ഭാര്യയ്ക്കും , മക്കൾക്കും, കൊച്ചുമക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത് . വീട്ടിലെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ മകൾ സൗന്ദര്യ രജനീകാന്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രജനീകാന്ത് ഭാര്യ ലതയോടൊപ്പം ഇരിക്കുന്നതും , സൗന്ദര്യയും ഐശ്വര്യയും പിന്നിൽ നിൽക്കുന്നതുമായ ചിത്രം ഉൾപ്പെടെയണ് സൗന്ദര്യ പങ്ക് വച്ചത് . താരത്തിന്റെ ആരാധകർ ഇതിനോടകം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.
ചിത്രങ്ങൾക്കൊപ്പം, ദീപാവലി ആശംസകളും സൗന്ദര്യ അറിയിച്ചിരുന്നു. ഭർത്താവ് വിശാഖനും മക്കളുമൊത്തുള്ള ചിത്രവും സൗന്ദര്യ പങ്ക് വച്ചു. ദീപാവലി ദിനത്തിൽ പോയസ് ഗാർഡനിലെ തന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ കാണാനായി രജനീകാന്ത് പുറത്തെത്തിയതോടെ ആഘോഷം കുടുംബത്തിനപ്പുറത്തേക്ക് നീണ്ടു. പരമ്പരാഗത വെളുത്ത ധോത്തിയും കുർത്തയും ധരിച്ച്, പുഞ്ചിരിയോടെയും കൂപ്പുകൈകളോടെയും അദ്ദേഹം ഒത്തുകൂടിയ ജനക്കൂട്ടത്തെ സ്വീകരിച്ചു.
“ഹാപ്പി ദീപാവലി തലൈവ!” എന്ന് ആർപ്പുവിളിച്ചാണ് ആരാധകർ രജനിയെ സ്വീകരിച്ചത്. ആരാധകർ നൽകിയ സമ്മാനങ്ങൾ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

