്തതുമാണ് ചർച്ചയായിരിക്കുന്നത് . നടിയുടെ ചിത്രങ്ങള്‍ ഉദയ്‌നിധി റീപോസ്റ്റ് ചെയ്തത് കണ്ടതോടെ ഉദയനിധിക്കെതിരെ നിരവധി ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു കഴിഞ്ഞു. നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സംഭവം ചര്‍ച്ചയായതോടെ നിവായുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയുണ്ട്. നേരത്തെ മൂന്ന് ലക്ഷത്തിന് മുകളിലുണ്ടായിരുന്ന നിവായുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഇപ്പോള്‍ നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളോടൊന്നും ഉദയനിധി ഇതുവരേയും പ്രതികരിച്ചിട്ടില്ല. നിലവിൽ ഉദയനിധി റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ഈ വിഷയത്തെ…

Read More

തൃശൂർ: കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് മരിച്ചത്. കൊള്ളപലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി കുറിപ്പ് എഴുതിവെച്ച ശേഷമാണ് മുസ്തഫ ജീവനൊടുക്കിയത്. പലിശക്കാരിൽ നിന്ന് കടുത്ത പീഡനം നേരിട്ടിരുന്നതായും പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും മുസ്തഫയുടെ ബന്ധുക്കൾ ആരോപിച്ചു. ഈ മാസം 10 നാണ് മുസ്തഫ ജീവനൊടുക്കിയത്. പ്രഹ്ലേഷ് , കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തിയതായാണ് മരിക്കും മുൻപ് മുസ്തഫ എഴുതിയ കുറിപ്പിൽ പറയുന്നത്. 20 ശതമാനം പലിശയ്ക്ക് ആറ് ലക്ഷം രൂപയാണ് മുസ്തഫ പലിശക്കാരിൽ നിന്ന് വാങ്ങിയത്. ഇതിന് 58 ലക്ഷത്തോളം രൂപ മുസ്തഫയിൽ നിന്ന് പലിശക്കാർ തിരിച്ചുവാങ്ങിയിരുന്നു. എന്നിട്ടും ഭീഷണി തുടരുകയായിരുന്നെന്ന് കുടുംബം പറയുന്നു. മുസ്തഫയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും കൊള്ള പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു. കച്ചവട സ്ഥാപനത്തിൽ കയറി പലിശക്കാർ പലവട്ടം പണം എടുത്തുകൊണ്ടു പോയി. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തി. പലിശ തുക…

Read More