തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ലേലത്തുക . പതിമൂന്നര ലക്ഷം രൂപയാണ് രാമന്റെ ഏക്കത്തുക . അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശംപൂരാഘോഷക്കമിറ്റിയാണ് രാമനെ ഏക്കത്തിനെടുത്തത് . ഫെബ്രുവരി 7 നാണ് പൂരം.
കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത കൊമ്പന്മാരിൽ ഒന്നാമനാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ . പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഏറെ ആരാധകരുള്ള ആനയാണ് രാമൻ. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള കൊമ്പൻ എന്നാണ് രാമൻ അറിയപ്പെടുന്നത് . ബീഹാറിൽ നിന്ന് എത്തിച്ച ഈ ആനയ്ക്ക് 326 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്ത് നിന്നുള്ള ഉയരം . ഉടൽ നീളം 340 സെന്റീമീറ്ററോളം വരും .
അതേസമയം കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക തൃക്കടവൂർ ശിവരാജുവിനാണ് . ചീരം കുളം പൂരത്തിനാണ് റെക്കോർഡ് ഏക്കത്തുക ശിവരാജു നേടിയത് . 13,55,559 രൂപയായിരുന്നു ലേലത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും ഉയരവും തലയെടുപ്പുമുള്ള കൊമ്പനാണ് തൃക്കടവൂർ ശിവരാജു.

